വേനൽച്ചൂടിനെ (Summer Heat) ചെറുക്കാൻ മാർഗങ്ങൽ പലതും നോക്കി നെട്ടോട്ടമോടുകയാണ് പലരും. വേനൽക്കാല രോഗങ്ങളും പതിയെ തല പൊക്കിത്തുടങ്ങിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന ഈ വെയിലത്ത് ശരീരത്തെയും മുടിയെയും ചർമത്തെയുമൊക്കെ സംരക്ഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കണ്ണുകളുടെ ആരോഗ്യവും (Eye Health) പരിപാലനവും. കത്തുന്ന വെയിലിൽ പുറത്തിറങ്ങേണ്ടിവരുന്നവർക്ക് പലതരം അസ്വസ്ഥതകളും അനുഭവപ്പെടും. അതിലൊന്നാണ് കണ്ണുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അലർജികളും മറ്റ് രോഗങ്ങളുമൊക്കെ.
''സൂര്യന്റെ പൊള്ളുന്ന ചൂട് കണ്ണുകൾക്ക് അങ്ങേയറ്റം ഹാനികരമാണ്. വേനൽക്കാലത്ത് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കണ്ണിലടിക്കുന്നത് തിമിരം പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. ഇത് റെറ്റിനക്കും ഹാനികരമാണ്. നേരിയ ചൊറിച്ചിൽ, ചുവപ്പ് എന്നിവ മുതൽ കണ്ണിൽ നിന്നും ധാരാളം വെള്ളം വരുന്ന അവസ്ഥ, കൺപോളകളിലെ നീർവീക്കം, ബാക്ടീരിയ, വൈറൽ കൺജങ്ക്റ്റിവിറ്റിസ് തുടങ്ങിയ അലർജി രോഗങ്ങൾക്കും കാരണമാകും. അമിതമായ ചൂട് ഏൽക്കുന്നത് കണ്ണിലെ പൊള്ളൽ, തിമിരം, മാക്യുലർ ഡീജനറേഷൻ (അന്ധതയുടെ പ്രധാന കാരണം), ക്യാൻസർ എന്നിവയ്ക്കും കാരണമായേക്കാം'', ന്യൂഡൽഹിയിലെ വിഷൻ ഐ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ തുഷാർ ഗ്രോവർ പറഞ്ഞു.
Also Read-
വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഅന്തരീക്ഷത്തിലെ ചൂടും വായുമലിനീകരണവും കണ്ണുകൾ ചുവക്കുന്നതിനും, ചൊറിച്ചിൽ, എരിച്ചിൽ തുടങ്ങിയ അലർജികൾക്കും കാരണമാകുമെന്ന് ആഗ്രയിലെ ഉജാല സിഗ്നസ് റെയിൻബോ ഹോസ്പിറ്റലിലെ റെറ്റിന ആൻഡ് ഒഫ്താൽമോളജി സീനിയർ കൺസൾട്ടന്റ് ഡോ. ചികിർഷ ജെയിൻ ചൂണ്ടിക്കാട്ടി. ശരിയായ നേത്ര സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ കണ്ണിലെ കണ്ണുനീർ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുകയും കണ്ണ് വരണ്ടതായി മാറുമെന്നും ഡോ. ജെയിൻ കൂട്ടിച്ചേർത്തു.
Also Read-
തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം; വേനൽക്കാലത്ത് ഈ 5 പാനീയങ്ങള്‍ ശീലമാക്കൂവേനൽക്കാലത്തെ നേത്ര സംരക്ഷണത്തിന് ഡോക്ടർമാർ നിർദേശിക്കുന്ന മാർഗങ്ങളാണ് ചുവടെ.
1. കോൺടാക്റ്റ് ലെൻസുകളോ (contact lenses) മറ്റ് കണ്ണടകളോ ധരിക്കുന്നതിനു മുമ്പ് കൈകൾ കഴുകുക. കായിക ഇനങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ സുരക്ഷാ കണ്ണടകൾ (protective eyewear) ധരിക്കുക.
2. യുവിഎ (UVA), യുവിബി (UVB) സംരക്ഷണമുള്ള സൺഗ്ലാസുകൾ ധരിക്കുക. "നിങ്ങളുടെ കോൺടാക്റ്റ് ലെൻസുകൾ നല്ല പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ പോലും സൺഗ്ലാസുകൾ ധരിക്കാനാണ് ഞാൻ നിർദേശിക്കുന്നത്. കാരണം അവ കണ്ണിനെയും കണ്ണിനെയും ചുറ്റുമുള്ള ഭാഗങ്ങളെയും സംരക്ഷിക്കുകയും വേനൽക്കാലത്തെ ചൂടിൽ നിന്ന് പരിരക്ഷ നൽകുകയും ഇത് കണ്ണിന്റെ വരൾച്ച തടയുകയും ചെയ്യുന്നു", ഡോ തുഷാർ ഗ്രോവർ പറയുന്നു.
3. വേനൽക്കാലത്ത്, ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഇത് കണ്ണുനീർ ഉത്പാദിപ്പിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. അതിനാൽ, ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം നല്ലതാണ്.
4. നേത്രസൗന്ദര്യ വസ്തുക്കളോ വ്യക്തിഗത നേത്രസംരക്ഷണ ഇനങ്ങളോ പങ്കിടാതിരിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.