ചെറുതായൊന്ന് ബ്രഡ് ഉണ്ടാക്കാന്‍ ശ്രമിച്ചതാ; പിന്നെ സംഭവിച്ചത് കണ്ടു തന്നെ അറിയണം

ചെറിയൊരബദ്ധത്തിൽ നിമിഷ നേരംകൊണ്ട് പാചകക്കാരി ബ്രെഡ് ഉണ്ടാക്കാനെടുത്ത പൊടിയില്‍ കുളിച്ചുപോയി.

News18 Malayalam | news18-malayalam
Updated: May 14, 2020, 3:45 PM IST
ചെറുതായൊന്ന് ബ്രഡ് ഉണ്ടാക്കാന്‍ ശ്രമിച്ചതാ; പിന്നെ സംഭവിച്ചത് കണ്ടു തന്നെ അറിയണം
food
  • Share this:
പരീക്ഷണങ്ങളുടെ കാലമാണ് കോവിഡ് ലോക്ക്ഡൗൺ. കോവിഡിന്റെ പരീക്ഷണങ്ങൾക്കു പുറമെ ലോക്ക് ഡൗൺ വിരസത നീക്കുന്നതിന് സ്വന്തമായി നടത്തുന്ന പരീക്ഷണങ്ങൾ വേറെ. ഇതിൽ ഏറെയും പാചക പരീക്ഷണങ്ങളാണ്. ഇതിൽ വിജയിച്ച് വൈറലായ പാചകക്കുറിപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ പാളിപ്പോയ പാചക പരീക്ഷണങ്ങളാണ് ഇപ്പോൾ വൈറൽ.

പാളിപ്പോയ പാചക പരീക്ഷണങ്ങളുടെ വീഡിയോ സീരീസുകള്‍ തന്നെ പലരും ഇറക്കി. ഇപ്പോഴിതാ ഫേസ്ബുക്കില്‍ പങ്കുവച്ച അത്തരമൊരു വീഡിയോ വൈറലായിരിക്കുകയാണ്. ബ്രെഡ് ഉണ്ടാക്കുന്നതാണ് വീഡിയോ. എന്നാല്‍ ചെറിയൊരബദ്ധം പറ്റിയതിനെ തുടർന്ന്  നിമിഷ നേരംകൊണ്ട് പാചകക്കാരി ബ്രെഡ് ഉണ്ടാക്കാനെടുത്ത പൊടിയില്‍ കുളിച്ചു പോവുകയായിരുന്നു.

TRENDING:കണ്ടാൽ കുട്ടി എന്ന് തോന്നും, പക്ഷെ അശ്ലീലവും ആക്ഷേപകരവുമായ തരത്തിലെ പെരുമാറ്റം; ഒടുവിൽ പ്രതികരിച്ച്‌ ശ്രിന്ദ
[PHOTO]
പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി
[NEWS]
'ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം
[photo]

'ബ്രഡ് ഉണ്ടാക്കുന്ന പുതിയ വഴി'യെന്ന ക്യാപ്ഷനില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. പാളിപ്പോയ ഒരു പാചക പരീക്ഷണം മാത്രമാണിത്. ഇത്തരത്തിൽ പാളിപ്പോയ നിരവധി പാചക പരീക്ഷണങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.First published: May 14, 2020, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading