• HOME
 • »
 • NEWS
 • »
 • life
 • »
 • Viral Post | ഈ മലയാളി യുവതിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് ഒരു അപരിചിതൻ; ഇന്ന് മറ്റ് വിദ്യാർത്ഥികളെ സഹായിച്ച് യുവതിയുടെ പ്രത്യുപകാരം

Viral Post | ഈ മലയാളി യുവതിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് ഒരു അപരിചിതൻ; ഇന്ന് മറ്റ് വിദ്യാർത്ഥികളെ സഹായിച്ച് യുവതിയുടെ പ്രത്യുപകാരം

കോളേജ് പഠനത്തിനായി അപേക്ഷിക്കുമ്പോള്‍ സ്വന്തം കഠിനാധ്വാനത്തിനോടൊപ്പം ഒരു അപരിചിതന്റെ ഭാഗത്തു നിന്നുണ്ടായ കനിവിന്റെ കൂടി ഫലമായാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയതെന്ന് അവർ ആ പോസ്റ്റിൽ വെളിപ്പെടുത്തുന്നു.

Image for representation/Shutterstock

Image for representation/Shutterstock

 • Last Updated :
 • Share this:
  ഒരാളെ സഹായിക്കാന്‍ നമ്മൾ കാണിക്കുന്ന സഹാനുഭൂതിയ്ക്കും അനുകമ്പയ്ക്കും ലോകത്ത് ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഇന്നത്തെ കാലത്ത്, അത്തരം കാരുണ്യപൂര്‍വ്വമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ കുറവാണ്. അത്തരത്തിൽ സഹാനുഭൂതിയ്ക്ക് പാത്രമായ ഒരു പെണ്‍കുട്ടി ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഒരു മാതൃകയാണ്. ഇപ്പോള്‍ ആ യുവതിയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്. കോളേജ് പഠനത്തിനായി അപേക്ഷിക്കുമ്പോള്‍ സ്വന്തം കഠിനാധ്വാനത്തിനോടൊപ്പം ഒരു അപരിചിതന്റെ ഭാഗത്തു നിന്നുണ്ടായ കനിവിന്റെ കൂടി ഫലമായാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയതെന്ന് അവർ ആ പോസ്റ്റിൽ വെളിപ്പെടുത്തുന്നു.

  തൃശൂര്‍ ജില്ലയിലെ തലക്കോട്ടുകരയിലുള്ള വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് തനിക്ക് ലഭിച്ച കത്ത് കീര്‍ത്തി ജയദേവന്‍ എന്ന ആ യുവതി ട്വിറ്ററില്‍ പങ്കുവെച്ചു. ആ കോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോളര്‍ഷിപ്പ് ഫണ്ടിന്റെ ഭാഗമായി കീര്‍ത്തി കുറച്ച് പണം അയച്ചിരുന്നു. അതേത്തുടര്‍ന്നാണ് ആ സ്വകാര്യ കോളേജില്‍ നിന്ന് അവർക്ക് ഒരു കത്ത് ലഭിച്ചത്. ആ കത്താണ് കീര്‍ത്തി പോസ്റ്റ് ചെയ്തത്. തന്റെ പ്രവൃത്തികള്‍ക്കുള്ള അംഗീകാരമായിട്ടാണ് അവര്‍ ഈ കത്തിനെ കാണുന്നത്.

  കത്ത് ട്വിറ്ററില്‍ പങ്കുവച്ചതിനൊടൊപ്പം, മുമ്പ് ഒരു അപരിചതന്‍ തന്നെ സഹായിച്ചതെങ്ങനെയെന്നും അവര്‍ വെളിപ്പെടുത്തി. ചില ആളുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ലഭിച്ച സഹായത്തിന് പ്രത്യുപകാരം ചെയ്യാൻ താൻ സ്വീകരിച്ച വഴിയെക്കുറിച്ചും കീര്‍ത്തി ആ പോസ്റ്റിൽ പരാമർശിക്കുന്നു. എന്തുകൊണ്ടാണ് താന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കിയതെന്ന് കീര്‍ത്തി വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ''എന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 14,000 രൂപയായിരുന്നു ശമ്പളം. ആ വരുമാനം കൊണ്ട് നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് കഷ്ടിച്ച് കഴിയാം. എനിക്ക് കോളേജ് പഠനം സാധ്യമായത് സ്‌കോളര്‍ഷിപ്പ് വഴിയുള്ള ചില അപരിചിതരുടെ ദയ കൊണ്ടു മാത്രമാണ്. ഇന്ന് ഞാന്‍ മറ്റൊരാള്‍ക്കും അതുപോലൊരു അപരിചിതയായി മാറിയിരിക്കുകയാണ്.''  പ്രസ്തുത സ്‌കോളര്‍ഷിപ്പ് ഫണ്ടിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ വീടുകള്‍ കോളേജില്‍ നിന്ന് നിയുക്തരായ ആളുകള്‍ സന്ദര്‍ശിക്കുമെന്നും അവരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമെന്നും കത്തില്‍ പറയുന്നു. കീര്‍ത്തിയുടെ സഹായത്തിന് അവര്‍ കത്തിലൂടെ നന്ദിയും പറയുന്നുണ്ട്. പോസ്റ്റ് വൈറലായത്തോടെ ഒട്ടേറെ പേര്‍ കീര്‍ത്തിയുടെ ഈ അത്ഭുതകരമായ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തി. അവരുടെ ഹൃദയവിശാലതയെ ട്വിറ്റര്‍ ഉപയോക്താക്കള്‍ അനുമോദിക്കുകയും ആവശ്യക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്ന കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാമെന്നവാഗ്ദാനം നൽകുകയും ചെയ്തു.

  നവംബര്‍ 15 ന് പോസ്റ്റ് ചെയ്ത് ട്വീറ്റിന് ഇരുപതിനായിരത്തോളം ലൈക്കുകളും രണ്ടായിരത്തിലധികം റീട്വീറ്റുകളും ലഭിച്ചിരുന്നു. അഭിനന്ദനം അറിയിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ വാഗ്ദ്ദാനം ചെയ്തും കമന്റുകള്‍ ചെയ്ത എല്ലാവരോടും കീര്‍ത്തി തന്റെ നന്ദിയും അറിയിച്ചിരുന്നു. പല കമന്റുകളിലും ഹൃദയഹാരികളായ വരികളായിരുന്നു കുറിച്ചിരുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്, '' കേരളം എല്ലായ്‌പ്പോഴും സാക്ഷരതയില്‍ ഇന്ത്യയില്‍ ഒന്നാമത് എത്തുന്നതിന് പിന്നിലെ പ്രഥമ കാരണം ഇതാണ്. അഭിനന്ദിക്കുന്നു.'' എന്നാണ്. മറ്റൊരാള്‍ കുറിച്ചത്, ''ലോകത്തിന് നിങ്ങളെപ്പോലെ ദയയുള്ള ധാരാളം ആളുകളെ ആവശ്യമുണ്ട്'' എന്നായിരുന്നു. ''ഇത്തരം മനുഷ്യന്മാരാണ് എപ്പോഴും പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നത്. ദയ എന്നത് എല്ലാതിനെക്കാളും മുകളിലാണ്'', വേറൊരാൾ കുറിച്ചു.
  Published by:Jayesh Krishnan
  First published: