• HOME
  • »
  • NEWS
  • »
  • life
  • »
  • Weight Loss | ഈ വീട്ടുജോലികൾ ചെയ്തും ഭാരം കുറക്കാം; അറിയാം ചില സിംപിൾ ടിപ്സ്

Weight Loss | ഈ വീട്ടുജോലികൾ ചെയ്തും ഭാരം കുറക്കാം; അറിയാം ചില സിംപിൾ ടിപ്സ്

വീട്ടുജോലികൾ ചെയ്യാൻ നിങ്ങൾ ഇത്രയധികം സമയം ചെലവഴിക്കുകയും അധ്വാനിക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അവയെ ഫലപ്രദമായ വ്യായാമങ്ങളാക്കി മാറ്റിക്കൂടാ

  • Share this:
    പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് ശരീരഭാരം. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങളെക്കുറിച്ച് (Exercise) സംസാരിക്കുന്ന ഗൈഡുകളെയും ഫിറ്റ്നസ് പ്രേമികളെയും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ തിരക്കേറിയ ദിനചര്യകൾക്കും ജോലികൾക്കുമിടെ വ്യായാമത്തിനായി സമയം ചെലവഴിക്കുന്നത് ചിലർക്കെങ്കിലും സാധിക്കാത്ത കാര്യമാണ്. ജിമ്മിൽ പോയും ഓടിയും നടന്നുമൊക്കെ പലരും ശരീരഭാരം കുറക്കാൻ ശ്രമിക്കുമ്പോൾ അതിനുള്ള പ്രതിവിധി വീട്ടിൽ തന്നെ ഉണ്ടെന്ന കാര്യം പലർക്കുമറിയില്ല. പലർക്കും തങ്ങളുടെ ജോലിയും വ്യക്തിജീവിതവും ഒക്കെ ബാലൻസ് ചെയ്യേണ്ടതുണ്ട്. വീട്ടുജോലികൾ ചെയ്യാൻ നിങ്ങൾ ഇത്രയധികം സമയം ചെലവഴിക്കുകയും അധ്വാനിക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അവയെ ഫലപ്രദമായ വ്യായാമങ്ങളാക്കി മാറ്റിക്കൂടാ. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് ദൈനംദിന ജോലികളാണ് ചുവടെ.

    1. എലിവേറ്ററുകളും എസ്കലേറ്ററുകളും ഒഴിവാക്കി പടികൾ കയറുക (Choose stairs over elevators and escalators)

    എലിവേറ്ററുകളും എസ്കലേറ്ററുകൾക്കും പകരം പരമാവധി പടികൾ ഉപയോ​ഗപ്പെടുത്താൻ ശ്രമിക്കുക. നടന്ന് എത്താൻ കഴിയാത്തത്ര ദൂരമുണ്ടെങ്കിൽ മാത്രം എലിവേറ്ററിൽ പോകാം. പക്ഷേ, അപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. നിങ്ങൾക്ക് ഏത് ഫ്ളോറിലാണോ എത്തേണ്ടത്, അതിനു രണ്ടോ മൂന്നോ നിലകൾ താഴെ ഇറങ്ങുക. ശേഷമുള്ള പടികൾ നടന്നു കയറുക.

    2. നടന്നുകൊണ്ട് സംസാരിക്കുക (Walk when you talk)

    സുഹൃത്തുക്കളുമായോ കുടുംബാം​ഗങ്ങളുമായോ ഫോണിലൂടെയോ ദീർഘ നേരം സംഭാഷണത്തിൽ ഏർപ്പെടുന്നവരാണ് പലരും. ഇത്തരം സംസാരങ്ങൾ ഇരുന്നുകൊണ്ട് ചെയ്യാതെ, നടന്നുകൊണ്ട് നടത്തുന്നതാണ് നിങ്ങളുടെ ആരോ​ഗ്യത്തിനും ശരീരത്തിനും നല്ലത്. ഫോൺ കോളുകൾ ലഭിക്കുമ്പോളെല്ലാം അത് നടക്കാനുള്ള അവസരമായി കാണുക. വ്യായാമം ചെയ്യുകയാണെന്നോ ഒരു ജോലി ചെയ്യുകയാണെന്നോ നിങ്ങൾക്കു പോലും തോന്നില്ല.

    3. വീട് വൃത്തിയാക്കുക (Clean your house)

    വീട് വൃത്തിയാക്കൽ‍ പലരുടെയും ദൈനംദിന ജോലിയാണ്. ചിലർക്ക് ഇത്തരം ജോലികൾക്കായി വീട്ടു വേലക്കാർ ഉണ്ടാകും. എന്നാൽ ഒരൽപം സമയം കണ്ടെത്തി അത് സ്വയം ചെയ്യുന്നത് മികച്ചൊരു വ്യായാമം ആണ്. അടിച്ചു വാരുന്നതും തുടക്കുന്നതുമൊക്കെ നിരവധി സ്ക്വാട്ടുകൾ ചെയ്യുന്നതിന്റെ ​ഗുണം ചെയ്യും.

    Also Read- ജീവനക്കാർക്ക് ജോലിയിൽ അതൃപ്തി തോന്നുന്നത് എപ്പോൾ? തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ അറിയേണ്ട കാര്യങ്ങൾ

    വളരെ കുറച്ച് നേരം മാത്രം ചെയ്യുന്ന വ്യായാമങ്ങൾ പോലും പേശികളുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യായാമത്തിനായി ധാരാളം സമയം ചെലവഴിക്കണമെന്നാണ് പലരും കരുതുന്നത്. എന്നാൽ ആ ധാരണ തെറ്റാണ്. ഹ്രസ്വവും നിലവാരമുള്ളതുമായ വ്യായാമം ശരീരത്തിലെ പേശികളെ ദൃഢമാക്കും. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. വേനൽക്കാലത്ത് വ്യായാമം ചെയ്താൽ ശരീരത്തിന് ഗുണം ചെയ്യുമെന്നും വിദഗ്ദർ പറയുന്നു. നന്നായി വിയർക്കുന്ന കാലമാണിത്. ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന അനാവശ്യമായ കൊഴുപ്പും മറ്റും വേനൽക്കാല വ്യായാമങ്ങളിലൂടെ പുറന്തള്ളാൻ സാധിക്കും. വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ലഘുഭക്ഷണം, കുടിക്കുന്ന വെള്ളത്തിൻെറ അളവ്, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കുകയും ചെയ്യണം.
    Published by:Anuraj GR
    First published: