നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ചികിത്സിക്കാൻ പണമില്ല; മാനസികരോഗിയായ 29കാരി കഴിഞ്ഞ അഞ്ചു വർഷമായി വീട്ടിലെ തടവറയിൽ

  ചികിത്സിക്കാൻ പണമില്ല; മാനസികരോഗിയായ 29കാരി കഴിഞ്ഞ അഞ്ചു വർഷമായി വീട്ടിലെ തടവറയിൽ

  തന്റെ കൂട്ടുകാരിയെ എത്രയും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്നാണ് ഇവരുടെ ആഗ്രഹം.

  യുവതി

  യുവതി

  • News18
  • Last Updated :
  • Share this:
   ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാൽ, മാനസികാസ്വാസ്ഥ്യം നേരിടുന്ന മകളെ ചികിത്സിക്കാൻ പണമില്ലാതിരുന്ന വീട്ടുകാർ ചെയ്തത് അൽപം കടുത്ത കൈയായി പോയി. കഴിഞ്ഞ അഞ്ചുവർഷമായി ഈ കുടുംബം തങ്ങളുടെ പ്രിയപ്പെട്ട മകളെ വീട്ടിൽ തന്നെ  തടവിലാക്കിയിരിക്കുകയാണ്. കാരണം, മകളുടെ മാനിസികാരോഗ്യ ചികിത്സയ്ക്ക് മുടക്കാനുള്ള പണം ഇവരുടെ കൈയിൽ ഇല്ല.

   ഫിലിപ്പിൻസിൽ കുടുംബത്തിനൊപ്പമാണ് 29കാരിയായ യുവതി കഴിയുന്നത്. 2014ൽ തനിക്ക് വിഷാദരോഗം ഉണ്ടെന്ന് കണ്ടെത്തുന്നതിന് മുമ്പു വരെ ഒരു മോഡൽ ആകണമെന്ന് ആയിരുന്നു ഈ യുവതി ആഗ്രഹിച്ചിരുന്നതും സ്വപ്നം കണ്ടിരുന്നതുമെന്നും ഒരു കുടുംബസുഹൃത്ത് വ്യക്തമാക്കി. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] വിഭ്രാന്തി അനുഭവപ്പെട്ട് തുടങ്ങിയതിനെ തുടർന്ന് നെർഗോസ് ഓക്സിഡെന്റൽ പ്രൊവിൻസിലെ ആശുപത്രിയിലെ സൈക്യാട്രിക് യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഒരു വർഷത്തെ ചികിത്സയ്ക്കു ശേഷം അവളുടെ നില മെച്ചപ്പെടുകയും വീട്ടിൽ പോകാൻ ഡോക്ടർമാർ അനുവദിക്കുകയുമായിരുന്നു.   എന്നാൽ, 2015ൽ യുവതിയുടെ പിതാവ് അസുഖബാധിതനായതോടെ കാര്യങ്ങൾ ആകെ തകിടംമറിഞ്ഞു. മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ കുടുംബത്തിന് ശേഷിയില്ലാതായി. മരുന്നുകൾ ലഭിക്കാതായതോടെ യുവതിയുടെ വിഭ്രാന്തിയും വിഷാദരോഗവും തിരികെയെത്തിയതായി കുടുംബസുഹൃത്ത് വ്യക്തമാക്കി.   തന്റെ കൂട്ടുകാരിക്ക് സഹായം അഭ്യർത്ഥിക്കുകയാണ് ഇവർ. ആരോഗ്യസ്ഥിതി മോശമാകുന്ന ചില സമയത്ത് അയൽക്കാർക്ക് നേരെ സാധനങ്ങൾ വലിച്ചെറിയുകയും വീടിനു പുറത്തു കൂടി അലഞ്ഞു നടക്കുകയും ഒക്കെ ചെയ്യുകയാണെന്ന് കൂട്ടുകാരി പറയുന്നു. ഒരു തവണ ഒരാഴ്ചയോളം വീട്ടുകാർ യുവതിയെ അന്വേഷിച്ചു കൊണ്ടേയിരുന്നു.   തുടർന്ന്, കെബു പ്രൊവിൻസിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. യുവതി ഇങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ഒഴിവാക്കാൻ കുടുംബം വീട്ടിനുള്ളിൽ ഒരു ചെറിയ കൂടി പണിയുകയും യുവതിയെ അതിനുള്ളിൽ ആക്കുകയുമായിരുന്നു.

   വസ്ത്രങ്ങൾ ധരിപ്പിച്ചാൽ അത് കീറിപ്പറിയുന്നതു വരെ ചവച്ചരച്ചു കൊണ്ടിരിക്കും. അതുകൊണ്ട് കുടുംബം അവളെ ചാക്കു കൊണ്ടുള്ള വസ്ത്രങ്ങളാണ് ധരിപ്പിക്കുന്നത്. അത് കടിച്ചു പറിക്കുന്നത് യുവതിക്ക് ഇഷ്ടമല്ല. അതേസമയം, തന്റെ സുഖമില്ലാത്ത കൂട്ടുകാരിയെ ചികിത്സിക്കാൻ സഹായം അഭ്യർത്ഥിക്കുകയാണ് കൂട്ടുകാരി. സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ വൈദ്യസഹായം ചെലവു കൂടിയതാണെന്ന് അവർ പറയുന്നു. തന്റെ കൂട്ടുകാരിയെ എത്രയും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്നാണ് ഇവരുടെ ആഗ്രഹം.
   Published by:Joys Joy
   First published:
   )}