യുവി മിസ്റ്റ് 19: നൊടിയിടയിൽ സാനിറ്റൈസ് ചെയ്യാൻ സഹായിക്കുന്ന ഉപകരണവുമായി എഞ്ചിനിയറിങ് വിദ്യാർഥി

നമ്മുടെ ദൈനംദിന ഉപയോഗ വസ്തുക്കളും, കൈകളും വളരെ വേഗം അണുവിമുക്തമാക്കാനാകുമെന്നതാണ് ഈ ഉപകരണത്തിന്‍റെ സവിശേഷത

News18 Malayalam | news18-malayalam
Updated: September 5, 2020, 3:51 PM IST
യുവി മിസ്റ്റ് 19: നൊടിയിടയിൽ സാനിറ്റൈസ് ചെയ്യാൻ സഹായിക്കുന്ന ഉപകരണവുമായി എഞ്ചിനിയറിങ് വിദ്യാർഥി
uv mist 19
  • Share this:
കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് ബ്രേക്കി ദ ചെയിൻ. സമ്പർക്കം മൂലം കോവിഡ് ബാധ തടയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക് ദ ചെയിൻ. എപ്പോഴും കൈകകൾ അണുവിമുക്തമാക്കുന്നതിന്‍റെ പ്രാധാന്യമാണ് ബ്രേക്ക് ദ ചെയിൻ ഓർമ്മിപ്പിക്കുന്നത്. ഇപ്പോഴിതാ, കൈകളും മറ്റ് വസ്തുകളെല്ലാം നൊടിയിടയിൽ സാനിറ്റൈസ് ചെയ്യാൻ സഹായിക്കുന്ന യു.വി മിസ്റ്റ് 19 എന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇരിങ്ങാലക്കുട യൂണിവേഴ്സൽ എഞ്ചിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ നാലാംവർഷ വിദ്യാർഥിയായ സ്റ്റെഫിൻ സണ്ണി.

നമ്മുടെ ദൈനംദിന ഉപയോഗ വസ്തുക്കളും, കൈകളും വളരെ വേഗം അണുവിമുക്തമാക്കാനാകുമെന്നതാണ് ഈ ഉപകരണത്തിന്‍റെ സവിശേഷത. അൾട്രാ വയലറ്റ് സി കാറ്റഗറി ലാമ്പും, സാനിറ്റൈസർ മിസ്ററ് സ്‌പ്രേയിങ്ങും സംയോജിപ്പിച്ചുകൊണ്ടാണ് ഈ സംവിധാനം ആവിഷ്ക്കരിച്ചത്. തൃശൂർ എം.പി ടി.എൻ പ്രതാപനാണ് യുവി മിസ്റ്റ് 19 കോളേജിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്കായി സമർപ്പിച്ചത്.പ്രസ്തുത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ശ്രീ ജോസ് കെ ജേക്കബ്ബും, കോളജ് വൈസ് ചെയർമാൻ ശ്രീ പി കെ സലിം എന്നിവർ സംസാരിച്ചു. സമ്പർക്കമൂലം ഉണ്ടാകുന്ന കോവിഡ് രോഗവ്യാപനം തടയാൻ യു.വി മിസ്റ്റ് '19 പോലത്തെ മെഷീൻ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലും, ഓഫീസുകളിലും വീടുകളിലും ആവശ്യമാണ്.

അതുപോലെ സ്കൂൾ തുറന്നാൽ അവിടെയും ഇത്തരം ഉപകരണം വേണ്ടിവരും. ഇതു മുന്നിൽ കണ്ടു കൊണ്ട് പ്രവർത്തിച്ച വകുപ്പ് മേധാവി രമ്യ വി ആർ, സ്റ്റാഫ്‌ അംഗങ്ങളായ ശ്രീനാഥ് വി എം, ലത തോമസ്, കണ്ണൻ എൻ വി എന്നിവരെ കോളേജ് മാനേജ്മെന്റ് പ്രത്യേകം അഭിനന്ദിച്ചു.
You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേഷൻ TESLA, ഇത്തരം മെഷീൻ ഉണ്ടാകാൻ വേണ്ട എല്ലാ സഹായവും പുറമെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓൺലൈൻ മുഖേന നൽകാൻ തയ്യാറാണ്. മാത്രമല്ല കോളേജിൽ പ്രവർത്തിക്കുന്ന Skillgenics എന്ന കമ്പനിയുമായി കൂടിച്ചേർന്ന്‌ ഇത് ഒരു ഉത്പന്നമായി വിപണിയിലേക്ക് എത്തിക്കാൻ ഉള്ള ശ്രമവും നടന്നുവരുന്നു.
Published by: Anuraj GR
First published: September 5, 2020, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading