പർവതാരോഹകരുടെ ട്രാഫിക് ജാം:'മരണ മേഖല'യായി എവറസ്റ്റ്; ഈ സീസണിൽ ഇതുവരെ മരിച്ചത് 10 പേർ
പർവതാരോഹകരുടെ ട്രാഫിക് ജാം:'മരണ മേഖല'യായി എവറസ്റ്റ്; ഈ സീസണിൽ ഇതുവരെ മരിച്ചത് 10 പേർ
കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്നതിനാൽ ഈ അടുത്ത കാലങ്ങളിലെ ഏറ്റവും അപകടകരമായ സീസണാണ് ഇതെന്നാണ് പൊതുവെ വിലയിരുത്തൽ
Everest
Last Updated :
Share this:
കഠ്മണ്ഡു: പരവതാരോഹകരുടെ തിരക്ക് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ് പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പർവത പര്യവേഷണ സംഘാടകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് കൂടി ചേർത്ത് ഈ സീസണിൽ എവറസ്റ്റ് യാത്രയ്ക്കിടെ മരണമടഞ്ഞവരുടെ എണ്ണം പത്തായി. 4 ഇന്ത്യക്കാരും, യുഎസ്, ആസ്ട്രേലിയ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഒരു ഐറിഷ് പർവതാരോഹകനുമാണ് ഇതിന് മുന്നെ മരണപ്പെട്ടത്.
ബ്രിട്ടീഷ് പർവതാരോഹകനായ റോബിൻ ഫിഷർ (44) കൊടുമുടിയിൽ നിന്ന് തിരിച്ചിറങ്ങുന്ന വഴി ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. താഴേക്കുള്ള ഇറക്കത്തിന് 150 മീറ്റർ മാത്രം അകലെ കുഴഞ്ഞുവീണ ഫിഷറിനെ സഹായിക്കാൻ ഗൈഡുകൾ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. എവറസ്റ്റിന്റെ ഉത്തരതിബറ്റൻ ഭാഗത്താണ് 56 കാരനായ ഐറിഷ് യാത്രികൻ മരണമടഞ്ഞത്. കൊടുമുടിയുടെ ഏറ്റവും മുകളിൽ എത്തുന്നതിന് മുൻപ് തന്നെ തിരികെ മടങ്ങിയ അയാൾ 22965 അടി ഉയരത്തിലായുള്ള ടെന്റിൽ വച്ചാണ് മരണപ്പെട്ടത്.
കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്നതിനാൽ ഈ അടുത്ത കാലങ്ങളിലെ ഏറ്റവും അപകടകരമായ സീസണാണ് ഇതെന്നാണ് പൊതുവെ വിലയിരുത്തൽ. പർവതാരോഹകരുടെ നീണ്ട നിരയാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. പർവതാരോഹണത്തിന് അനുകൂലമായ കാലാവസ്ഥ വളരെ വേഗം തന്നെ അവസാനിക്കും എന്നതിനാൽ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തി തിരിച്ചു വരാനുള്ള ശ്രമം വഴിയിലുടനീളം പര്‍വതാരോഹകരുടെ ട്രാഫിക് ജാം സൃഷ്ടിച്ചിരിക്കുയാണ്. മുകളിലെത്തുന്നതിനായി ദീർഘനേരമാണ് ആളുകൾക്ക് ക്യൂവിൽ നിൽക്കേണ്ടി വരുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയിലുള്ള ഈ കാത്തിരിപ്പ് അപകടസാധ്യത ഇരട്ടിയാക്കുന്നു. .യാത്ര മതിയാക്കി തിരികെ വരാൻ ശ്രമിച്ചാലും ഈ ട്രാഫിക് ജാമിലൂടെയുള്ള മടക്ക യാത്രയും അത്യന്തം ദുഷ്കരമാണെന്നാണ് ആളുകൾ പറയുന്നത്.
വിദേശകളായ 381 പേർക്കാണ് പർവതാരോഹണത്തിനായി നേപ്പാൾ ഇത്തവണ പെർമിറ്റ് നൽകിയത്. ഏപ്രിൽ അവസാന വാരം മുതൽ മെയ് തീരുന്നത് വരെയാണ് എവറസ്റ്റ് കയറാൻ പറ്റിയ കാലാവസ്ഥ. പെർമിറ്റ് ലഭിച്ച ഓരോ ആൾക്കുമൊപ്പം ഒരു ഗൈഡും കൂടെയുണ്ടാകും ഇതും തിരക്ക് ഇരട്ടിയാക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നേപ്പാള്‍ വഴി മാത്രം 600 പേർ എവറസ്റ്റ് കൊടുമുടിയിലെത്തിയെന്നാണ് കണക്ക്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.