News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 1, 2021, 1:14 PM IST
Meesi Duplicate
ബാഴ്സലോണ ഫുട്ബോൾ താരമായ ലയണൽ മെസ്സിയുടെ രൂപസാദൃശ്യവുമായി ഈജിപ്തുകാരനായ ഇസ്ലാം ബത്ത. ഈജിപ്ത് നഗരമായ സാഗാസിഗിലെ ഒരു അനാഥാലയത്തിലാണ് ഇസ്ലാം ബത്ത മെസ്സിയുടെ വേഷത്തിലെത്തിയത്. യഥാർത്ഥ മെസ്സിയെ നേരിട്ട് കണ്ടിട്ടില്ലാത്ത ഫുട്ബോൾ പ്രേമികളായ കുട്ടികൾക്ക് ഇത് അത്ഭുത നിമിഷമായിരുന്നു. ഇസ്ലാം ബത്തയ്ക്ക് മെസ്സിയുമായുള്ള സാമ്യം വളരെ വിചിത്രമാണ്. ഇസ്ലാം ബത്തയ്ക്ക് ചുറ്റും കൂടിയ കുട്ടികൾ മെസ്സിയെ കണ്ട സന്തോഷത്തിലായിരുന്നു.
27 കാരനായ ഈ ഈജിപ്ഷ്യൻ ചിത്രകാരന് അർജന്റീനയുടെയും ബാഴ്സലോണയുടെയും ജേഴ്സി അണിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. താടി വളർത്താൻ തുടങ്ങിയപ്പോൾ, സുഹൃത്തുക്കളാണ് ആദ്യമായി മെസ്സിയുടെ രൂപ സാദൃശ്യമുണ്ടെന്ന് പറഞ്ഞതെന്നും കൂടുതൽ താടി വളർത്തിയപ്പോൾ സാമ്യം കൂടുതൽ വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു.
താനും മെസ്സിയും തമ്മിലുള്ള സാമ്യതയിൽ “കുട്ടികളുടെ സന്തോഷം വിവരിക്കാനാവില്ലെന്നും നിങ്ങൾ ആരെയെങ്കിലും സന്തോഷിപ്പിക്കുമ്പോൾ, ദൈവം നിങ്ങൾക്ക് അതിന് പ്രതിഫലം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമർ ആഷ്റി എന്ന കുട്ടി ബത്തയ്ക്കൊപ്പം ഫുട്ബോൾ കളിച്ചു. “താൻ വളരെ സന്തോഷവാനാണെന്നും മെസ്സി തങ്ങൾക്കൊപ്പം കളിക്കാൻ വന്നുവെന്ന് തോന്നിയെന്നും ആഷ്റി പറഞ്ഞു.
Also Read-
മെസ്സി ഡബിളിൽ റയൽ സോസിഡാഡിനെതിരെ വൻ ജയം; ബാഴ്സലോണ തിരിച്ചുവരുന്നു
മുമ്പും ലയണല്‍ മെസ്സിയുടെ അപരന്മാര് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അത്തരത്തില്‍ മെസ്സിയുമായുള്ള രൂപസാദൃശ്യംകൊണ്ട് ഏറ്റവും കൂടുതല്‍ ശ്രദ്ധേയനായ വ്യക്തിയാണ് ഇറാനി മെസ്സിയെന്നറിയപ്പെടുന്ന റാസ പരസ്തേഷ്. താടിവച്ച് ബാഴ്സലോണ ജഴ്സയണിഞ്ഞ റാസയെയും ഒറിജിനല്‍ ലയണല്‍ മെസ്സിയെയും വേര്‍തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാണ്. മെസ്സിയുമായുള്ള സാമ്യം കൊണ്ട് ശ്രദ്ധേയനായ റാസ ലയണല്‍ മെസ്സിയുടെ പേര് ദുരുപയോഗം ചെയ്ത് സ്ത്രീകളെ കബളിപ്പിച്ചുവെന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഫുട്ബോള്‍ താരം മെസ്സിയാണെന്ന് പറഞ്ഞ് 23 സ്ത്രീകളുമായി റാസ കിടപ്പറ പങ്കിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇക്കാര്യം സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് പുറത്തുവിട്ടത്. എന്നാല്‍ ഇത് വ്യാജ വാർത്തയാണെന്നും പിന്നീട് വാർത്തകളുണ്ടായിരുന്നു.
അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ മെസ്സി ബൂട്ടുകൾ ലേലത്തിന് നൽകിയതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയെന്ന റെക്കോർഡ് കുറിച്ചപ്പോൾ അണിഞ്ഞ ബൂട്ടുകളാണ് മെസ്സി ഇതിനായി മാറ്റിവച്ചത്. ലേലത്തിന് മുമ്പ് ഒരു മാസത്തോളം ഈ ബൂട്ടുകൾ മ്യൂസി പ്രദർശനത്തിന് വെക്കും. ഏപ്രില്‍ മാസത്തിലാണ് ലേലം നടക്കുന്നത്. ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്നാണ് മെസ്സി റെക്കോർഡ് സ്വന്തമാക്കിയത്. ലാ ലിഗയിൽ വയ്യോഡിനെതിരെയുള്ള മത്സരത്തിലായിരുന്നു ബാഴ്സയ്ക്ക് വേണ്ടി മെസ്സി 644 ാം ഗോൾ നേടിയത്. 749 മത്സരങ്ങളിൽ നിന്നാണ് ബാഴ്സയ്ക്ക് വേണ്ടി മെസ്സി ഇത്രയും ഗോൾ നേടിയത്. 2004 ൽ 17-ാം വയസ്സിലാണ് മെസ്സി ബാര്‍സയ്ക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയത്. ടീമിനുവേണ്ടി 10 ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്.
Keywords: Messi, barcelona, football, മെസ്സി, ബാഴ്സലോണ, ഫുട്ബോൾ
Published by:
Anuraj GR
First published:
March 25, 2021, 12:54 PM IST