• HOME
  • »
  • NEWS
  • »
  • life
  • »
  • Ginger | ഇഞ്ചി അമിതമായി ഉപയോഗിക്കേണ്ട; പാര്‍ശ്വഫലങ്ങള്‍ ഇവയാണ്

Ginger | ഇഞ്ചി അമിതമായി ഉപയോഗിക്കേണ്ട; പാര്‍ശ്വഫലങ്ങള്‍ ഇവയാണ്

ഇഞ്ചിയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം

  • Share this:
    ഇന്ത്യന്‍ അടുക്കളകളില്‍ കാണുന്ന വളരെ സാധാരണമായ ഒരു ചേരുവയാണ് ഇഞ്ചി (ginger). രാവിലെ ഇഞ്ചിയിട്ട ഒരു കപ്പ് ചായ കുടിക്കുന്നത് പലര്‍ക്കും ഒഴിവാക്കാനാകാത്ത കാര്യമാണ്. ഇഞ്ചി ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരവധി രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പരമ്പരാഗത പ്രതിവിധിയാണ്. ഇഞ്ചിക്ക് ധാരാളം പോഷക ഗുണങ്ങള്‍ ഉണ്ടെങ്കിലും, അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇഞ്ചി അമിതമായി കഴിക്കുമ്പോഴാണ് പാര്‍ശ്വഫലങ്ങള്‍ (side effects) ഉണ്ടാകുന്നത്. ഇതുമൂലം ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാല്‍ ഇഞ്ചിയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

    രക്തസ്രാവത്തിന് കാരണമാകുന്നു (causes bleeding)

    ഇഞ്ചിക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇഞ്ചി അമിതമായി കഴിക്കുന്നത് രക്തസ്രാവത്തിന് കാരണമായേക്കാം. ഇത് മാത്രമല്ല, ഇഞ്ചി ഗ്രാമ്പൂവിന്റെയും വെളുത്തുള്ളിയുടെയും കൂടെ ഉപയോഗിച്ചാല്‍, അത് അമിത രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

    വയറിളക്കത്തിന് കാരണമാകുന്നു (leads to diarrehea)

    ഇഞ്ചി കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ കടന്നുപോക്കിനെ ത്വരിതപ്പെടുത്തുന്നു. എന്നാല്‍ അതിന്റെ അളവ് അമിതമായാല്‍ കുടലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പലപ്പോഴും അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും കാരണമാകും. അതിനാല്‍ ഇഞ്ചി അമിതമായി ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

    ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍(cardiac problems)

    ഇഞ്ചി അമിതമായി കഴിക്കുന്നതിന്റെ നെഗറ്റീവ് ഫലങ്ങളിലൊന്നാണ് ഹൃദയമിടിപ്പ് കൂടുന്നതാണ്. കാഴ്ചശക്തി മങ്ങൽ, ഹൃദയമിടിപ്പ് കൂടുന്നത്, ഉറക്കമില്ലായ്മ എന്നിവ ഇഞ്ചി അമിതമായി കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളാണ്. മാത്രമല്ല, ഇത് രക്തസമ്മര്‍ദ്ദം കുറയാനിടയാക്കുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും.

    ചര്‍മ്മത്തിനും കണ്ണിനും അലര്‍ജികള്‍ ഉണ്ടാകുന്നു (skin and eye problems)

    ഇഞ്ചിയുടെ അമിതമായ ഉപയോഗം മൂലം ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചര്‍മ്മത്തില്‍ തിണര്‍പ്പ്, കണ്ണിലെ ചുവപ്പ്, ചൊറിച്ചില്‍, തൊണ്ടയിലെ അസ്വസ്ഥത എന്നിവയാണ് ഇത്തരം പാര്‍ശ്വഫലങ്ങളുടെ ലക്ഷണങ്ങള്‍. അത്തരം സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

    ഗര്‍ഭാവസ്ഥയില്‍ ഇഞ്ചി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല (unsafe during pregnancy)

    പ്രതിദിനം 1500 മില്ലിഗ്രാം ഇഞ്ചിയേ ഒരാള്‍ കഴിക്കാന്‍ പാടുള്ളൂ. ഈ അളവിനേക്കാള്‍ കൂടുതല്‍ ഇഞ്ചി കഴിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ ഇഞ്ചി ഒഴിവാക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം നിശ്ചിത അളവിൽ മാത്രം ഇഞ്ചി കഴിക്കുക.

    നെഞ്ചെരിച്ചില്‍ (heartburn)

    ഇഞ്ചി നെഞ്ചെരിച്ചിലിന് കാരണമാകും. ആമാശയത്തില്‍ കൂടുതല്‍ ആസിഡുകളെ ഉല്‍പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ജിഞ്ചറോളുകള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമായി മാറുന്നു.

    പ്രമേഹ രോഗികള്‍ക്ക് ഹാനികരം (harm to diabetes patients)

    ഇഞ്ചിയുടെ അമിത ഉപഭോഗം പ്രമേഹ രോഗികള്‍ക്ക് ദോഷകരമാകും. ഇത് തലകറക്കത്തിനും ക്ഷീണത്തിനും കാരണമായേക്കാം. അതിനാല്‍, പ്രമേഹ രോഗികള്‍ ഇഞ്ചി കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.
    Published by:Anuraj GR
    First published: