നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Eid al-Fitr 2021: എന്നാണ് ചെറിയ പെരുന്നാൾ; മാസപ്പിറവി എപ്പോൾ അറിയാം?

  Eid al-Fitr 2021: എന്നാണ് ചെറിയ പെരുന്നാൾ; മാസപ്പിറവി എപ്പോൾ അറിയാം?

  കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടാൽ നാളെയായിരിക്കും പെരുന്നാളായി ആഘോഷിക്കുക. അല്ലെങ്കിൽ നാളെയും നോമ്പനുഷ്ടിച്ച് വ്യാഴാഴ്ച ഈദ് ആഘോഷിക്കും.

  News18

  News18

  • Share this:
   റമദാ൯ വ്രതത്തിന് അവസാനം കുറിച്ചു കൊണ്ടാണ് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിഥർ ആഘോഷിക്കുന്നത്. കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടാൽ നാളെയായിരിക്കും പെരുന്നാളായി ആഘോഷിക്കുക. അല്ലെങ്കിൽ നാളെയും നോമ്പനുഷ്ടിച്ച് വ്യാഴാഴ്ച  ഈദ് ആഘോഷിക്കും. ഇന്ത്യയിൽ കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച പെരുന്നാളാവാനാണ് സാധ്യത.

   ചന്ദ്ര കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം മതത്തിലെ ആഘോഷ ദിനങ്ങൾ തീരുമാനിക്കപ്പെടുന്നത്. ഈ കലണ്ടറിലെ ഒന്പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികൾ നോമ്പ് നോക്കുന്നത്. റമദാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദുൽ ഫിഥർ.

   ഈദുൽ ഫിഥർ എന്ന്?
   ഇന്ത്യയിൽ കേരളത്തിലൊഴികെയുള്ള സംസ്ഥാനങ്ങളിൽ നോമ്പ് തുടങ്ങിയത് ഏപ്രിൽ 14 നാണ്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. റമദാ൯ 29 ന് ചന്ദ്ര൯ പ്രത്യക്ഷപ്പെട്ടാൽ അടുത്ത ദിവസം ശവ്വാൽ ഒന്നാം തീയതിയായി പ്രഖ്യാപിക്കുകയും അതേ ദിവസം പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം റമദാ൯ മുപ്പത് ദിവസം പൂർത്തീകരിച്ച് തൊട്ടടുത്ത ദിവസമാണ് വിശേഷ ദിവസമായി ആചരിക്കുക.

   Also Read അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡി ജി പി

   സാധാരണ ഗതിയിൽ മുസ്ലിംകൾ പരിശുദ്ധ സ്ഥലമായി കാണുന്ന കഅബ ഉൾപ്പെടുന്ന സൗദി അറേബ്യയിലാണ് ഏറ്റവും ആദ്യം പെരുന്നാൾ പ്രഖ്യാപിക്കാറ്. വടക്കേ ഇന്ത്യയിൽ ഈദുൽ ഫിഥറിനെ മീടി ഈദ് (മധുര പെരുന്നാൾ) എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

   ദാന ധർമ്മങ്ങളുടെ ആഘോഷം
   ലോകം മുഴുവ൯ കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണയും പെരുന്നാൾ ആഘോഷങ്ങൾ വളരെ ലളിതമായ രീതിയിലേ നടത്തപ്പെടുകയുള്ളൂ. ആളുകൾ കൂടുതൽ ദാന ധർമ്മങ്ങളിലും മറ്റു ചാരിറ്റി പ്രവർത്തനിങ്ങളിലും ഏർപ്പെടുന്ന സമയം കൂടിയാണ് ഈദ്.

   Also Read മിയാമിയിലേക്ക് പറന്നെത്തി 'വാക്‌സിൻ ടുറിസ്റ്റുകൾ,' ഫ്ലോറിഡ ബീച്ചുകളിലെ വാക്സിൻ ബൂത്തുകളിലും സഞ്ചാരികളുടെ നീണ്ട നിര

   ഇസ്ലാമിലെ അടിസ്ഥാന കർമ്മങ്ങളിലൊന്നായ സക്കാത്ത്, അഥവാ പാവങ്ങൾക്ക് പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങൾ നൽകുക എന്ന പുണ്യ കർമ്മം ഈ വേളയിലാണ് ചെയ്തു പോരാറുള്ളത്. പൊതുവെ ഫിഥ്റ് സക്കാത്ത് എന്ന പേരിൽ അറിയപ്പെടുന്ന പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകുന്ന രീതി പെരുന്നാൾ നമസ്കാരത്തിന്റെ മുന്പ് നിർവ്വഹിക്കണം എന്നാണ് വിശ്വാസം. ഇതിന് പുറമെ കുട്ടികൾക്ക് മുതിർന്നവർ ഈദി എന്ന പേരി। അറിയപ്പെടുന്ന സമ്മാനങ്ങളോ, പണമോ നൽക്കുന്ന പതിവും ഉണ്ട്.

   ഐഖ്യം, സൗഹാർദ്ദം എന്നിവ കൂടിയാണ് ഓരോ പെരുന്നാളും മുന്നോട്ട് വെക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതത്തിന് ശേഷം കൊതിയൂറുന്ന ഭക്ഷണം കഴിച്ചും ആളുകൾ ഈ ദിവസം ആഘോഷിക്കും. കീർ, സെവിയ്യ, ബിരിയാണി, കബാബ് തുടങ്ങിയവ പെരുന്നാൾ ദിനത്തിലെ അൽപ്പം ചില വിശിഷ്ട വിഭവങ്ങളാണ്.
   Published by:Aneesh Anirudhan
   First published:
   )}