• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രവാസ മലയാളി രചനയുണ്ടോ? ലോക കേരള സഭയ്ക്ക് പ്രസിദ്ധീകരിക്കാനാണ്

പ്രവാസ മലയാളി രചനയുണ്ടോ? ലോക കേരള സഭയ്ക്ക് പ്രസിദ്ധീകരിക്കാനാണ്

പ്രവാസി മലയാളികൾക്ക് ഓണ്‍ലൈനായി അയക്കാം. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ആകാം.

writing

writing

  • Share this:
    ലോക കേരള സഭയുടെ പ്രസിദ്ധീകരണത്തിലേക്ക് രചനകൾ ക്ഷണിച്ചു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ കുട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രുപീകരിച്ച  പ്രഥമ ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ ഒന്നാണ് പ്രവാസി മലയാളികള്‍ക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്.

    ഇതിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്കാണ് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ അയക്കേണ്ടത്. പ്രവാസി മലയാളികൾക്ക് ഓണ്‍ലൈനായി അയക്കാം. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ആകാം. അവസാന തീയതി 2019 ഡിസംബര്‍ ഒന്ന്.

    lkspublication2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
    First published: