കൊച്ചി: വിവിധ ഭാഷകളിൽ പ്രയാസങ്ങൾ അറിയിക്കുന്ന അതിഥി തൊഴിലാളികൾക്ക് സാന്ത്വനവുമായി എറണാകുളത്തെ കൊറോണ കൺട്രോൾ റൂം മൈഗ്രന്റ് ലിങ്ക് വർക്കർ സുപ്രീയ. ഒറിയ, ബംഗാളി, ഹിന്ദി, മലയാളം, ആസാമീസ്, ഇംഗ്ലീഷ് എന്നിവയിൽ ഏത് ഭാഷകളിൽ വിളിച്ചാലും സുപ്രീയയ്ക്ക് മറുപടിയുണ്ട്. ചുരുക്കത്തിൽ സുപ്രീയ വഴിയാണ് അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ ജില്ലാ ഭരണകൂടം അറിയുന്നത്.
ജോലി നഷ്ടപ്പെട്ടതിൻ്റെ ആകുലതകളും നാട്ടിലെത്താൻ സാധിക്കാത്തതിന്റെ നിരാശയും എല്ലാം പങ്ക് വെക്കുന്ന ഫോൺ വിളികളാണ് ഇവിടെ രാപകൽ ലഭിക്കുന്നത്. എത്ര വിളികൾ വന്നാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭാഷയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് സുപ്രീയ അവർക്ക് ധൈര്യം നൽകും.ആഹാരം ആവശ്യപ്പെട്ടാണ് കൂടുതൽ വിളികളും വരുന്നതെന്ന് സുപ്രീയ പറയുന്നു.
ജില്ലാ ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വർക്കർ ആയാണ് കൊറോണ കൺട്രോൾ റൂമിൽ ഇപ്പോൾ സുപ്രീയ പ്രവർത്തിക്കുന്നത്. വിവിധ ഭാഷകൾ സംസാരിക്കുന്ന ഒരാളെ തേടിയുള്ള ജില്ലാ ഭരണ കൂടത്തിൻ്റെ അന്വേഷണം എത്തിയത് സുപ്രീയയിലാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയിൽ നിന്നും പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഭർത്താവ് പ്രശാന്ത് കുമാർ സമലിനൊപ്പമാണ് കേരളത്തിൽ എത്തിയത്.
പഠിക്കാനുള്ള ആഗ്രഹവും പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളും ആയിരുന്നു കൈ മുതൽ. അങ്ങനെയിരിക്കെയാണ് സർവ ശിക്ഷ അഭിയാൻ അതിഥി തൊഴിലാളികളുടെ മക്കൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ വിദ്യാലയങ്ങളിൽ സൗകര്യമൊരുക്കുന്നത്. ആ തീരുമാനം സുപ്രിയയെ അധ്യാപികയാക്കി. വർഷങ്ങളായി മലയിടം തുരുത്ത് ജി. എൽ. പി. സ്കൂളിലെ അധ്യാപികയാണ് സുപ്രിയ. ഒപ്പം സർക്കാരിന്റെ രോഷ്നി പദ്ധതിയുടെ ഭാഗമായി എഡ്യൂക്കേഷൻ വോളന്റിയറുടെ വേഷത്തിലേക്ക്. ഓരോ ചുമതലകളും അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും സമർപ്പണത്തോടെയും സുപ്രിയ ഏറ്റെടുത്തു.
അവധി കാലത്ത് സ്വദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. അതോടെ യാത്രയോട് തത്കാലം ബൈ പറഞ്ഞു സുപ്രിയ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി പ്രത്യേക കൺട്രോൾ റൂം തുടങ്ങുന്നത് അറിഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ മൈഗ്രന്റ് ലിങ്ക് വർക്കർ എന്ന ചുമതലയും ഏറ്റെടുത്തു.
You may also like:'Covid 19: 24 മണിക്കൂറിനിടെ വിദേശത്ത് മരിച്ചത് ആറ് മലയാളികൾ
[NEWS]'ദയവായി താങ്കളുടെ വാട്‌സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ'; വ്യാജചിത്രം പങ്കുവെച്ച ബിഗ് ബിയെ ട്രോളി സോഷ്യല്‍ മീഡിയ
[NEWS]രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി വിളക്ക് കൊളുത്തി ഒത്തുചേർന്ന് സിനിമാ താരങ്ങളും
[PHOTO]സുപ്രീയ ഡിഗ്രി പഠനം പൂർത്തീകരിച്ചിട്ടില്ല. വിവിധ ഭാഷകളിലെ സിനിമകൾ യുട്യൂബിൽ ഡൗൺലോഡ് ചെയ്ത് കണ്ടാണ് സുപ്രീയ ഭാഷ പഠിച്ചത്. നാലു വയസുകാരി ശുഭസ്മിതയും ഭർത്താവ് പ്രശാന്ത് കുമാറും അടങ്ങുന്നതാണ് സുപ്രിയയുടെ കേരളത്തിലെ ലോകം. കോവിഡ് കാലം കഴിയുമ്പോൾ വീണ്ടും അദ്ധ്യാപിക ആകാനുള്ള തയ്യാറെടുപ്പിലാണ് സുപ്രീയ. പന്ത്രണ്ടാം ക്ലാസ്സിൽ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം എന്നതാണ് ജീവിതത്തിലെ ലക്ഷ്യം. അതിന് ശേഷം ഹിന്ദിയിൽ ബിരുദം ചെയ്യാനും ആഗ്രഹമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.