നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Egg | ഒരാൾക്ക് ദിവസവും എത്ര മുട്ട കഴിക്കാം? മുട്ടയുടെ ഗുണങ്ങൾ അറിയാം

  Egg | ഒരാൾക്ക് ദിവസവും എത്ര മുട്ട കഴിക്കാം? മുട്ടയുടെ ഗുണങ്ങൾ അറിയാം

  എല്ലാ നല്ല കാര്യങ്ങളിലുമെന്നപോലെ, മുട്ടയുടെ കാര്യത്തിലും മിതത്വം പാലിക്കേണ്ടതുണ്ട്.

  Egg

  Egg

  • Share this:
   വിറ്റാമിനും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഫുഡ് തന്നെയാണ് മുട്ട. ഇത് രുചികരവുമാണ്, സാധാരണക്കാരന്‍റെ പോഷകാഹാരം എന്ന വിശേഷണവും മുട്ടയ്ക്കുണ്ട്. പോഷകഗുണങ്ങൾ ഏറെയുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾക്ക് അമിത വില നൽകേണ്ടി വരുമ്പോൾ സാധാരണക്കാരന് താങ്ങാനാകുന്ന വിലയാണ് മുട്ടയ്ക്കുള്ളത്. എന്നാൽ മുട്ടയെ സംബന്ധിച്ച് കുറച്ച് കാര്യങ്ങളെങ്കിലും മനസിലാക്കുന്നത് നല്ലതാണ്.

   എല്ലാ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. പുരാതന കാലം മുതൽ ആളുകൾ ആരോഗ്യത്തിനായി മുട്ട കഴിക്കുന്നു. എന്നാൽ എല്ലാ നല്ല കാര്യങ്ങളിലുമെന്നപോലെ, മുട്ടയുടെ കാര്യത്തിലും മിതത്വം പാലിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ഒരു ദിവസം 3 ൽ കൂടുതൽ മുട്ട കഴിക്കാതിരിക്കാൻ ശ്രമിക്കുക. മുട്ട കഴിക്കുന്നത് കൊണ്ട് എന്തൊക്കെയാണ് ഗുണങ്ങൾ?

   കൊളസ്ട്രോൾ നില നിലനിർത്തും- ഉയർന്ന അളവിലുള്ള മോശം കൊളസ്ട്രോൾ അല്ലെങ്കിൽ സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീൻ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ധമനികളുടെ തടസ്സത്തിന് കാരണമാവുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഹൃദയാഘാതത്തിനുള്ള ഏറ്റവും സാധാരണമായ അപകട ഘടകങ്ങളിൽ ഒന്നാണിത്. മോശം കൊളസ്ട്രോളിന്റെ അളവ് മുട്ട കഴിക്കുമ്പോൾ വർദ്ധിക്കുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് തെറ്റായ ധാരണയാണ്. ഇത് എൽ‌ഡി‌എൽ കൊളസ്ട്രോളിന്റെ അളവിൽ വളരെ ചെറിയ വർദ്ധനവിന് കാരണമാകുമെങ്കിലും, എച്ച്ഡിഎൽ(നല്ല കൊളസ്ട്രോൾ) അളവ് ക്രമേണ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വൈവിധ്യമാർന്ന ഹൃദയ രോഗങ്ങളിൽ നിന്ന്സംരക്ഷണം നൽകാൻ മുട്ടയ്ക്ക് കഴിയും.

   തലച്ചോറിന്‍റെ ആരോഗ്യം- നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകമായ കോളിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വൈജ്ഞാനിക ശേഷി വർദ്ധിപ്പിക്കുന്നതിനും ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തടയുന്നതിനും ഇത് മുട്ട സഹായിക്കും. ഈ പോഷകത്തിന്റെ മറ്റ് ഗുണങ്ങൾ ഇത് ഹൃദയാരോഗ്യത്തിനും കോശ സ്തര രൂപീകരണത്തിനും സഹായകരമാണ്. ഒരു മുട്ടയിൽ നിന്ന് നിങ്ങൾക്ക് 100 മില്ലിഗ്രാം കോളിൻ ലഭിക്കും.

   Also Read- സ്ത്രീകൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

   കണ്ണിന് ഉത്തമം- മുട്ടയിൽ ല്യൂട്ടീൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചക്കുറവിന്‍റെയും തിമിരത്തിന്റെയും സാധ്യത കുറയ്ക്കുന്ന രണ്ട് പോഷകങ്ങളാണ്. വിറ്റാമിൻ എ, സിങ്ക് എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. വിറ്റാമിൻ എ കോർണിയയ്ക്ക് സംരക്ഷണം നൽകുന്നു, സിങ്ക് നിങ്ങളുടെ റെറ്റിനയെ സുരക്ഷിതമാക്കുന്നു. മിക്ക പോഷകങ്ങളും അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. അതിനാൽ വെള്ളക്കരു മാത്രം കഴിച്ച് മഞ്ഞക്കരു ഒഴിവാക്കുന്ന ശീലം മാറ്റിവെക്കുക.

   ഭാരം കുറയ്ക്കാം- മുട്ടയിൽ പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ, ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തി ക്ഷീണവും വിശപ്പും മാറാൻ ഇത് സഹായിക്കും. രാവിലെ മുട്ട കഴിച്ചാൽ പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കേണ്ടി വരില്ല. ഇത് നിങ്ങളുടെ കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കാൻ മുട്ട പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
   Published by:Anuraj GR
   First published:
   )}