ഈ ശീതകാലത്തെ അവസാന പൂർണ ചന്ദ്രൻ (full moon) മാർച്ച് 7ന് വൈകുന്നേരം 6.10ന് ഇന്ത്യയിൽ ദൃശ്യമാകും. ഈ പൂർണ ചന്ദ്രൻ, വേം മൂൺ (Worm Moon) എന്ന പേരിലും അറിയപ്പെടുന്നു. ഈ ശൈത്യകാലത്തെ മൂന്നാമത്തെയും അവസാനത്തെയും പൗർണമി ആയിരിക്കും ഇത്. ഈ ആഴ്‌ചയിലുടനീളം പൂർണ വലിപ്പത്തിൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രൻ തിളക്കവുമുള്ളതായും കാണപ്പെടുന്നു. ഈ അവസരത്തിൽ ചന്ദ്രന് സാധാരണയേക്കാൾ വലിപ്പവും ഉണ്ടായിരിക്കും. ഇന്ത്യയിൽ ഇത്തവണ ഹോളിയുടെ തലേന്നാണ് വേം മൂണിനെ കാണാൻ സാധിക്കുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും സ്ഥിതി ചെയ്യുന്നത്.
എന്താണ് വേം മൂൺ?
മാർച്ചിൽ പ്രത്യക്ഷപ്പെടുന്ന പൂർണചന്ദ്രനെയാണ് വേം മൂൺ എന്ന് വിളിക്കുന്നത്. വേം മൂൺ എന്ന പേര് പൂർണ ചന്ദ്രന് പരമ്പരാഗതമായി ലഭിച്ച പേരുകളിൽ ഒന്നു മാത്രമാണ്. ഇത്തരം പേരുകൾ പലപ്പോഴും വടക്കേ അമേരിക്കയിലെ ജനങ്ങളാണ് നൽകിയത്. ഓരോ ചാന്ദ്ര ചക്രത്തിലും മാറിക്കൊണ്ടിരിക്കുന്ന ഋതുക്കളെയും പ്രകൃതി പ്രതിഭാസങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ പേരുകൾ നിശ്ചയിച്ചത്.
മാർച്ചിൽ പ്രത്യക്ഷപ്പെടുന്ന പൂർണചന്ദ്രന് മറ്റു ചില പേരുകളുമുണ്ട്. സാപ്പ് മൂൺ, ക്രോ മൂൺ, ലെന്റൻ മൂൺ തുടങ്ങിയവയാണവ. ചന്ദ്രന്‍ ഭൂമിയുടെ നേരേ എതിര്‍വശത്ത് വരുമ്പോഴാണ് പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്.
Also read-ചന്ദ്രനും വ്യാഴവും ശുക്രനും ഒരുമിച്ച്; അപൂര്‍വ ആകാശ കാഴ്ചയുടെ ചിത്രങ്ങൾ വൈറൽ
പൂർണ ചന്ദ്രന്റെ പ്രാധാന്യം
സാധാരണയായി ഋതുക്കളെ അവയുടെ ആ വർഷത്തെ താപനിലയുമായി ബന്ധപ്പെടുത്താറുണ്ട്. സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തിൽ ഭൂമിയുടെ സ്ഥാനം അനുസരിച്ച് വിവിധ ഋതുക്കളെ നിർവചിക്കാം. ആദ്യത്തേതിനെ കാലാവസ്ഥാ ഋതുക്കൾ (meteorological seasons) എന്നും രണ്ടാമത്തേതിനെ ജ്യോതിശാസ്ത്ര ഋതുക്കൾ (astronomical season)s എന്നും വിളിക്കുന്നു.
ഓരോ ജ്യോതിശാസ്ത്ര സീസണും തൊണ്ണൂറോ തൊണ്ണൂറ്റി രണ്ടോ ദിവസങ്ങൾ നീണ്ടുനിൽക്കുന്നവ ആയിരിക്കും. ജ്യോതിശാസ്ത്രം അനുസരിച്ച്, ശീതകാല സീസണിലെ അവസാനത്തെ പൂർണചന്ദ്രനാണ് വേം മൂൺ.
സൂപ്പർ മൂൺ
ഭൂമിയുടെ ഏറ്റവും സമീപത്ത് വലുപ്പം കൂടിയ നിലയിൽ പൂർണചന്ദ്രനെ കാണാൻ കഴിയുന്നതിനെയാണ് ‘സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. ചന്ദ്രന്റെ സഞ്ചാരപഥം ഭൂമിക്ക് സമീപത്തേക്ക് പതിവിൽ കൂടുതൽ അടുക്കുന്ന പ്രപഞ്ച പ്രതിഭാസത്തെയാണ് സൂപ്പർമൂൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഭൂമിയ്ക്ക് ചുറ്റും ചന്ദ്രൻ പരിക്രമണം ചെയ്യുന്നതിനിടയിൽ ഭൂമിയോട് ഏറ്റവും അടുത്തുള്ളതും ഏറ്റവും അകലമുള്ളതുമായ രണ്ട് സ്ഥാനങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകാറുണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തെ പെരിജി എന്നാണ് വിളിക്കുക. അത് ഭൂമിയിൽ നിന്ന് ഏതാണ്ട് 3,60,000 കിലോമീറ്റർ അകലെയാണ്. എന്നാൽ, ഭൂമിയോട് ഏറ്റവും അകന്ന സ്ഥാനത്തെ അപോജി എന്ന് വിളിക്കുന്നു. ഭൂമിയിൽ നിന്ന് ഏതാണ്ട് 4,05,000 കിലോമീറ്റർ അകലെയാണ് ഈ സ്ഥാനം. ഭൂമിയും ചന്ദ്രനും തമ്മിൽ ഏറ്റവും അകലം കുറഞ്ഞ സ്ഥാനത്തു വെച്ച് ദൃശ്യമാകുന്ന പൂർണചന്ദ്രന് സാധാരണ ദിവസങ്ങളിലെ ചന്ദ്രനേക്കാൾ വലിപ്പം തോന്നിക്കും. നാസയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 1979-ൽ റിച്ചാർഡ് നോൾ എന്ന വ്യക്തിയാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ സൂപ്പർമൂൺ എന്ന വാക്ക് ഉപയോഗിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.