• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യൗവ്വനം നിലനിർത്താൻ വ്യായാമം

news18india
Updated: May 28, 2018, 2:46 PM IST
യൗവ്വനം നിലനിർത്താൻ വ്യായാമം
news18india
Updated: May 28, 2018, 2:46 PM IST
എന്നും യൗവ്വനയുക്തരായി ഇരിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അതിന് എന്തു ചെയ്യാനും മടിക്കാത്തവരുണ്ട്. വ്യായാമം ചെയ്ത് വാർധക്യത്തെ തടയാമെന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ നാലും അ‍ഞ്ചും ദിവസം വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്തി വാർധക്യം പെട്ടെന്ന് ബാധിക്കുന്നത് തടയാമെന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യായാമം ചെയ്യുന്നതിനനുസരിച്ച് ശരീരത്തിലെ പല വലിപ്പത്തിലുള്ള ധമനികൾക്ക് പലമാറ്റങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുപ്പത് മിനിട്ട് വീതം വ്യായാമം ചെയ്യുന്നത് സാധാരണ ധമനികളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. എന്നാൽ ആഴ്ചയിൽ നാലോ അഞ്ചോ തവണ വ്യായാമം ചെയ്യുന്നത് മഹാധമനികളുടെ ആരോഗ്യം നിലനിർത്തുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്ന അറുപത് വയസിന് മുകളിലുള്ള 102 പേരെയാണ് പഠനവിധേയമാക്കിയത്. ആഴ്ചയിൽ രണ്ട് തവണ വ്യായാമം ചെയ്യുന്നവർ, രണ്ടോ മൂന്നോ തവണ ചെയ്യുന്നവർ, നാലോ അഞ്ചോ തവണ ചെയ്യുന്നവർ, ആറോ ഏഴോ തവണ ചെയ്യുന്നവർ എന്നിങ്ങനെ നാലായി തിരിച്ചാണ് പഠനം നടത്തിയത്.
Loading...

ആഴ്ചയിൽ മൂന്നോ നാലോ തവണ വ്യായാമം ചെയ്യുന്നവരുടെ തലയിലേക്കും കഴുത്തിലേക്കും ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കുന്ന ധമനികൾ യുവത്വത്തോടെ നിലനിൽക്കുന്നതായി കണ്ടെത്തി. നാലോ അഞ്ചോ തവണ വ്യായാമം ചെയ്യുന്നവരിൽ നെഞ്ചിലേക്കും വയറിലേക്കും രക്തം എത്തിക്കുന്ന ധമനികള്‍ യുവത്വത്തോടെ നിലനിൽക്കുന്നതായും കണ്ടെത്തി. മഹാധമനികളുടെ യുവത്വം നിലനിർത്തുന്നതിന് തുടർച്ചയായി വ്യായാമം വേണമെന്നാണ് കണ്ടെത്തൽ.

കൃത്യമായ വ്യായാമത്തിലൂടെ ഹൃദയത്തെയും രക്തക്കുഴലുകളെയും വാർധക്യം ബാധിക്കുന്നതിൽ നിന്ന് തടയാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.
First published: May 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍