HOME » NEWS » Life » FALL ASLEEP IN JUST 60 SECONDS USING THIS BREATHING TECHNIQUE

ഉറക്കമില്ലാത്ത രാത്രികളെ ശപിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ 60 സെക്കൻഡ് കൊണ്ട് ഉറങ്ങാൻ ഒരു ടെക്നിക് ഇതാ

ആദ്യം കുറച്ചു തവണ ചെയ്യുമ്പോൾ തന്നെ മാനസിക സമ്മർദ്ദം കുറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടാം.

News18 Malayalam | news18
Updated: February 26, 2021, 10:13 PM IST
ഉറക്കമില്ലാത്ത രാത്രികളെ ശപിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ 60 സെക്കൻഡ് കൊണ്ട് ഉറങ്ങാൻ ഒരു ടെക്നിക്  ഇതാ
sleep
  • News18
  • Last Updated: February 26, 2021, 10:13 PM IST
  • Share this:
നമ്മളിൽ പലരും രാത്രിയിൽ ഉറക്കം തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവർ ആയിരിക്കും. നല്ല ഒരു ഉറക്കം ലഭിക്കുന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നവരും ഉണ്ടാകും. ഒരുപാട് ക്ഷീണമുണ്ടെങ്കിൽ ഉറക്കം നന്നായി വരുന്നുണ്ടെങ്കിൽ ഉറങ്ങാൻ കിടന്നാൽ ഈ വന്ന ഉറക്കമെല്ലാം എങ്ങോട്ടോ പോകും. പിന്നെ എന്താ ഉറക്കം വരാത്തത് ? ഇനി എപ്പോൾ ഉറങ്ങാൻ പറ്റും ? എന്ന ചിന്തയിൽ അങ്ങനെ കിടക്കും.

അങ്ങനെ രാത്രിയിൽ ഉറക്കം കിട്ടാതെ വിഷമിച്ചു കിടക്കുന്നവർക്കാണ് ഈ പുതിയ ടെക്നിക്. ഇത് ഒരു ബ്രീത്തിംഗ് ടെക്നിക് ആണ്. അതായാത് ഒരു ശ്വസനപ്രക്രിയ. ഉറക്കമില്ല എന്ന നിരാശയിൽ നിന്ന് ഉണർന്ന് സുഖമായി ഉറങ്ങാൻ ഇതാ ഒരു 60 സെക്കൻഡ് ടെക്സനിക്. 4 - 7- 8 എന്ന് പറയുമ്പോഴേക്കും ഉറക്കം ഇന്നെത്തും. അരിസോണ സർവകലാശാലയിലെ ഇന്റഗ്രേറ്റീവ് മെഡിസിൻ വിഭാഗം വിദഗ്ദൻ ഡോ ആൻഡ്രൂ വെയിൽ ആണ് ഉറക്കം വരാനുള്ള ശ്വസനപ്രക്രിയ കണ്ടെത്തിയത്. ഏറ്റവും നല്ല, എളുപ്പമുള്ള, ഉറക്കം വരാനുള്ള വഴിയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.

മൂന്ന് ചിലന്തികളെ കണ്ടെത്തി; സർവകലാശാല ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചു

4 - 7 - 8 മെത്തേഡ് അഥവാ റിലാക്സിംഗ് ബ്രീത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് പ്രയോഗത്തിൽ വരുത്തുന്ന
തോടെ ഒരു മിനിറ്റ് കൊണ്ട് ആളുകൾക്ക് ഉറങ്ങാൻ കഴിയും. റിഥമിക് ശ്വസനം എന്നാണ് ഇത് അറിയപ്പെടുന്നത്. ധ്യാന സമയത്ത് ഇന്ത്യൻ യോഗികൾ ഉപയോഗിക്കുന്ന രീതിയാണ് ഇത്. അതിന് വളരെയധികം ഗുണഫലങ്ങളാണ് ഉള്ളത്.

കുറഞ്ഞ ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ഹൃദയാഘാതത്തിന് സാധ്യത

ഉറക്കമില്ലായ്മയെ ഇല്ലാതാക്കുന്നതിന് ഈ രീതി നന്നായി സഹായിക്കും. അമിത സമ്മർദ്ദമുള്ള മനസിനെ ശാന്തമാക്കാനും ഉത്കണ്ഠയെയും ആസക്തിയെയും നിയന്ത്രിക്കാനും ഇത് സഹായിക്കും. ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാൻ നിർബന്ധിക്കുന്നതിലൂടെ കോപ പ്രതികരണങ്ങൾ നിയന്ത്രിക്കാനും ഇത് സഹായിക്കും. അർദ്ധരാത്രിയിൽ ഉറക്കമുണർന്നാൽ ഉറക്കത്തിലേക്ക് മടങ്ങുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണിത്.

മൂക്കിലൂടെ നാലു സെക്കൻഡ് നേരം ശ്വസിക്കുക. തുടർന്ന് ഏഴു സെക്കൻഡ് നേരം ശ്വാസം പിടിച്ചു വെക്കുക. അതിനുശേഷം എട്ടു സെക്കൻഡ് നേരമെടുത്ത് ശ്വാസം പുറത്തേക്ക് കളയുക. നിങ്ങൾ മടുക്കുന്നതു വരെ ഇത് ആവർത്തിക്കുക. ഒരു പ്രത്യേക റിഥത്തിൽ ശ്വസിക്കാൻ നിർബന്ധിക്കുന്നതിലൂടെ അനിയന്ത്രിതമായ നാഡീവ്യവസ്ഥയിലേക്ക് നയിക്കപ്പെടുന്നു. അത് സമയത്തിനൊപ്പം മാറ്റം വരുത്തുന്നു. ആഴ്ചകളും മാസങ്ങളും കഴിയുന്നതോടെ നിങ്ങൾക്ക് ആവശ്യമായ മാറ്റം അത് നിങ്ങളുടെ ശരീരത്തിൽ കൊണ്ടുവരുന്നു. ദിവസം രണ്ടു നേരം ഈ ടെക്നിക് ഉപയോഗിക്കണമെന്ന് ആണ് ഡോ വെയിൽ പറയുന്നത്. എങ്കിൽ മാത്രമേ ഇതിന്റെ ശരിയായ ഗുണഫലങ്ങൾ ലഭിക്കുകയുള്ളൂ. നാലുതവണ ചെയ്യുമ്പോൾ മാത്രമാണ് ഒരു തവണ പൂർത്തീകരിക്കുക.

Viral Video | ലൈവ് റിപ്പോർട്ടിങ്ങിനിടെ അതിഥിയായെത്തി നായ്കുട്ടി; ശേഷം സംഭവിച്ചെതെന്തെന്ന് കാണാം

ആദ്യം കുറച്ചു തവണ ചെയ്യുമ്പോൾ തന്നെ മാനസിക സമ്മർദ്ദം കുറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടാം. കിടന്നു കൊണ്ടോ ഇരുന്നുകൊണ്ടോ വേണം ഈ ശ്വസനപ്രക്രിയ ചെയ്യാൻ. 4-7-8 എന്ന ബ്രീത്തിംഗ് ടെക്നിക് നിരവധി ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിന്റെ വക്താക്കൾ പറയുന്നത്.
Published by: Joys Joy
First published: February 26, 2021, 10:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories