നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • PPE Kit | വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് നിർബന്ധമാക്കുന്നു; പിപിഇ കിറ്റ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  PPE Kit | വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് നിർബന്ധമാക്കുന്നു; പിപിഇ കിറ്റ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  എന്താണ് പിപിഇ കിറ്റ്? പിപിഇ കിറ്റ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വിദേശത്തുനിന്ന് കോവിഡ് ടെസ്റ്റിന് സൌകര്യമില്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദേശം ഇന്നു മുതൽ നിലവിൽവന്നു. പ്രധാനമായും സൗദി, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നുമുള്ളവർക്കാണ് പിപിഇ കിറ്റ് കർശനമാക്കുന്നത്. ടെസ്റ്റിന് സൌകര്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ നിർബന്ധമായും ടെസ്റ്റ് നടത്തിയിരിക്കണം. എന്താണ് പിപിഇ കിറ്റ്? പിപിഇ കിറ്റ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

   സാംകരമിക രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് സാധാരണഗതിയിൽ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്‍റ് കിറ്റ്(പിപിഇ കിറ്റ്) ധരിക്കാറുള്ളത്. ശരീരത്തെ പൂർണമായി മൂടി, പുറത്തുനിന്നുള്ള രോഗാണുബാധ തടയാൻ ഇത് സഹായിക്കും. ഇപ്പോൾ വിദേശത്തുനിന്നു കേരളത്തിലേക്കുള്ള വിമാനയാത്രക്കാർക്കും പിപിഇ കിറ്റ് നിർബന്ധമാക്കിയിരിക്കുന്നു. വിമാനത്തിൽവെച്ച് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

   ഗൌൺ, പാന്‍റ്സ്, എൻ 95 മാസ്ക്ക്, ഫേസ് ഷീൽഡ്, ഹെഡ് ടവൽ, സർജിക്കൽ ഗ്ലൌസ്, ഷൂ കവർ എന്നിവ ചേരുന്നതാണ് പിപിഇ കിറ്റ്.

   ഇവ ധരിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കഴുകണം. സാനിറ്റൈസർ ഉപയോഗിച്ചാലും മതി. അപാകതയില്ലാതെയാണ് പിപിഇ കിറ്റ് ധരിക്കേണ്ടത്. ഇതിനെ ഡണ്ണിങ് എന്നാണ് അറിയപ്പെടുന്നത്. ആദ്യം ഷൂ കവർ ആണ് ധരിക്കേണ്ടത്. അതിനുശേഷം സാനിറ്റൈസർ ഉപയോഗിക്കണം. അതിനുശേഷം ഹാൻഡ് ഗ്ലൌസ് ഉപയോഗിക്കുക. പിന്നീട് എൻ 95 മാസ്ക്ക് ധരിക്കണം. അടുത്തതായി ഗൌൺ ആണ് ധരിക്കേണ്ടത്. ഇത് ധൃതിപിടിച്ച് ചെയ്യരുത്. ഗ്യാപ്പ് ഒന്നുമില്ലെന്ന് ഉറപ്പാക്കുകയും വേണം. ഫേസ് ഷീൽഡാണ് പിന്നീട് ധരിക്കേണ്ടത്.

   പിപിഇ കിറ്റ് ധരിക്കുന്നത് എങ്ങനെയെന്ന് വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അജോ സാം വർഗീസ്...   പിപിഇ കിറ്റ് ധരിക്കുന്നതുപോലെ തന്നെ ഏറെ ശ്രദ്ധയോടെ വേണം അത് ഊരണ്ടതും. ഓരോ ഭാഗങ്ങൾ നീക്കം ചെയ്യുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. നീക്കം ചെയ്ത പിപിഇ കിറ്റ് ഭാഗങ്ങൾ സുരക്ഷിതമായി വേസ്റ്റ് ബിന്നിലേക്ക് മാറ്റുകയും അവ ശരിയായി സംസ്ക്കരിക്കാൻ നൽകുകയും വേണം.
   TRENDING:Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]
   സാധാരണഗതിയിൽ നിലവാരമുള്ള പിപിഇ കിറ്റിന് ആയിരം രൂപ മുതലാണ് കേരളത്തിൽ വില. ഗൾഫ് രാജ്യങ്ങളിൽ 500-600 രൂപയ്ക്ക് പിപിഇ കിറ്റ് ലഭ്യമാകുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}