നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Euthanasia | വീണ്ടും കാണാം ; മാരകമല്ലാത്ത അസുഖമുള്ള ആദ്യത്തെ കൊളംബിയന്‍ പൗരന്‍ എസ്‌കോബാറിന് ദയാവധം

  Euthanasia | വീണ്ടും കാണാം ; മാരകമല്ലാത്ത അസുഖമുള്ള ആദ്യത്തെ കൊളംബിയന്‍ പൗരന്‍ എസ്‌കോബാറിന് ദയാവധം

  ഗുരുതരമായ ശ്വാസകോശ രോഗവും, പ്രമേഹവും, ഹൃദ്രോഗവും മറ്റ് പല ആരോഗ്യപ്ര്ശ്നങ്ങളും മൂലം ഏറെക്കാലമായി ദുരിതത്തിലായിരുന്നു വിക്ടര്‍ എസ്‌കോബാര്‍.

  • Share this:
   കൊളംബിയന്‍ ചിരിത്രത്തില്‍ ആദ്യമായി മാരകരോഗം ബാധിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന ആദ്യത്തെ വ്യക്തിയായി വിക്ടര്‍ എസ്‌കോബാര്‍  (Escobar) കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയന്ത്രിത ദയാവധം ( Euthanasia )  വഴി അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അഭിഭാഷകന്‍ ലൂയിസ് ജിറാള്‍ഡോ ആണ് വിക്ടര്‍ എസ്‌കോബാറിന്റെ മരണം സ്ഥിരീകരിച്ചത്

   'ഈ യുദ്ധത്തില്‍ വിജയിക്കുക എന്ന ലക്ഷ്യത്തിലെത്തിയിരിക്കുന്നു. എനിക്ക് ശേഷം വരുന്ന മറ്റ് രോഗികള്‍ക്കും ഇപ്പോള്‍ മാന്യമായ മരണം ആഗ്രഹിക്കുന്നവര്‍ക്കും വാതിലുകള്‍ തുറക്കുന്ന ഒരു യുദ്ധം,'
   മരണത്തിന് മുമ്പ് വിക്ടര്‍ എസ്‌കോബാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

   ഗുരുതരമായ ശ്വാസകോശ രോഗവും, പ്രമേഹവും, ഹൃദ്രോഗവും മറ്റ് പല ആരോഗ്യപ്ര്ശ്നങ്ങളും മൂലം ഏറെക്കാലമായി ദുരിതത്തിലായിരുന്നു വിക്ടര്‍ എസ്‌കോബാര്‍.

   New Continent | ഇന്ത്യ, സൊമാലിയ, മഡഗാസ്കർ എന്നിവ കൂട്ടിയിടിച്ച് 200 ദശലക്ഷം വർഷത്തിനുള്ളിൽ ഒരു ഭൂഖണ്ഡം രൂപപ്പെടുമെന്ന് പഠനം

   വെള്ളിയാഴ്ച ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യത്തില്‍ മയങ്ങാനുള്ള മരുന്ന് ആദ്യം നല്‍കിയ ശേഷം കുത്തിവയ്പിലൂടെ എസ്‌കോബാര്‍ മരണത്തിലേക്ക് കഴിഴടങ്ങി. കൊളംബിയയിലെ വാലെ ഡെല്‍ കോക്ക പ്രവിശ്യയുടെ തലസ്ഥാന നഗരമായ കാലിയിലെ ഒരു ക്ലിനിക്കിലാണ് ദയാവധത്തിനുള്ള നടപടിക്രമങ്ങള്‍ നടന്നത്.

   1997-ലാണ് കൊളംബിയ ദയാവധത്തിന് അനുമതി നല്‍കിയത്. 2021 ജൂലായില്‍ ഹൈക്കോടതി ദയാവധം സ്വീകരിക്കാനുള്ള അനുമതിമാരകമായ രോഗം ബാധിക്കാത്തവര്‍ക്കുമായി വിപുലീകരിക്കുകയും ചെയ്തു കൊളംബിയയില്‍ 2015 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 മാരക രോഗങ്ങളുള്ള 178 പേരെ നിയമപരമായി ദയാവധത്തിന് വിധേയരക്കായിയതായി കൊളംബിയന്‍ നിയമാവകാശ അഭിഭാഷക ഗ്രൂപ്പ് പറയുന്നു.

   clouded leopard|സാധാരണക്കാരനല്ല, കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ; നാഗാലാന്റിലെ മലകളിൽ കണ്ടെത്തിയ അപൂർവയിനം പുള്ളിപ്പുലി

   ഒറ്റനോട്ടത്തിൽ ഇങ്ങനെയൊരാളെ തിരിച്ചറിയാൻ കഴിയില്ല. തിരിച്ചറിഞ്ഞാൽ തന്നെ ഇതാരെന്ന് അമ്പരക്കും. ഇതുവരെ ഇങ്ങനെയൊരാളെ പലരും ചിത്രങ്ങളിൽ പോലും കണ്ടിട്ടുണ്ടാകില്ല. പറഞ്ഞു വരുന്നത് നാഗാലാന്റിലെ മലഞ്ചെരുവുകളിൽ കണ്ടെത്തിയ ഒരു പുള്ളിപ്പുലിയെ (leopard)കുറിച്ചാണ്. കാഴ്ച്ചയിലെ അപൂർവത കണ്ട് തന്നെയാണ് ഈ പുള്ളിപ്പുലിക്ക് ക്ലൗഡഡ് ലിയോപാർഡ് (clouded leopard) എന്ന് പേരിട്ടത്. പേരിനെ അന്വർത്ഥമാക്കുന്ന രൂപം.

   ഏറെ കാലമായി മറഞ്ഞിരിക്കുന്ന ഈ അപൂർവ ഇനം പുള്ളിപ്പുലിയെയാണ് നാഗാലാന്റിലെ വനമേഖലയിൽ കണ്ടെത്തിയത്.  താഴ്ന്ന ഉയരത്തിലുള്ള നിത്യഹരിത മഴക്കാടുകളിൽ വസിക്കുന്ന ഈ മൃഗത്തെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 3,700 മീറ്റർ ഉയരത്തിലാണ് കണ്ടെത്തിയത്. ആദ്യമായാണ് മേഘവർണനായ ഈ പുള്ളിപ്പുലിയെ  ഇത്രയും ഉയരത്തിൽ കണ്ടെത്തുന്നത്.

   ഗവേഷകർ സ്ഥാപിച്ച ക്യാമറയിലാണ് പുള്ളിപ്പുലിയുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇന്ത്യയിൽ ആദ്യമായാണ് ഈ പുള്ളിപ്പുലിയെ കണ്ടെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
   Also Read- Vitamin D Supplements അമിതമായി കഴിക്കരുത്; അതുമൂലമുണ്ടാകുന്ന അഞ്ച് പാർശ്വഫലങ്ങൾ അറിയാം

   മേഘങ്ങളുള്ള പുള്ളിപ്പുലിയുടെ ശരീര ദൈർഘ്യം 80-100 സെന്റിമീറ്ററാണ്, വാൽ 75-92 സെന്റിമീറ്ററാണ്. പുരുഷന്മാരുടെ ഭാരം 16-21 കിലോഗ്രാം, സ്ത്രീകൾ 11-15 കിലോഗ്രാം. ഉയരം 50-55 സെന്റിമീറ്റർ വാടിപ്പോകുന്നു. മേഘങ്ങളുള്ള പുള്ളിപ്പുലിയുടെ അങ്കിയിലെ പാറ്റേൺ മാർബിൾ പൂച്ചയ്ക്ക് സാധാരണമാണ്. വലിയ, അസമമായ കറുത്ത പാടുകൾ മഞ്ഞനിറമുള്ള പശ്ചാത്തലത്തിൽ ചിതറിക്കിടക്കുന്നു. കഴുത്തിലും പുറകിലും കടും തവിട്ട് അല്ലെങ്കിൽ കറുത്ത നീളമേറിയ പാടുകൾ ഉണ്ട്.
   Also Read-Viagra For Cancer Treatment | ക്യാൻസർ ഭേദമാക്കാൻ വയാഗ്ര ഉപയോഗിക്കാമെന്ന് പഠനം

   വാൽ കനത്തതും രോമമുള്ളതും അടയ്ക്കാത്ത കറുത്ത വളയങ്ങളാൽ നിറമുള്ളതുമാണ്. ഈ പാടുകൾ ഓരോന്നും മധ്യഭാഗത്തേക്ക് കൂടുതൽ ഭാരം കുറഞ്ഞതായി മാറുന്നു.

   വംശനാശ ഭീഷണി നേരിടുന്ന ഈ മൃഗം മേഘങ്ങളുള്ള പുള്ളിപ്പുലികൾ ഒറ്റയ്ക്ക് താമസിക്കുകയും സാധാരണയായി കുറ്റിക്കാട്ടിൽ നീങ്ങുകയും ചെയ്യും
   Published by:Jayashankar AV
   First published: