നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • വംശനാശ ഭീഷണി നേരിടുന്ന തവളകള്‍ക്ക് മൃഗശാലയുടെ സംരക്ഷണം; അണ്ഡകോശ തവള പ്രദര്‍ശനത്തിന്

    വംശനാശ ഭീഷണി നേരിടുന്ന തവളകള്‍ക്ക് മൃഗശാലയുടെ സംരക്ഷണം; അണ്ഡകോശ തവള പ്രദര്‍ശനത്തിന്

    അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന (ഐയുസിഎന്‍) ടിടികാക തടാക തവളയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

    അണ്ഡകോശ തവള

    അണ്ഡകോശ തവള

    • Share this:
      ലോകത്ത് മനുഷ്യനൊഴിച്ചുള്ള പല ജീവജാലങ്ങളും ഇന്ന് വംശനാശ ഭീഷണി നേരിടുന്നയാണ്. അവയെ സംരക്ഷിക്കാനും മറ്റുമായി ഒട്ടേറെ ആളുകളും സംഘടനകളും മുന്നോട്ട് വരുന്നുമുണ്ട്. അത്തരത്തില്‍ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ മൃഗശാല. അവര്‍ ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ഒരു തവളയെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

      ഏറെക്കുറേ നിര്‍ഭാഗ്യം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു പേരാണ് ഇതിന് കിട്ടിയിരിക്കുന്നത്, അണ്ഡകോശ തവള (Scrotum frog). ബൊളീവിയയിലും പെറുവിലും കണ്ടു വരുന്ന ഇവയുടെ ശരിയായ നാമം, തടാക ടിടികാക തവള എന്നാണ്. വെള്ളത്തില്‍ ജീവിയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തവളയും ഇതാണ്. തടാകങ്ങളുടെ ആഴങ്ങളില്‍ ജീവിക്കുന്നത് കൊണ്ട്, തന്റെ അയഞ്ഞു തൂങ്ങിയ ചര്‍മ്മം ഉപയോഗിച്ച് അത് ഓക്‌സിജന്‍ വലിച്ചെടുക്കുന്നു. തവളയുടെ ഈ ശാരീരിക സ്വഭാവമാണ് അണ്ഡകോശ തവള എന്ന പേര് ഇതിന് നേടിക്കൊടുത്തത്.

      ഇത്തരത്തില്‍ അപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ 20 ഉഭയജീവികളെയാണ് മൃഗശാല പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്. ഉഭയജീവികള്‍ക്കായുള്ള ഏറ്റവും പുതിയ സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായി, വിധഗ്ധർ അവയുടെ പെരുമാറ്റ ശൈലികള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അവയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നേടുകയാണ് ലക്ഷ്യം.

      തടാക ടിടികാക തവളകളെ വംശനാശ ഭീഷണിയിലേക്ക് നയിക്കുന്നതില്‍ ഒട്ടേറെ കാരണങ്ങള്‍ വഴി വെച്ചിട്ടുണ്ട്. അതില്‍ മലിനീകരണവും, അതിന്റെ ആവാസ വ്യവസ്ഥ ഇല്ലാതെയായതും, വേട്ടയാലുമൊക്കെ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന (ഐയുസിഎന്‍) ടിടികാക തടാക തവളയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ആവാസ്ഥ വ്യവസ്ഥകൾ 50 മുതല്‍ 80 ശതമാനം വരെ നഷ്ടമായ ജീവികളുടെ പട്ടികയാണത്.

      വംശനാശ ഭീഷണി നേരിടുന്ന തവളകളെ സംരക്ഷിക്കുന്നതിനായി ചെസ്റ്റര്‍ മൃഗശാല പെറുവിലെ കായറ്റാനോ ഹെറെഡിയ സര്‍വ്വകലാശാലയ്ക്കും ബൊളീവിയയിലെ പ്രകൃതി ചരിത്ര കാഴ്ചബംഗ്ലാവിന്റെ അല്‍സൈഡ് ഡി ഓര്‍ബിനിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ട് ദക്ഷിണ അമേരിക്കന്‍ സ്ഥാപനങ്ങളും ജീവി വര്‍ഗ്ഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ദ്വിരാഷ്ട്ര കര്‍മ്മ പദ്ധതിയുടെ ഭാഗങ്ങളാണ്. തവളകളെ സംരക്ഷിക്കുന്നതിനായി രണ്ട് രാജ്യങ്ങള്‍ ഒന്നു ചേരുന്ന ആദ്യ പദ്ധതിയെന്ന ഖ്യാതിയും ഇതിനുണ്ട്. രണ്ട് സംഘടനകളുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പ്രാദേശിക സമൂഹങ്ങളിൽ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് തടാകങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിലാണ്. ഇത് വനങ്ങളില്‍ ജീവിയ്ക്കുന്ന തവളകളുടെ ആവാസ വ്യവസ്ഥ ശാശ്വതമായി വീണ്ടെടുക്കുകയും അവരുടെ അംഗസംഖ്യ പരിപാലിക്കുകയും ചെയ്യാന്‍ വഴിയൊരുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

      ചെസ്റ്റർ മൃഗശാല തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ടിലും തടാക ടിടികാക തവളയുടെ ചിത്രവും ചെറു വിവരണവും പങ്കു വെച്ചിട്ടുണ്ട്. അതിലേക്ക് പോകാൻ ഇനി കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:








      View this post on Instagram






      A post shared by Chester Zoo (@chesterzoo)






      ഒരു യൂറോപ്യന്‍ സഘടന സ്ഥാപിച്ച ചെസ്റ്റര്‍ മൃഗശാല ഈ വര്‍ഗ്ഗത്തില്‍പ്പെടുന്ന തവളകളെ സ്വാഗതം ചെയ്യുന്ന ആദ്യ യൂറോപ്യന്‍ മൃഗശാലയാണ്. തവളയുടെ പൂര്‍ണ്ണ വംശനാശം തടയാന്‍ സഹായിക്കുന്നതിനായി ചെസ്റ്റര്‍ മൃഗശാല 130 തവളകളെ മറ്റ് 13 വന്യജീവി മേഖലകളിലേക്ക് അയച്ചിട്ടുമുണ്ട്.
      Published by:user_57
      First published:
      )}