• HOME
  • »
  • NEWS
  • »
  • life
  • »
  • എന്താണ് ഇമോഷണല്‍ ചീറ്റിംഗ്? ബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നത് എപ്പോൾ?

എന്താണ് ഇമോഷണല്‍ ചീറ്റിംഗ്? ബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നത് എപ്പോൾ?

ഇമോഷണല്‍ ചീറ്റിംഗ് എങ്ങനെ തിരിച്ചറിയാം?

  • Share this:

    ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാക്കാണ് ഇമോഷണല്‍ ചീറ്റിംഗ്. പ്രണയബന്ധത്തില്‍ ആയിരിക്കുമ്പോള്‍ ആ ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ പങ്കാളികളിലൊരാള്‍ വൈകാരിക പിന്തുണയ്ക്കായി പുറത്ത് നിന്നുള്ളയാളില്‍ അഭയം പ്രാപിക്കുന്നതിനെയാണ് ഇമോഷണല്‍ ചീറ്റിംഗ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതൊരിക്കലും ലൈംഗിക ബന്ധമായി മാറാറില്ല. പുറത്ത് നിന്ന് നിങ്ങളുടെ പങ്കാളിയ്ക്ക് എല്ലാ പിന്തുണയും കൊടുക്കുന്നയാള്‍ക്ക് നിങ്ങളുടെ പങ്കാളിയോട് ഒരിക്കലും പ്രണയമായിരിക്കില്ല. എന്നാല്‍ അവര്‍ക്ക് നിങ്ങളുടെ പങ്കാളിയ്ക്ക് മേല്‍ വലിയൊരു സ്വാധീനം ചെലുത്താന്‍ കഴിയും.

    അവരുമായി വല്ലാത്തൊരു വൈകാരിക ബന്ധമായിരിക്കും നിങ്ങളുടെ പങ്കാളിയ്ക്ക് ഉണ്ടാകുക. അത് നിലവിലെ പ്രണയബന്ധത്തെ മോശമായ രീതിയില്‍ ബാധിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പങ്കാളികള്‍ തമ്മിലുള്ള പരസ്പര ധാരണ ഇക്കാര്യത്തില്‍ പ്രധാനമാണ്. ഇത്തരം ബന്ധങ്ങള്‍ ഒരു സൗഹൃദമായി തന്നെയാണ് കാണേണ്ടത്. ലൈംഗികത, പ്രണയം എന്നിവയുമായി അവയ്ക്ക് ബന്ധവുമുണ്ടായിരിക്കില്ല. വൈകാരികമായ അടുപ്പവും തീവ്രതയും ഇവയുടെ പ്രധാന സവിശേഷതയാണ്. എന്നാല്‍ ആ ബന്ധം ഒരിക്കലും ലൈംഗിക ബന്ധത്തിലേക്കോ ശാരീരിക ബന്ധത്തിലേക്ക് വഴുതി വീഴാതെ സൂക്ഷിക്കേണ്ടതാണ്.

    Also read-രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരം മുഴവുൻ വേദനയുണ്ടോ? കാരണങ്ങൾ ഇതാകാം

    അതിനാല്‍ ദമ്പതികള്‍ എപ്പോഴും സുഹൃത്തുക്കളുമായും കുടുംബവുമായുമുള്ള ബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. പ്രണയത്തെ മറന്ന് കൊണ്ട് പങ്കാളികള്‍ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ഇമോഷണല്‍ ചീറ്റിംഗ് സംഭവിക്കുന്നത്. മറ്റൊരാളോടൊപ്പം തന്റെ പങ്കാളി ഒരുപാട് സമയം ചെലവഴിക്കുന്നു. തന്നോടോപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നില്ല എന്ന തോന്നല്‍ നിങ്ങളുടെ പങ്കാളിയ്ക്കിടയില്‍ രൂക്ഷമാകുമ്പോഴാണ് ബന്ധം കൂടുതല്‍ വഷളാകുന്നത്.

    പങ്കാളിയുടെ അഭാവം

    നിങ്ങള്‍ നിങ്ങളുടെ പങ്കാളിയ്ക്കായി സമയം കണ്ടെത്തിയില്ലെങ്കില്‍ അവര്‍ നിങ്ങളില്‍ നിന്ന് അകലുമെന്നതില്‍ സംശയമില്ല. വ്യക്തമായി നിങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സാഹചര്യമില്ലെങ്കില്‍ അവര്‍ അതിനായി മൂന്നാമതൊരാളില്‍ അഭയം പ്രാപിക്കുന്നതാണ്. പ്രണയബന്ധത്തില്‍ അസംതൃപ്തിയുണ്ടാകുമ്പോഴാണ് പങ്കാളികള്‍ തങ്ങള്‍ക്ക് മനസംതൃപ്തി നല്‍കുന്ന മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നത്.

    വേണ്ടത്ര ബഹുമാനം ലഭിക്കാത്ത അവസ്ഥ,

    പ്രണയബന്ധത്തില്‍ തനിക്ക് വേണ്ടത്ര സ്ഥാനവും വിലയും തന്റെ പങ്കാളിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് അപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് തോന്നുന്ന അവസ്ഥയിലാണ് ബന്ധം ശിഥിലമാകാന്‍ തുടങ്ങുന്നത്. എല്ലാ ബന്ധത്തിലും പ്രധാന പങ്ക് വഹിക്കുന്ന രണ്ട് കാര്യങ്ങളാണ് വിശ്വാസവും ബഹുമാനവും. ഇവ രണ്ടും തനിക്ക് ലഭിക്കുന്നില്ലെന്ന് പങ്കാളിയ്ക്ക് തോന്നുന്ന അവസരത്തിലാണ് അവര്‍ മറ്റൊരു വ്യക്തിയിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പങ്കാളികള്‍ തങ്ങള്‍ക്ക് വേണ്ടത്ര ബഹുമാനവും അഭിനന്ദനവും തരുന്നില്ലെന്ന് തോന്നുമ്പോള്‍ പലരും തങ്ങളുടെ പ്രണയബന്ധത്തെ വഞ്ചിക്കാന്‍ തുടങ്ങും. അത്തരം ആളുകളും നമുക്കിടയിലുണ്ട്.

    ഇമോഷണല്‍ ചീറ്റിംഗ് എങ്ങനെ തിരിച്ചറിയാം?

    1. പങ്കാളികള്‍ പല കാര്യങ്ങളും ഒളിക്കും: മറ്റൊരാള്‍ക്ക് നിങ്ങളുടെ പങ്കാളി ധാരാളം മെസേജുകള്‍ അയക്കുകയും ആ വ്യക്തിയോടൊപ്പം ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. എന്നാല്‍ ആ വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങള്‍ നിങ്ങളോട പറയുന്നുമില്ല. അതിനര്‍ത്ഥം നിങ്ങളുടെ പങ്കാളി നിങ്ങളെ വൈകാരികമായി വഞ്ചിക്കുന്നുവെന്നാണ്.
    2. അകലം വര്‍ധിക്കുന്നു: തനിക്ക് പ്രിയപ്പെട്ട വ്യക്തിയുമായി പങ്കാളികള്‍ സമയം ചെലവഴിക്കുന്നത് പ്രണയത്തില്‍ തന്നെ വിള്ളലുണ്ടാക്കും. അവര്‍ മറ്റുള്ളവരുമായുള്ള ആശയവിനിമയം കുറയ്ക്കും. പങ്കാളിയോടുള്ള ലൈംഗികാകര്‍ഷണവും കുറയും.
    3. പങ്കാളിയുടെ സാമീപ്യം കുറയും: ഈ സാഹചര്യത്തില്‍ പങ്കാളികള്‍ തങ്ങളുടെ വൈകാരിക ആവശ്യങ്ങള്‍ക്കായി മറ്റൊരു വ്യക്തിയെയായിരിക്കും സമീപിക്കുക. തങ്ങളുടെ പങ്കാളിയില്‍ നിന്ന് വികാരങ്ങള്‍ മറച്ച് പിടിക്കാനും അവര്‍ ശ്രമിക്കും.
    Published by:Vishnupriya S
    First published: