നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Google Search Trends | 2021ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പാചകക്കുറിപ്പുകൾ; എനോക്കി മഷ്റൂം മുതൽ മോദക് വരെ

    Google Search Trends | 2021ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പാചകക്കുറിപ്പുകൾ; എനോക്കി മഷ്റൂം മുതൽ മോദക് വരെ

    ഇന്ത്യയുടെ പ്രിയപ്പെട്ട വിഭവമാണ് മോദക്. മിക്ക ഉത്സവങ്ങളിലും മോദകം ഒരു പ്രധാന വിഭവമാണ്.

    • Share this:
      2021-ൽ ലോകമെമ്പാടുമുള്ള ആളുകളെ പോലെ ഇന്ത്യക്കാരും പാചകക്കുറിപ്പുകളാണ് (Recipes) ഗൂഗിളിൽ കൂടുതലും തിരഞ്ഞത്. എന്നാൽ അതിൽ ഏറ്റവും ജനപ്രിയമായ പാചകക്കുറിപ്പുകൾ നിങ്ങൾ പ്രതീക്ഷിച്ചതായിരിക്കണമെന്നില്ല. ഗൂഗിൾ (Google) ഈ വർഷത്തെ സെർച്ച് ട്രെൻഡുകൾ (Search Trends) വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്കാർ ഗൂഗിൾ ചെയ്‌ത ട്രെൻഡിംഗ് പാചകക്കുറിപ്പുകളിൽ ഒന്നാം സ്ഥാനം എനോക്കി മഷ്‌റൂം (Enoki Mushroom) കരസ്ഥമാക്കി. എനോക്കി മഷ്റൂം ഒരു വിചിത്രമായ തിരഞ്ഞെടുപ്പായി നിങ്ങൾക്ക് തോന്നിയേക്കാം. ഈ മഷ്റൂം വിഭവത്തിന് പിന്നാലെമോദകമാണ് (Modak) രണ്ടാം സ്ഥാനത്തെത്തിയത്.

      അതിൽ ഒട്ടും അതിശയിക്കാനില്ല; ഇന്ത്യയുടെ പ്രിയപ്പെട്ട വിഭവമാണ് മോദക്. മിക്ക ഉത്സവങ്ങളിലും മോദകം ഒരു പ്രധാന വിഭവമാണ്. ഗണേശ ചതുർത്ഥി അടക്കം നിരവധി ഉത്സവങ്ങളിൽ താരമാണ് മോദക്. മോദക് കഴിഞ്ഞാൽ പിന്നെ അടുത്ത മൂന്ന് ട്രെൻഡിംഗ് ഇന്ത്യൻ പാചകക്കുറിപ്പുകൾ മേത്തി മട്ടർ മലൈ, പാലക്, ചിക്കൻ സൂപ്പ് എന്നിവയാണ്.

      എനോക്കി മഷ്റൂം ഓംലെറ്റിൽ ചേർത്തോ സൂപ്പായി വേവിച്ചോ ഉപയോഗിക്കാം. ഉലുവ ഇലയും കടലയും ക്രീമും ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഉത്തരേന്ത്യൻ വിഭവമാണ് മേത്തി മട്ടർ മലൈ. വിവിധ ഹൈന്ദവ ഗ്രന്ഥങ്ങൾ പ്രകാരം ഗണേശ ഭഗവാന്റെ പ്രിയപ്പെട്ട ഭക്ഷണ പദാർത്ഥമായാണ് മോദക് അറിയപ്പെടുന്നത്.

      Also Read- Love Life | നിങ്ങളുടെ പ്രണയം ഒരു ഭാഗത്തു നിന്ന് മാത്രമോ? ഈ ആറ് ലക്ഷണങ്ങൾ പരിശോധിക്കൂ

      പാലക്, അല്ലെങ്കിൽ ചീര, സസ്യാഹാരികളുടെ പ്രധാന ഭക്ഷണമാണ്. ഉരുളക്കിഴങ്ങും കടലയും അടങ്ങിയ കറികൾ മുതൽ ഏറ്റവും ജനപ്രിയമായ പാലക് പനീർ ഗ്രേവി വിഭവത്തിൽ വരെ ചേർത്ത് വ്യത്യസ്ത രീതികളിൽ പാകം ചെയ്യാൻ കഴിയുന്ന ഒന്നാണ് പാലക്.

      ചിക്കൻ സൂപ്പിന്റെ പാചകക്കുറിപ്പുകൾ കൂടുതൽ ആളുകളും തിരയുന്നതിൽ അത്ഭുതം ഒട്ടുമില്ല. ആഗോളതലത്തിൽ തന്നെ ഒരു കംഫർട്ട് ഫുഡ് ആയാണ് ചിക്കൻ സൂപ്പ് കണക്കാക്കപ്പെടുന്നത്. നിങ്ങൾക്ക് അസുഖം ഉള്ള സമയത്തോ, തണുത്ത കാലാവസ്ഥ ഉള്ളപ്പോഴോ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണം കഴിക്കാൻ ആഗ്രഹിമ്പോഴോ ഒക്കെ ചിക്കൻ സൂപ്പ് തിരഞ്ഞെടുക്കാവുന്നതാണ്.

      ഇന്ത്യൻ പ്രീമിയർ ലീഗ്, കോവിഡ്-19 വാക്‌സിൻ പോർട്ടൽ CoWIN, ICC T20 ലോകകപ്പ്, യൂറോ കപ്പ്, ടോക്കിയോ ഒളിമ്പിക്‌സ് എന്നിവയാണ് ഇന്ത്യയിൽ കൂടുതൽ പേരും ഗൂഗിളിൽ തിരഞ്ഞത്. 'How to' എന്ന വിഭാഗത്തിൽ, 'കോവിഡ് വാക്‌സിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം' എന്നത് ചാർട്ടിൽ ഒന്നാമതെത്തി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കോവിഡ് 19 വാക്സിൻ സംബന്ധിച്ചുള്ള ഇന്ത്യക്കാരുടെ ഗൂഗിൾ തിരയൽ റെക്കോർഡിട്ടതായി ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു.'ജയ് ഭീം' ട്രെൻഡിംഗ് സിനിമ ആയപ്പോൾ ട്രെൻഡിംഗ് വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടത് നീരജ് ചോപ്ര ആയിരുന്നു.
      Published by:Rajesh V
      First published:
      )}