• HOME
 • »
 • NEWS
 • »
 • life
 • »
 • Extramarital Affairs | എപ്പോഴാണ് വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നത് ? വിദഗ്ധർ പറയുന്നതിങ്ങനെ

Extramarital Affairs | എപ്പോഴാണ് വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നത് ? വിദഗ്ധർ പറയുന്നതിങ്ങനെ

ദീര്‍ഘകാലം ശാരീരിക ബന്ധമില്ലാത്തതും വിവാഹജീവിതങ്ങള്‍ തകരുന്നതിന് കാരണമാകാറുണ്ട്.

 • Last Updated :
 • Share this:
  ഒരാളുടെ വൈകാരികവും (emotional) ശാരീരികവുമായ (physical) ആവശ്യങ്ങള്‍ പങ്കാളി (partner) മനസ്സിലാക്കാതിരിക്കുകയോ അവഗണിയ്ക്കുകയോ (avoid) ചെയ്യുമ്പോഴാണ് പലപ്പോഴും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകുന്നത്. ചിലര്‍ സ്വന്തം പങ്കാളിയെ ചതിച്ചു (cheat) എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

  സൈക്കോളജിസ്റ്റായ ഡോ. ദീപാലി ബദ്രയുടെ അഭിപ്രായമനുസരിച്ച്, ദമ്പതികള്‍ക്കിടയില്‍ ശാരീരികമോ വൈകാരികമോ ആയ ബന്ധം കുറയുമ്പോള്‍ അവര്‍ക്ക് പരസ്പരം താല്‍പര്യം ഇല്ലാതാവുകയും പുറത്തുള്ള ആളുകളില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നു. പങ്കാളിയ്ക്ക് കൂടെയുള്ള ആളില്‍ ശ്രദ്ധ ഇല്ലാതാകുമ്പോള്‍ മറ്റൊരാളെ തേടി പോകാനുള്ള സാധ്യതയും വളരെക്കൂടുതലാണ്.

  'വിവാഹേതര ബന്ധം ഉണ്ടാകാനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ ശാരീരികവും വൈകാരികവുമായ ബന്ധം പങ്കാളികള്‍ക്കിടയില്‍ ഇല്ലാതാകുന്നതാണ്. ദീര്‍ഘകാലം ശാരീരിക ബന്ധമില്ലാത്തതും വിവാഹജീവിതങ്ങള്‍ തകരുന്നതിന് കാരണമാകാറുണ്ട്. വൈകാരിക ബന്ധമില്ലെങ്കില്‍ വലിയ ഏകാന്തത അനുഭവിയ്ക്കുന്നതായി തോന്നുകയും വൈകാരിക പിന്തുണയ്ക്കായി മറ്റൊരാളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ പങ്കാളി എല്ലായിപ്പോഴും വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും മാത്രം നോക്കി വീട്ടില്‍ തന്നെ ഇരിക്കുന്ന ആളാണെങ്കില്‍ ഒറ്റപ്പെടല്‍ അനുഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരം ആളുകള്‍ ഒരു വിവാഹേതര ബന്ധത്തിലേയ്ക്ക് തിരിയാന്‍ സാധ്യതയുണ്ട്' ഡോ. ദീപാലി ബദ്ര ചൂണ്ടിക്കാട്ടി.

  ദീര്‍ഘകാലം ഒരു ബന്ധത്തില്‍ സുഖമായി മുന്നോട്ട് പോയതിന് ശേഷമായിരിക്കാം ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുക. നിസ്സാര തര്‍ക്കങ്ങള്‍ മുതല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ വരെയുള്ള പലവിധ കാരണങ്ങള്‍ കൊണ്ടാണ് പല വിവാഹബന്ധങ്ങളും ഇല്ലാതാകുന്നത്. വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകാന്‍ സോഷ്യല്‍മീഡിയയ്ക്കും വലിയ പങ്കുണ്ടെന്ന് ഡോ. ദീപാലി കുറ്റപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയുടെ സ്വകാര്യത കാരണം തങ്ങളുടെ പങ്കാളിയെ വഞ്ചിക്കുന്നതില്‍ ആളുകള്‍ക്ക് കുറ്റബോധം തോന്നാറേയില്ലെന്നും ഇവര്‍ പറയുന്നു.

  'പരസ്പരം ഉള്ള ആശയവിനിമയമാണ് ഏറ്റവും പ്രധാനം. സമാധാനത്തോടെ പങ്കാളിയുമായി തുറന്ന സംസാരം ആവശ്യമാണ്. എപ്പോഴും വഴക്കിടുന്നതിന് പകരം ഒരുമിച്ച് ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം' ഡോക്ടര്‍ വിശദീകരിക്കുന്നു.

  അതേസമയം, ചിലപ്പോള്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താറുണ്ട്. പണം ചെലവഴിക്കുന്ന കാര്യത്തില്‍ നിങ്ങളുടെ പങ്കാളി അങ്ങേയറ്റം അശ്രദ്ധ കാണിക്കുന്നുണ്ടാകാം. മറ്റു ചിലര്‍ തങ്ങളുടെ പങ്കാളി ഓരോ ചില്ലിക്കാശും സൂക്ഷിച്ച് ചെലവഴിക്കുന്നതിലും പിശുക്ക് കാണിക്കുന്നതിലും അസ്വസ്ഥരാകുകയും ചെയ്‌തേക്കാം. ഇത്തരം സാഹചര്യങ്ങളെല്ലാം പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാം.

  പങ്കാളികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് പരസ്പരം സംസാരിച്ചാല്‍ പല പ്രശ്നങ്ങളും പരിഹരിക്കാനാകും. നിങ്ങളുടെ ബന്ധത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു വില്ലനായി മാറുന്നുണ്ടെങ്കില്‍ ആശയവിനിമയത്തിലൂടെ അത് പരിഹരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ പ്രതിമാസ ബജറ്റില്‍ ഉറച്ചുനിന്നു കൊണ്ടുള്ള അച്ചടക്കമുള്ള സമീപനം പിന്തുടരുക. സാമ്പത്തിക സ്ഥിതി താഴോട്ടു പോകാതെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

  സാമ്പത്തിക അച്ചടക്കം അനിവാര്യമാണെങ്കിലും, അത് വ്യക്തിസ്വാതന്ത്ര്യത്തെ ഒരിക്കലും ബാധിക്കരുത്.സാമ്പത്തിക കാര്യങ്ങള്‍ എപ്പോഴും ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്യരുത്. ഇത് മറ്റേ പങ്കാളിയില്‍ അസ്വസ്ഥത സൃഷ്ടിക്കും. പങ്കാളികള്‍ തമ്മില്‍ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം.
  Published by:Amal Surendran
  First published: