Eid ul fitr 2020: ഈ വർഷത്തെ ഈദുൽ ഫിത്തറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സാമൂഹിക അകലം പാലിച്ചുവേണം ഇത്തവണ ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവ് വിശ്വാസികൾക്കുണ്ട്. പ്രാർഥനകൾ വീട്ടിനുള്ളിൽ നിർവ്വഹിച്ചും, ആശംസകൾ മൊബൈൽഫോൺ വഴിയും മറ്റും കൈമാറിയും കരുതൽ ഉറപ്പാക്കേണ്ടതുണ്ട്.

News18 Malayalam | news18-malayalam
Updated: May 23, 2020, 9:13 PM IST
Eid ul fitr 2020: ഈ വർഷത്തെ ഈദുൽ ഫിത്തറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Mecca -Eid
  • Share this:
കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പല രാജ്യങ്ങളിലും ലോക്ക്ഡൌണുകൾ നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കുറയും. ഇത്തവണ കരുതലോടെ വേണം ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവിലാണ് വിശ്വാസികൾ.

കൊറോണ വൈറസ് മഹാമാരി മതപരമായ ആചാരം ഉൾപ്പെടെയുള്ള സാധാരണ ജീവിതത്തെ സ്തംഭിപ്പിച്ചു, സാമുദായിക ഒത്തുചേരലിനും രാത്രിയിലെ പള്ളികളിലെ റമദാൻ പ്രാർത്ഥനകൾക്കും കോവിഡ് നിയന്ത്രണത്തെ തുടർന്ന് വിലക്കുണ്ട്. എന്നിരുന്നാലും വീടികളിൽ ആവശ്യമായ കരുതലോടെ ഈദ് ആചരിക്കുകയാണ് വിശ്വാസിസമൂഹം.

എന്താണ് ഈദ് - ഉൽ - ഫിത്തർ?

വിശുദ്ധ റമദാൻ മാസത്തിന്റെ അന്ത്യം ആഘോഷിക്കുന്ന ഈദ് അൽ ഫിത്തർ, ‘വ്രതാഷ്ഠാനത്തിനൊടുവിലുള്ള ആഘോഷം’ എന്നാണ് അർത്ഥമാക്കുന്നത്.

റമദാൻ മാസത്തെ തുടർന്നുള്ള ഷവ്വാൽ എന്ന ഇസ്ലാമിക് കലണ്ടറിന്റെ പത്താം മാസത്തിന്റെ തുടക്കത്തിലാണ് ഈദ് ആഘോഷിക്കുന്നത്. അതിനാൽ ഒരു പുതിയ ചാന്ദ്ര മാസത്തിന്റെ ആരംഭം പ്രഖ്യാപിക്കുന്നതിൽ ചന്ദ്രന്റെ കാഴ്ച പ്രധാനമാണ്.

ഈ വർഷത്തെ ഈദ് മെയ് 24 ഞായറാഴ്ചയാണ്. മെയ് 23ലെ നോമ്പ് പൂർത്തീകരിച്ച് പെരുന്നാൾ ആഘോഷത്തിലേക്ക് വിശ്വാസികൾ കടന്നിരിക്കുന്നു.

ഈ വർഷത്തെ ഈദ് എങ്ങനെ വ്യത്യസ്തമായിരിക്കും?

വിപുലമായ, കുടുംബങ്ങളുമൊത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കുന്ന ഒരു ഉത്സവമാണ് ഈദ്. എന്നാൽ കൊറോണ വൈറസ് മഹാമാരി സാധാരണ ജീവിതത്തെ, പ്രത്യേകിച്ച് സാമൂഹിക ഇടപെടലുകളെ തടസ്സപ്പെടുത്തിയിരിക്കുന്ന സമയമാണിത്. കോവിഡ് വ്യാപനം തടയാൻ പല മുസ്‌ലിം രാജ്യങ്ങളും പള്ളികളിലെയും പൊതുസ്ഥലങ്ങളിലെയും ഈദ് പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം നൽകി കഴിഞ്ഞു. തുർക്കിയിൽ, സാമുദായിക പ്രാർത്ഥനകൾ റദ്ദാക്കി. പകരം പള്ളികളിൽ നിന്ന് പ്രത്യേക പ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്യുമെന്നാണ് അറിയിച്ചത്. മറ്റ് രാജ്യങ്ങളും പൊതുസ്ഥലങ്ങളിലെ ഈദ് പ്രാർത്ഥനകൾ ഒഴിവാക്കിയിട്ടുണ്ട്. ആഘോഷമോ മതപരമോ ആയ ഏതെങ്കിലും പരിപാടികൾക്ക് ഒത്തുകൂടരുതെന്നും വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ലോക്ക്ഡൌൺ പൂർണ്ണമായും നടപ്പാക്കാത്ത രാജ്യമായ പാകിസ്ഥാനിൽ ഈദ് പ്രാർത്ഥനകൾ പൊതുസ്ഥലങ്ങളിൽ അനുവദിച്ചിട്ടുണ്ട്. പക്ഷേ കർശനമായ സാമൂഹിക അകലം പാലിക്കൽ ഉറപ്പാക്കും. പ്രഭാഷണങ്ങൾക്ക് സമയപരിധി ഉണ്ടായിരിക്കും,

ഈദ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

ഇസ്ലാമിൽ രണ്ട് ഈദ് ഉണ്ട്. ചെറിയ ഈദ്, ഈദ് ഉൽ ഫിത്തർ എന്നു അറിയപ്പെടുന്നു, രണ്ടാമത്തേത് ഈദ് അൽ അദാ അല്ലെങ്കിൽ 'ത്യാഗത്തിന്റെ ഉത്സവം'. ആയിരം മാസത്തേക്കാൾ മികച്ചതാണെന്ന് മുസ്‌ലിംകൾ കരുതുന്ന റമദാൻ മാസത്തിൽ സൽപ്രവൃത്തികൾ ചെയ്തു, ഉപവസിക്കുന്നതിലൂടെ അവരുടെ കടമ പൂർത്തീകരിക്കാൻ കഴിഞ്ഞതിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിനാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്. മുൻകാല പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന പ്രതീക്ഷയിൽ മുസ്ലീങ്ങൾക്ക് ദൈവത്തോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ഈദ്.
TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
കോവിഡ് കാലത്തെ ഈദ്

സാമൂഹിക അകലം പാലിച്ചുവേണം ഇത്തവണ ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവ് വിശ്വാസികൾക്കുണ്ട്. പ്രാർഥനകൾ വീട്ടിനുള്ളിൽ നിർവ്വഹിച്ചും, ആശംസകൾ മൊബൈൽഫോൺ വഴിയും മറ്റും കൈമാറിയും കരുതൽ ഉറപ്പാക്കേണ്ടതുണ്ട്. സക്കാത്തും സമ്മാനങ്ങളും കൈമാറുന്നതിന് മുൻകരുതൽ വേണം. കോവിഡ് ഭീഷണിയിൽനിന്ന് ഒഴിവാകുന്നതിനൊപ്പം, സമൂഹത്തിന്‍റെ സുരക്ഷയും ഓരോരുത്തരുടെയും ബാധ്യതയാണ്.
First published: May 23, 2020, 9:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading