പതിവായുള്ള വ്യായാമം (Exercise) നിങ്ങളുടെ ശരീരത്തിന്റെ ഫിറ്റ്നസും (Fitness) ആരോഗ്യവും (Health) നിലനിര്‍ത്താൻ സഹായിക്കുന്നു. എങ്കിലും അമിതമായി വ്യായാമം ചെയ്യുന്നത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും, പ്രത്യേകിച്ച് സ്ത്രീകളിൽ. അമിതമായി വ്യായാമം ചെയ്യുന്നത് അവരുടെ പ്രത്യുത്പാദന സംബന്ധിയായ ആരോഗ്യത്തെ ബാധിക്കും. ആഴ്ചയില്‍ ഏഴ് മണിക്കൂറിലധികം എയ്‌റോബിക്‌സ് ചെയ്യുന്നത് അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. അതേസമയം പരിധിക്കുള്ളില്‍ നിന്നുള്ള വ്യായാമങ്ങള്‍, അതായത് ആഴ്ചയില്‍ ഒരു മണിക്കൂറില്‍ കൂടുതലും അഞ്ച് മണിക്കൂറില്‍ താഴെയും വ്യായാമത്തിനായി ചെലവഴിക്കുന്നത് പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
അമിതവണ്ണമുള്ളവരും ഭാരം കാരണം വന്ധ്യതാ പ്രശ്നങ്ങള്‍ നേരിടുന്നവരുമായ സ്ത്രീകള്‍ക്ക് അമിത വ്യായാമം തുടരാം. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) കൃത്യമായിട്ടുള്ളവരോ അതില്‍ ഒരു പോയിന്റ് കൂടുതലോ ഉള്ള സ്ത്രീകളിൽ കഠിനമായ വ്യായാമം വന്ധ്യതയ്ക്ക് കാരണമായേക്കാം. ''മറ്റേര്‍ണല്‍ ഫിസിക്കല്‍ ആന്‍ഡ് സെഡന്ററി അക്റ്റിവിറ്റീസ് എബൗട്ട് റിപ്രൊഡക്ടീവ് ഔട്ട്കംസ് ഫോളോവിങ്ങ് ഐവിഎഫ്'' എന്ന പേരിലുള്ള ഗവേഷണം പറയുന്നത്, അമിതമായ വ്യായാമം ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്റെ (ഐവിഎഫ്) വിജയ നിരക്ക് കുറയ്ക്കുമെന്നാണ്.
കഠിനമായ പ്രവര്‍ത്തനങ്ങളുടെ വിഭാഗത്തില്‍ വരുന്ന ചില വ്യായാമങ്ങള്‍ ഏതെന്ന് അറിയാം
ഉയര്‍ന്ന തീവ്രതയുള്ളതും ഇടവേളയെടുത്തു ചെയ്യേണ്ടതുമായ പരിശീലനങ്ങള്‍: ഇത്തരം വ്യായാമങ്ങളില്‍ 30 മുതല്‍ 60 സെക്കന്‍ഡ് വരെ ചെയ്യാന്‍ കഴിയുന്ന നിരവധി വ്യായാമങ്ങള്‍ ഉൾപ്പെടുന്നു. പെഡല്‍സ്, സ്പ്രിന്റ്‌സ്, സ്‌ക്വാറ്റ് ജമ്പ്‌സ് തുടങ്ങിയവ അതിൽ ഉള്‍പ്പെടുന്നു.
പവര്‍ലിഫ്റ്റിംഗ്: പവര്‍ലിഫ്റ്റിംഗില്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി കഠിനമായ ഭാരം ഉയര്‍ത്തുന്ന പ്രവർത്തനങ്ങൾ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ അമിതമായ ഭാരം വഹിക്കരുതെന്ന് പലപ്പോഴും പറയാറുണ്ട്. കാരണം ഇത് അവരുടെ അടിവയറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ ഫലമായി അണ്ഡാശയത്തില്‍ പരിക്കുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
അമിത വ്യായാമം എങ്ങനെയാണ് പ്രത്യുല്‍പാദനത്തെ ബാധിക്കുന്നത്?ആരോഗ്യകരമായ ശരീരഭാരമുള്ള ഒരു സ്ത്രീ അമിതമായി വ്യായാമം ചെയ്യുകയോ കഠിനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്താല്‍ അണ്ഡോത്പാദനം തകരാറിലാകാനുള്ള സാധ്യതയുണ്ട്. ഇത് ല്യൂട്ടല്‍ ഫേസ് വൈകല്യത്തിലേക്ക് നയിച്ചേക്കും. അണ്ഡോത്പാദനത്തിനും ആര്‍ത്തവചക്രത്തിനും ഇടയിലുള്ള സമയമാണ് ല്യൂട്ടല്‍ ഘട്ടം.
Also Read-
Heart Health | ശരീരഭാരം കുറയ്ക്കുക; മതിയായ ഉറക്കം; ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സ്ത്രീകൾ ചെയ്യേണ്ടത്ല്യൂട്ടല് ഘട്ടത്തില്‍ പ്രോജസ്റ്ററോണ്‍ നില ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. ഇത് ബീജസങ്കലനത്തിനായി അണ്ഡം ഗര്‍ഭാശയ പാളിയോട് ചേരാന്‍ സഹായിക്കുന്നു. പക്ഷെ ല്യൂട്ടല്‍ ഫേസ് വൈകല്യം സംഭവിച്ചാല്‍ പ്രോജസ്റ്ററോണിന്റെ അളവ് കുറയുകയും അണ്ഡം ശരിയായ രീതിയില്‍ ഇംപ്ലാന്റ് ചെയ്യപ്പെടാതെ വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യും.
നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി സംസാരിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് ആവശ്യമായ വ്യായാമങ്ങൾ പതിവായി ചെയ്യുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.