നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Video|'ദേ ഇങ്ങോട്ട് നോക്കിയേ, സാധനം പുതിയതാ'; യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ആദ്യമായി

    Video|'ദേ ഇങ്ങോട്ട് നോക്കിയേ, സാധനം പുതിയതാ'; യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ആദ്യമായി

    ഇന്ത്യയില്‍ ആദ്യമായി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് എന്ന പക്ഷിയെ കണ്ടെത്തി

    credits : Ajay Kumar

    credits : Ajay Kumar

    • Share this:
      കോട്ടയം: ഇന്ത്യയില്‍ ആദ്യമായി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് എന്ന പക്ഷിയെ കണ്ടെത്തി. യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കാണുന്ന ഈ ഇനം പക്ഷിയെ കേരളത്തിലെ മൂന്നാറിലാണ് കണ്ടെത്തിയത്. ഇതിനെ മുമ്പ് ഇന്ത്യയില്‍ കണ്ടതായി രേഖകളില്ല.

      മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ പക്ഷിനിരീക്ഷകരായ അഡ്വ.കെ.ജി. അജയ് കുമാര്‍ ബാജി കുരുവിള എന്നിവരാണ് നവംബര്‍ ആറിന് രാവിലെ യുറേഷ്യന്‍ ബ്ലാക്ക്ക്യാപിന്റെ ചിത്രമെടുത്തത്.

      ചിത്രം മറ്റ് പക്ഷിനിരീക്ഷകര്‍ക്ക് അയച്ചുനല്‍കി കണ്ടെത്തിയ പക്ഷി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് തന്നെയെന്ന് ഉറപ്പിച്ചു.തുടര്‍ന്ന് ഇ-ബേര്‍ഡ് എന്ന സൈറ്റിലും വിവരം പങ്കുവെച്ചു.

      കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ആഫ്രിക്കയിലേക്ക് പറക്കുംവഴി പക്ഷി ഇന്ത്യയില്‍ എത്തിയതാകാമെന്ന് ബേര്‍ഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ പ്രവീണ്‍ ജയദേവന്‍ പറഞ്ഞു.



      കോട്ടയം ബാറിലെ അഭിഭാഷകനാണ് ദേവലോകം അശോക് ഭവനില്‍ അജയ്കുമാര്‍. പുതുപ്പള്ളിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയാണ് തേവരടിയില്‍ ബാജികുരുവിള.

      ഓണ്‍ലൈനില്‍ 299 രൂപയ്ക്ക് ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

      ഓണ്‍ലൈനിലൂടെ (Online) ചുരിദാര്‍ (churidar) ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.

      ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാറിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിള്‍ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു.

      വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവര്‍ പറഞ്ഞു. ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ് ബി ഐ അക്കൗണ്ടില്‍നിന്ന് ആറു തവണയായാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

      ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്; കണ്ണൂരില്‍ നാലുപേര്‍ പിടിയില്‍; തട്ടിയെടുത്തത് നൂറുകോടിയോളം രൂപ

      കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി(Crypto Currency) യുടെ പേരില്‍ തട്ടിപ്പ്(Fraud) നടത്തിയ നാലു പേര്‍ കണ്ണൂരില്‍(Kannur) അറസ്റ്റിലായി(Arrest). നൂറു കോടിയോളം രൂപയാണ് ഇവര്‍ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് എന്നും വ്യക്തമായി. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ഷഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വസിം മുനവ്വറലി, മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

      വെബ്‌സൈറ്റ് വഴിയാണ് സംഘം നിരവധി പേരില്‍ നിന്ന് പണം സമാഹരിച്ചത്. ബാംഗളൂര്‍ ആസ്ഥനമാക്കിയ ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. പ്രതിദിനം എട്ട് ശതമാനം വരെ ലാഭം ക്രിപ്‌റ്റോകറന്‍സി വഴി ഉണ്ടാക്കാമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പിന് ഇരയാക്കിയത്.

      Read also: Cannabis Haul എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി; യുവതിയും യുവാവും പിടിയിൽ; എത്തിച്ചത് രണ്ടു കാറുകളിലായി

      കണ്ണൂര്‍ സിറ്റി പോലീസ് നാലുമാസം മുമ്പാണ് ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് സംബന്ധിച്ച ആദ്യ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. തട്ടിപ്പിന് സംബന്ധിച്ച് ഇതുവരെ ഒരു പരാതി മാത്രമാണ് പോലീസിനെ ലഭിച്ചിട്ടുള്ളത്. അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വന്നതായി പോലീസ് കണ്ടെത്തിയെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ പറഞ്ഞു.

      കേസില്‍ കൂടുതല്‍ വിപുലമായ അന്വേഷണം നടത്തിയാല്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ശൃംഖലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
      Published by:Karthika M
      First published:
      )}