നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • തമാശയ്ക്ക് പോലും ഇ-സിഗരറ്റ് പരീക്ഷിക്കരുതേ, നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി

  തമാശയ്ക്ക് പോലും ഇ-സിഗരറ്റ് പരീക്ഷിക്കരുതേ, നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി

  പെൻസിൽവാനിയ സർവകലാശാലയിലെ പേൾമാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

  • News18
  • Last Updated :
  • Share this:
   നിക്കോട്ടിൻ ഇല്ലെന്നതാണ് ഇലക്ട്രോണിക് സിഗരറ്റിന്‍റെ ഗുണമായി പറയുന്നത്. എന്നാൽ, ഒറ്റത്തവണ ഉപയോഗിച്ചാൽ മതി ഇ-സിഗരറ്റ് നിങ്ങളുടെ രക്തഞരമ്പുകളെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനം. പെൻസിൽവാനിയ സർവകലാശാലയിലെ പേൾമാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

   ഫോക്സ് 7ൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഇക്കാര്യമുള്ളത്. ഇലക്ട്രോണിക് സിഗരറ്റ് ലോകത്തിൽ തരംഗമായി മാറിയിരിക്കുകയാണ്. എന്നാൽ, ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതു മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞരും നിയമവിദഗ്ദരും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

   "ഇലക്ട്രോണിക് സിഗരറ്റുകൾ ദോഷകരമല്ലെന്നാണ് അതിനെ സംബന്ധിച്ചുള്ള പരസ്യങ്ങൾ പറയുന്നത്. മാത്രമല്ല, ഇ-സിഗരറ്റ് ഉപയോഗിക്കുന്ന നിരവധിയാളുകൾ വിശ്വസിക്കുന്നത് തങ്ങൾ അകത്തേക്ക് വലിക്കുന്നത് ജലബാഷ്പം മാത്രമാണെന്നാണ്" - പഠനത്തെക്കുറിച്ച് പറയവേ എഴുത്തുകാരിയായ അലസ്സാന്ദ്ര കപോറാലെ പറഞ്ഞു. എന്നാൽ, ഇത് ഉപയോഗിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും രക്തധമനികൾക്ക് പ്രശ്നമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.

   ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം; അതും ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: പരാതി മുൻ പങ്കാളിയ്ക്കെതിരേ

   നേരത്തെ, നിക്കോട്ടിൻ നിറച്ച ഇ-സിഗരറ്റുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എന്നാൽ, പുതിയ പഠനത്തിൽ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കുന്ന ഖരത്തിന്‍റെയോ ദ്രാവകത്തിന്‍റെയോ സൂക്ഷ്‌മകണികകള്‍ (എയ്‌റോസോള്‍) ഉള്ളിലേക്ക് വലിച്ചാൽ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പഠനം നടത്തിയത്.

   പുകവലി ഇല്ലാത്ത 18നും 35നും ഇടയിൽ പ്രായമുള്ള 31 ആളുകളോട് നിക്കോട്ടിൻ അടങ്ങിയിട്ടില്ലാത്ത ഇ-സിഗരറ്റിൽ നിന്ന് 16 തവണ മുന്നു സെക്കൻഡ് നേരം ശ്വാസമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ശ്വാസം ഉള്ളിലേക്ക് വലിക്കുന്നതിനും മുമ്പും ശേഷവുമുള്ള രക്തധമനികളുടെ
   പ്രവർത്തനം പരിശോധിച്ചാണ് പഠനം നടത്തിയത്. ഇ-സിഗരറ്റ് വലിക്കുന്നത് രക്തസഞ്ചാരത്തെ തടസപ്പെടുത്തുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കാലുകളിലേക്ക് രക്തമെത്തിക്കുന്ന തുടയെല്ലിലെ ധമനികളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നതായി കണ്ടെത്തി.

   First published:
   )}