Music during pregnancy| ഗർഭിണികൾ സംഗീതം കേൾക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് നല്ലതാണോ ;വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Music during pregnancy| ഗർഭിണികൾ സംഗീതം കേൾക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് നല്ലതാണോ ;വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
ഗര്‍ഭാവസ്ഥയില്‍ സംഗീതം കേള്‍ക്കാത്ത കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഗര്‍ഭാവസ്ഥയില്‍ സംഗീതം കേള്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പുരോഗതി രേഖപ്പെടുത്തിയതായി വിദഗ്ധർ പറയുന്നു
സംഗീതത്തിന് (Music)നമ്മുടെ ജീവിതത്തിന്റെ വളരെ പ്രധാന്യം ഉണ്ട്. ഗര്‍ഭിണികള്‍( pregnant) നല്ല ശാന്തമായ സംഗീതം കേൾക്കുന്നത്. അവരുടെ ഗര്‍ഭപാത്രത്തിലെ പിഞ്ചു കുഞ്ഞിനെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ വികാസത്തില്‍ സംഗീതത്തിന് വലിയ പങ്കുണ്ട് എന്ന് ചില ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 16 മുതല്‍ 18 ആഴ്ച വരെ ഗര്‍ഭപാത്രത്തിലെ ഉയര്‍ന്നതും താഴ്ന്നതുമായ ശബ്ദങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. ഗര്‍ഭത്തിന്റെ അവസാന മാസങ്ങള്‍ വളരെ പ്രധാനമാണ്. ഈ കാലയളവില്‍ ഗര്‍ഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് അമ്മയുടെ ശബ്ദം, മാതൃഭാഷ, എന്നിവ തിരിച്ചറിയാന്‍ കഴിയും.
സംഗീതവും ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധം.
നമുക്ക് ഇഷ്ടപ്പെട്ട സംഗീതമോ പാട്ടോ കേള്‍ക്കുന്നത് ഏത് സാഹചര്യത്തിലും തീര്‍ച്ചയായും നമ്മെ ആവേശഭരിതരാക്കും. ഗര്‍ഭിണിയായ ഒരു സ്ത്രീ തന്റെ ഇഷ്ടപ്പെട്ട പാട്ട് കേട്ട് ആസ്വദിക്കുമ്പോൾ അവരുടെ ഗര്ഭപാത്രത്തിനുള്ളിലെ കുഞ്ഞിനും ആ സംഗീതം ആസ്വദിക്കാനാകും.
ഗര്‍ഭാവസ്ഥയില്‍ സംഗീതം കേള്‍ക്കാത്ത കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഗര്‍ഭാവസ്ഥയില്‍ സംഗീതം കേള്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പുരോഗതി രേഖപ്പെടുത്തിയതായി വിദഗ്ധർ പറയുന്നു
ഗര്‍ഭകാലത്ത് സംഗീതം കേള്‍ക്കുന്നത് അമ്മയെ എങ്ങനെ സഹായിക്കും?
സംഗീതം കേള്‍ക്കുന്നത് ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഗര്‍ഭധാരണം മൂലമുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദം, എന്നിവ കുറക്കാന്‍ സംഗീതം സഹായിക്കും.കൂടാതെ, ഗര്‍ഭിണികളില്‍ പ്രസവത്തിനു മുമ്പും ശേഷവുമുള്ള വിഷാദത്തിനുഉള്ള സാധ്യത കുറയ്ക്കുന്നതിന് സംഗീതം സഹായിക്കും
ഗര്‍ഭകാലത്ത് അമ്മയിലൂടെ കേള്‍ക്കുന്ന സംഗീതവും ശബ്ദവും കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ശേഷവും ഓര്‍മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. കുട്ടികള്‍ക്ക് ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള കരച്ചില് കുറയ്ക്കാന്‍ സംഗീതം സഹായിക്കും.
കുഞ്ഞിന്റെ ജനനത്തിന് ശേഷമുള്ള മാനസികഅവസ്ഥ മെച്ചപ്പെടുത്തുന്നതിന് സംഗീതം സഹായിക്കും
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.