ഇന്റർഫേസ് /വാർത്ത /Life / Relationship Tips | തുറന്നു സംസാരിക്കുക; സ്വകാര്യതയെ ബഹുമാനിക്കുക; പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Relationship Tips | തുറന്നു സംസാരിക്കുക; സ്വകാര്യതയെ ബഹുമാനിക്കുക; പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനൊപ്പം ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും കൂടി ചെയ്യേണ്ടത് ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ അനിവാര്യമാണ്.

പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനൊപ്പം ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും കൂടി ചെയ്യേണ്ടത് ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ അനിവാര്യമാണ്.

പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനൊപ്പം ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും കൂടി ചെയ്യേണ്ടത് ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ അനിവാര്യമാണ്.

  • Share this:

ഏതൊരു ബന്ധവും (Relationship) നിലനിർത്തുന്നതിൽ പരസ്പര വിശ്വാസത്തിനും സ്‌നേഹത്തിനും മനസ്സിലാക്കലിനും വലിയ പങ്കാണുള്ളത്. പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനൊപ്പം ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും കൂടി ചെയ്യേണ്ടത് ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ അനിവാര്യമാണ്. ഏത് ബന്ധവും വിജയകരമാകാൻ ഇരുകൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കുക കൂടി വേണം.

നിങ്ങള്‍ ഒരു പുതിയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കിലോ നിങ്ങളുടെ നിലവിലെ ബന്ധം വഷളാകാൻ തുടങ്ങുകയാണെങ്കിലോ നിങ്ങളെ സഹായിക്കാന്‍ ചില ടിപ്സ് (Tips) ഇതാ. ഇവ പിന്തുടരുന്നതിലൂടെ നിങ്ങളുടെ ബന്ധത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനും പങ്കാളിയുമായുള്ള സന്തോഷം (Happiness) ഉറപ്പാക്കാനും കഴിയും.

പങ്കാളിയുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

- ആരോഗ്യകരവും ശക്തവുമായ ബന്ധം നിലനിര്‍ത്തുന്നതിന് നന്നായി സംസാരിക്കുകയും ഫലപ്രദമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങള്‍ വളരെ തിരക്കിലാണെങ്കില്‍ തന്നെ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനായി കുറച്ച് സമയം മാറ്റിവെയ്ക്കുക.

- നിങ്ങള്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പങ്കാളിയിൽ വിശ്വാസം പുലർത്തേണ്ടത് അനിവാര്യമാണ്. ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം പരസ്പര വിശ്വാസമാണ്. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകൾ വീഴാതിരിക്കാൻ സഹായിക്കും.

- ബഹുമാനം ചിലപ്പോള്‍ സ്‌നേഹത്തേക്കാള്‍ പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ആ ബന്ധത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങും. ക്രമേണ ആ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

- ഇരുവർക്കും പരസ്പരം വേണ്ട ഇടം നല്‍കുന്നത് ആരോഗ്യകരമായ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. ദമ്പതികളായ ശേഷം പലരും അവരുടെ പങ്കാളിയുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കുന്നില്ല. ഇത് അവരില്‍ രോഷം ഉണ്ടാക്കുകയും അത് ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമാവുകയും ചെയ്യും.

- നിങ്ങള്‍ മറ്റൊരാളെ സ്‌നേഹിക്കുന്നതിന് മുമ്പ് സ്വയം സ്‌നേഹിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഏത് ബന്ധത്തെയും ആത്മവിശ്വാസത്തോടെയും അനായാസമായും കൈകാര്യം ചെയ്യാന്‍ കഴിയൂ.

- പങ്കാളിയെ സമാധാനിപ്പിക്കുക

പങ്കാളിയെ സന്തോഷിപ്പിക്കാനും സ്നേഹം നേടിയെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അവരുടെ ഏറ്റവും വലിയ സുഹൃത്തായി മാറുകയാണ് വേണ്ടത്. അവർക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിയുമെന്ന ഉറപ്പു നല്‍കുക. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടാന്‍ സഹായിക്കും.

 Also Read- കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? പുതിയ ട്രെൻഡുകൾ അറിയാം

- പങ്കാളിയെ പ്രശംസിക്കുക

നിങ്ങളുടെ പങ്കാളിയെ ശരിക്കും സന്തോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുക എന്നതാണ്. പുരുഷന്മാര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ സന്തോഷവാന്മാരുമായിരിക്കും. പങ്കാളി സുന്ദരനാണെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രധാരണത്തെ നിങ്ങള്‍ക്ക് പ്രശംസിക്കാം. പാചക വൈദഗ്ധ്യമുള്ളയാളാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടിയും അദ്ദേഹത്തെ പ്രശംസിക്കാം. പങ്കാളിയുടെ കഴിവുകളെയും ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.

First published:

Tags: Life style