രണ്ട് തവണ ലോക കിക്ക്ബോക്സിംഗ് ചാമ്പ്യനായ പതിനാലുകാരൻ തജാമുൽ ഇസ്ലാം, 14 വയസ്സുള്ള ഒളിമ്പ്യാഡ് അവാർഡ് നേടിയ ആപ്പ് ഡെവലപ്പറായ ഹർമൻജോത് സിംഗ് എന്നിവരെ കുറിച്ചുള്ള കഥകളുമായാണ് BYJUS Young Genius 2 കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചത്.
ഈ ആഴ്ച, രാജ്യത്തിൻ്റെ രണ്ട് വ്യത്യസ്‌ത ഭാഗങ്ങളിൽ നിന്നുള്ള അവിശ്വസനീയമായ കഥകളാണ് ഞങ്ങളുടെ കൈയ്യിലുള്ളത്. ബംഗളൂരുവിൽ നിന്നും പൂനെയിൽ നിന്നും ആണ് അവ. തങ്ങളുടെ പ്രാഗത്ഭ്യം കൊണ്ട് സമൂഹത്തിൽ പല തരം മാറ്റങ്ങൾ വരുത്തുന്ന ആളുകളെ കുറിച്ചുള്ള കഥകൾ. എല്ലാത്തിനുമുപരി, അതാണ് #BYJUSYoungGenius 2. കുട്ടിപ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും അവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാൻ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
രാഹുൽ വെള്ളാൽ, സിരി ഗിരീഷ് - കർണാടക സംഗീത പ്രതിഭകളെ അടുത്തറിയൂആറര വയസ്സിൽ സ്റ്റേജിൽ പെർഫോം ചെയ്യാൻ തുടങ്ങിയ 14-കാരനായ കർണാടക സംഗീത പ്രതിഭ രാഹുൽ വെള്ളാലിൽ തുടങ്ങി ഈ ആഴ്ച അവതരിപ്പിക്കുന്ന ബാലപ്രതിഭകളെ നോക്കാം. ഇദ്ദേഹം
രണ്ടര വയസ്സുള്ളപ്പോൾ മുതൽ വീട്ടിൽ പ്ലേ ചെയ്ത പാട്ടുകളെല്ലാം കൃത്യമായി ആവർത്തിച്ച് പാടിയിരുന്നു.
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നിങ്ങനെ ആറ് ഭാഷകളിൽ വെള്ളാൽ ഇന്നുവരെ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, കർണാടക സംഗീതത്തിൻ്റെ ഹൃദയവും സൗന്ദര്യവുമാണ് ഇംപ്രൊവൈസേഷൻ, ഈ യുവ പ്രതിഭ തുടക്കം മുതൽ പിന്തുടരുന്നതും ഇതേ ഐഡിയോളജി ആണ്.
ഒരു ദശാബ്ദക്കാലത്തെ സംഗീത അഭ്യാസത്തിന് ശേഷം വെള്ളാലിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കർണാടക വോക്കലിനായി (2018-2020) ഷൺമുഖാനന്ദ എംഎസ് സുബ്ബുലക്ഷ്മി ഫെല്ലോഷിപ്പ് 2018-ൽ സ്വീകരിച്ചു, ഒരു സംഗീത വീഡിയോയിൽ മികച്ച സംഗീത സംവിധായകൻ കുൽദീപ് എം പൈയുമായി സഹകരിച്ചു, ഡിസ്നിയുടെ "ദി ലയൺ കിംഗ്" (തെലുങ്ക് എഡിഷൻ) എന്ന ആനിമേറ്റഡ് ചിത്രത്തിൽ പ്രധാന കഥാപാത്രമായ സിംബയ്ക്ക് വേണ്ടിയും അദ്ദേഹം ശബ്ദം നൽകി പാടിയിട്ടുണ്ട്.
വെള്ളാൽ ആകട്ടെ തൻ്റെ ലക്ഷ്യത്തിൽ നിന്ന് പിറകോട്ട് പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല. കർണാടക സംഗീതം തുടർന്നും പാടാനും അത് ലോകമെമ്പാടും അവതരിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. എപ്പിസോഡിൽ അതിഥിയായ ശങ്കർ മഹാദേവൻ ചെയ്തത് പോലെ, അദ്ദേഹത്തിൻ്റെ അപാരമായ കഴിവിലും ഈ പരമ്പരാഗത സംഗീത രൂപത്തോടുള്ള അചഞ്ചലമായ ഭക്തിയിലും ഞങ്ങൾ ശിരസ്സ് നമിക്കുന്നു.
ബംഗളൂരുവിൽ നിന്നുള്ള 14-കാരിയായ സിരി ഗിരീഷ് വേദിയിൽ പ്രത്യക്ഷപ്പെട്ട് അവളുടെ പുതിയ രാഗമായ നമോവീണപാണി ആലപിച്ചപ്പോൾ, മഹാദേവൻ ഞെട്ടിത്തരിച്ചു. സ്വന്തമായി കർണാടക രാഗം സൃഷ്ടിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന റെക്കോർഡ് അവർ സ്വന്തമാക്കി.
അവർ ഒരുമിച്ച് വന്ദേമാതരം പാടാൻ തുടങ്ങിയതും അവരുടെ ശബ്ദം ഒഴികെ മറ്റെല്ലാം നിഷ്പ്രഭമായതും ഞങ്ങളെ ഒപ്പം പാടാൻ നിർബന്ധിച്ചതും എല്ലാം പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു. മറ്റൊന്നുമില്ലെങ്കിൽ, ഈ പ്രത്യേക നിമിഷം ആസ്വദിക്കാനായി നിങ്ങൾ ആ എപ്പിസോഡ് തീർച്ചയായും കാണണം.
പാർക്കിൻസൺ രോഗികൾക്ക് വേണ്ടിയുള്ള ജൂയി കെസ്കറിന്റെ ഇന്നൊവേഷൻസ്വന്തം അമ്മാവൻ രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുകയും പിന്നീട് പാർക്കിൻസൺസ് രോഗം കണ്ടെത്തുകയും ചെയ്തപ്പോൾ, യുവതിയായ ജൂയി കേസ്കർ അദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അവളുടെ കണ്ടുപിടുത്തം JTremor-3D എന്ന ഉപകരണത്തിൻ്റെ രൂപത്തിലാണ് അത് പുറത്ത് വന്നത്, ഇത് പാർക്കിൻസൺസ് രോഗികളുടെ ചലനം അളക്കാൻ സഹായിക്കുന്നു, കൂടാതെ രോഗിയെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ഡാറ്റ ഡോക്ടർമാർക്ക് അയയ്ക്കുകയും ചെയ്യുന്നു.
2020-ലെ ഇന്നൊവേഷനും സർഗ്ഗാത്മകതയ്ക്കുമുള്ള ഡോ. എപിജെ അബ്ദുൾ കലാം ദേശീയ അവാർഡ്, ഷാങ്ഹായ് യൂത്ത് സയൻസ് എജ്യുക്കേഷൻ ഫെയറിൻ്റെ പ്രത്യേക അവാർഡ് - യുഎസ്എ 2021 ലെ റീജെനറോൺ ഇൻ്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മേളയിൽ സയൻസ് സീഡ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ പൂനെയിൽ നിന്നുള്ള ഈ 15 വയസ്സുകാരിയെ തേടിയെത്തി. മാത്രമല്ല, രോഗികളോടും ഡോക്ടർമാരോടും രോഗത്തെക്കുറിച്ച് സംസാരിക്കാൻ പാർക്കിൻസൺസ് അസോസിയേഷൻ അവളെ ക്ഷണിച്ചു.
ലോകമെമ്പാടുമുള്ള പാർക്കിൻസൺസ് രോഗികളെ സഹായിക്കുന്നതിനായി JTremor-3D ഉപകരണത്തിൻ്റെ വാണിജ്യ പതിപ്പ് അവതരിപ്പിക്കുന്നതിന് മുമ്പ്, ഉപകരണത്തിന്റെ ചിലവ് കുറയ്ക്കാനും നിയമപരമായ പ്രവർത്തിക്കാനുമുള്ള വഴികൾ കേസ്‌കർ ഇപ്പോൾ അന്വേഷിക്കുകയാണ്.
Also Read-
#BYJUSYoungGenius2 അടിപൊളി തുടക്കവുമായി ആദ്യ എപ്പിസോഡ്; നിങ്ങൾ ഉടൻ കാണേണ്ടതിന്‍റെ കാരണങ്ങൾ ഇവയാണ്!ഇത്തരത്തിലുള്ള പ്രശ്‌നപരിഹാര മനോഭാവവും സ്വന്തം കഴിവുകളിലും സാമർത്ഥ്യത്തിലുമുള്ള വിശ്വാസവുമാണ് ഈ യുവപ്രതിഭകളെ അവർ ആക്കി മാറ്റുന്നതും, അവരെ ഇത്രയധികം ആളുകൾ അഭിനന്ദിക്കുന്നതിനും കാരണം. ഇപ്പോൾ ഞങ്ങൾ എപ്പിസോഡ് 2-ൽ മാത്രമേ എത്തിയിട്ടുള്ളു. എന്നാൽ ഇതുവരെ പ്രദർശിപ്പിച്ചിട്ടുള്ള നേട്ടങ്ങളുടെയും മികവിൻ്റെയും നിലവാരം അവിശ്വസനീയമാണ്.
BYJUSYoungGenius2 സീസൺ 2- എപ്പിസോഡ് 2, നെറ്റ്‌വർക്ക് 18 പ്ലാറ്റ്‌ഫോമിൽ സംപ്രേഷണം ചെയ്താലുടൻ കാണുമെന്ന് ഉറപ്പാക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.