നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Eid Milad-un-Nabi 2021 | ഇന്ന് നബി ദിനം: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മദിനം

  Eid Milad-un-Nabi 2021 | ഇന്ന് നബി ദിനം: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മദിനം

  ഇസ്ലാമിക ചാന്ദ്ര കലണ്ടർ പ്രകാരം മൂന്നാമത്തെ മാസമായ റബീ ഉൽ അവ്വലിലാണ് ഈ ദിനാചരണം നടക്കാറുള്ളത്

  • Share this:
   പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനവും മരണദിവസവും ഒരുപോലെ അനുസ്മരിക്കുന്ന ദിനമാണ് ഈദ് മിലാദ് -ഉൻ-നബി. ഇസ്ലാമിക ചാന്ദ്ര കലണ്ടർ പ്രകാരം മൂന്നാമത്തെ മാസമായ റബീ ഉൽ അവ്വലിലാണ് ഈ ദിനാചരണം നടക്കാറുള്ളത്. പ്രവാചകന്റെ മരണവാർഷികമായി കൂടി ആചരിക്കുന്നതിനാൽ ഈ ദിവസം ആഘോഷങ്ങൾ പരിമിതമായിരിക്കും. മൗലീദ് എന്നും ഈ ദിനം അറിയപ്പെടുന്നു. 'ജന്മം നൽകുക' എന്നാണ് 'മൗലീദ്' എന്ന വാക്കിന്റെ അർത്ഥം. റബീ ഉൽ അവ്വൽ മാസത്തിന്റെ പന്ത്രണ്ടാം ദിനത്തിലാണ് മൗലീദ് ആചരിക്കുക. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഈ വർഷം ഒക്റ്റോബർ 18 മുതൽ ഒക്റ്റോബർ 19 ന് വൈകുന്നേരം വരെയുള്ള വേളയിലാണ് ഈദ് മീലാദ്-ഉൻ-നബി (നബി ദിനം) ആഘോഷിക്കുക.

   പ്രവാചകൻ മുഹമ്മദ് നബി സൗദി അറേബ്യയിലെ മക്കയിൽ ബി സി 570 ൽ ജനിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭൂമിയിലെ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച, അല്ലാഹുവിന്റെ അവസാന ദൂതനായിരുന്നു മുഹമ്മദ് നബി എന്നാണ് വിശ്വാസം. എട്ടാം നൂറ്റാണ്ടിൽ പ്രവാചകന്റെ ഭവനം പ്രാർത്ഥനാമുറിയാക്കി മാറ്റിയതോടെയാണ് ഈ ദിനാചരണം കൂടുതൽ ജനപ്രീതി നേടിയത്. ഇന്നത്തേതിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് അക്കാലത്ത് ഈദ് മിലാദ് -ഉൻ-നബി ദിനം ആചരിച്ചിരുന്നത്.

   പതിനൊന്നാം നൂറ്റാണ്ടോടുകൂടി ഈജിപ്തിലെ പ്രബല വിഭാഗം മൗലീദ് ആചരിക്കാൻ തുടങ്ങി. പ്രാർത്ഥനകളും മതഗ്രന്ഥ പാരായണങ്ങളും നിറഞ്ഞതായിരുന്നു ദിനാചരണം. ആഘോഷങ്ങൾക്കൊടുവിൽ പ്രമുഖരായ മതനേതാക്കൾ വിശുദ്ധ ഖുർആൻ അധികരിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു.

   പന്ത്രണ്ടാം നൂറ്റാണ്ടിൽ സിറിയ, തുർക്കി, മൊറോക്കോ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മൗലീദ് ആചരിക്കാൻ തുടങ്ങിയതോടെയാണ് ഇന്ന് ആഘോഷിക്കുന്ന രീതിയിലേക്ക് ദിനാചരണത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്. ഒരേ മാസം വിവിധ ദിവസങ്ങളിലായാണ് ഇസ്ലാം മതത്തിലെ രണ്ടു പ്രബല വിഭാഗങ്ങളായ സുന്നി, ഷിയ വിഭാഗങ്ങൾ മൗലീദ് ആചരിക്കുന്നത്. റബീ ഉൽ അവ്വൽ മാസത്തിലെ പന്ത്രണ്ടാം ദിവസം സുന്നികൾ നബി ദിനം ആചരിക്കുമ്പോൾ ഷിയകൾ അതേ മാസം പതിനേഴാം ദിവസമാണ് മൗലീദ് ആചരിക്കാറുള്ളത്.

   വിവിധ രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികൾ മതപരമായ ആചാരങ്ങളോടെ ഈ ദിനാചരണം നടത്തുമ്പോൾ പ്രവാചകന്റെ ജന്മദിനം കൃത്യമായി ആർക്കും അറിയില്ലെന്നും അങ്ങനൊരു ദിവസം നിലനിൽക്കുന്നില്ല എന്നുമൊക്കെ വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഈദ് ഉൽ ഫിത്തർ, ഈദ് ഉൽ അദ്ഹ എന്നിവ ഒഴികെയുള്ള ഏതൊരു ആഘോഷവും മതത്തിനുള്ളിൽ പിന്നീട് രൂപപ്പെട്ട പ്രവണതകൾ ആണെന്ന് ഇവർ വിശ്വസിക്കുന്നു.

   പല രാജ്യങ്ങളിലും ഉത്സവസമാനമായ രീതിയിൽ വിരുന്നൊരുക്കിയും ഘോഷയാത്രകൾ സംഘടിപ്പിച്ചുമൊക്കെയാണ് മിലാദ് -ഉൻ-നബി ദിനം ആചരിക്കാറുള്ളത്. അതുകൂടാതെ പ്രവാചകന്റെ പാഠങ്ങളെക്കുറിച്ച് മനസിലാക്കാൻ അവസരമൊരുക്കുന്ന പരിപാടികളും ഈ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
   Published by:Karthika M
   First published:
   )}