• HOME
 • »
 • NEWS
 • »
 • life
 • »
 • EID AL FITR 2021 IMPORTANCE OF EID AL FITR AND EID AL ADHA GH

Eid al-Fitr 2021 | ഈദ് ഉൽ ഫിത്റിന്റെയും ഈദ് ഉൽ അദ്ഹയുടെയും സവിശേഷതകൾ അറിയാം

കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ആവശ്യമായ കരുതലോടെ ഈദ് ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. 

Eid

Eid

 • Share this:
  ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആഘോഷ ദിനമാണ് ഈദ്. ഇസ്ലാമിക ചാന്ദ്രമാസ കലണ്ടർ അനുസരിച്ച് വർഷത്തിൽ രണ്ട് തവണയായാണ് ഈദ് ആഘോഷം. ഈദ് ഉൽ-അദ്ഹ, ഈദ്-ഉൽ-ഫിത്ർ ഇവയാണ് രണ്ട് പ്രധാന ഈദ് ആഘോഷ ദിനങ്ങൾ. ഈ രണ്ട് ദിവസങ്ങളിലും ആചാരങ്ങൾ ഏറെക്കുറെ സമാനമാണെങ്കിലും, അവ ആഘോഷിക്കുന്നതിന്റെ കാരണങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്.

  ഈദ് ഉൽ ഫിത്‍ർ

  ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ഇത്തവണ മെയ് 12 നും മെയ് 14 നും ഇടയിലാണ് ഈദ്-ഉൽ-ഫിത്ർ ആഘോഷിക്കുന്നത്. ഈ ദിവസമാണ് നോമ്പ് അവസാനിക്കുന്ന ദിവസത്തെ വിരുന്ന് സത്ക്കാരം നടത്തുന്നത്.  ഈദ്-ഉൽ-ഫിത്ർ ഇസ്ലാമിക കലണ്ടർ അനുസരിച്ച് ഷവ്വാൽ മാസത്തിലെ ആദ്യ ദിവസമാണ് ആഘോഷിക്കുന്നത്. ഇത് ഏകദേശം മൂന്ന് ദിവസം നീണ്ടുനിൽക്കും. ഇസ്ലാം വിശ്വാസികൾ പകൽ നോമ്പ് അനുഷ്ഠിക്കുകയും ദാനധർമ്മങ്ങൾ നടത്തുകയും ചെയ്യുന്ന വിശുദ്ധ മാസമായ റംസാന്റെ അവസാനം കുറിക്കുന്ന ആഘോഷം കൂടിയാണിത്.

  ഈ ശുഭദിനത്തിൽ ആളുകൾ അനുഗ്രഹം തേടാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും. പുതിയ വസ്ത്രം ധരിക്കുകയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ച് ഒത്തുകൂടി വിരുന്നു സത്ക്കാരങ്ങൾ നടത്തുകയും ചെയ്യും. കുടുംബത്തിലെ മുതിർന്നയാളുകൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും പാവപ്പെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുകയും ചെയ്യുന്ന ദിവസം കൂടിയാണിത്.

  ഈദ് ഉൽ അദ്ഹ

  അതേസമയം, ഈദ്-ഉൽ-ഫിത്റിന് രണ്ട് മാസത്തിന് ശേഷം വരുന്ന ദുൽഹജ്ജ് പത്താം ദിവസമാണ് ഈദുൽ അദ്ഹ അഥവാ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്നതിനായി ഹീബ്രൂ ഗ്രന്ഥങ്ങളിൽ അബ്രഹാം എന്നറിയപ്പെടുന്ന ഇബ്രാഹിം നടത്തിയ ആത്യന്തിക ത്യാഗത്തിന്റെ പ്രതീകമായാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ആട്ടിൻകുഞ്ഞുങ്ങളെയോ ആടിനെയോ ബലി അർപ്പിക്കും. മുൻകാല പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ ദൈവത്തോട് നന്ദി പ്രകടിപ്പിക്കുന്ന അവസരം കൂടിയാണിത്.

  സൗദി അറേബ്യയിലെ മക്കയിലേക്കുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ അവസാനവും ഈദുൽ അദ്ഹ സമയത്താണ്. ഇത് കബ്ബയുടെ പുണ്യ സ്ഥലത്തേക്കുള്ള നിർബന്ധിത മത യാത്രയാണ്. ഈ യാത്ര പൂർത്തിയാക്കിയാൽ അവരുടെ പാപങ്ങൾ കഴുകിക്കളയുകയും ആ വ്യക്തിയെ ഹാജി എന്ന് വിളിക്കുകയും ചെയ്യും.

  കൊറോണ കാലത്തെ ഈദ്

  കൊറോണ വൈറസ് മഹാമാരി സാധാരണ ജീവിതത്തെ, പ്രത്യേകിച്ച് സാമൂഹിക ഇടപെടലുകളെ തടസ്സപ്പെടുത്തിയിരിക്കുന്ന സമയമാണിത്. കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങൾ തികച്ചും വ്യത്യസ്തമാണ്. കൊറോണ വൈറസ് മഹാമാരി മതപരമായ ആചാരം ഉൾപ്പെടെയുള്ള സാധാരണ ജീവിതത്തെ സ്തംഭിപ്പിച്ചു. സാമുദായിക ഒത്തുചേരലിനും രാത്രിയിലെ പള്ളികളിലെ റമദാൻ പ്രാർത്ഥനകൾക്കും കോവിഡ് നിയന്ത്രണത്തെ തുടർന്ന് വിലക്കുകളുണ്ട്. എന്നിരുന്നാലും വീടുകളിൽ ആവശ്യമായ കരുതലോടെ ഈദ് ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം.
  Published by:Asha Sulfiker
  First published:
  )}