• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കണ്ണിനെ കാക്കാം കരുതലോടെ

news18
Updated: February 10, 2018, 5:46 PM IST
കണ്ണിനെ കാക്കാം കരുതലോടെ
news18
Updated: February 10, 2018, 5:46 PM IST
 

കണ്ണുകള്‍ നോക്കി ഒരു വ്യക്തിയുടെ ആരോഗ്യനില അറിയാമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ആ കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യാന്താപേക്ഷിതമാണ്. ദൈനംദിന കാര്യങ്ങളില്‍ ചില ചിട്ടകള്‍ കൊണ്ടു വന്നും കൃത്യമായ ആഹാരരീതികളിലൂടെയും കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാവുന്നതാണ്. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് വൈറ്റമിന്‍ എയും ഡിയും. ഇവ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. കാരറ്റ്, ഓറഞ്ച്, ഉണങ്ങിയ പഴങ്ങള്‍, മീന്‍, മുട്ട, ഇലവര്‍ഗ്ഗങ്ങള്‍,വിവിധയിനം ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കാന്‍ ശ്രമിക്കുക.

കണ്ണിന് ഹാനികരമായ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. യാത്രാവേളകളില്‍ സണ്‍ഗ്ലാസ് ധരിക്കാന്‍ ശ്രമിക്കണം. കംപ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ കണ്ണിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇങ്ങനെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നവര്‍ക്ക് കണ്ണിന് സമ്മര്‍ദ്ദം, കണ്ണുകള്‍ വരളുക, കാഴ്ച മങ്ങുക, തലവേദന തുടങ്ങി പല ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ദീര്‍ഘനേരം കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ സ്‌ക്രീന്‍ കണ്ണില്‍ നിന്ന് ഒരു നിശ്ചിത അകലത്തിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌ക്രീനില്‍ നിന്ന് നോട്ടം മാറ്റി ഇടയ്ക്ക് കുറച്ച് സമയം കണ്ണിന് വിശ്രമം കൊടുക്കണം.
First published: January 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍