• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിരിയാണിയുടെ 'തലസ്ഥാന' ദുനിയാവ്..

news18
Updated: April 2, 2018, 10:35 PM IST
ബിരിയാണിയുടെ 'തലസ്ഥാന' ദുനിയാവ്..
news18
Updated: April 2, 2018, 10:35 PM IST
ബിരിയാണി പ്രിയരെ കാത്ത് രുചിയുടെ ഒരു ദുനിയാവ് തന്നെ തലസ്ഥാനത്തുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതിനാൽ പലരും തിരുവനന്തപുരം ബിരിയാണികളെ വേണ്ടവിധം രുചിച്ചറിഞ്ഞിട്ടില്ല. മലബാറിന്റെ തനതു വിഭവമായി ബിരിയാണി വാഴ്ത്തപ്പെടുമ്പോഴും ഇങ്ങു തെക്ക്, തലസ്ഥാനത്തും ബിരിയാണിക്ക് പേരുകേട്ട നാടുണ്ട് കോയാ എന്ന് തിരുവനന്തപുരംകാർ പറയുന്നു..

ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, ചെമ്മീൻ ബിരിയാണി, ഫിഷ് ബിരിയാണി, ഇങ്ങനെ നീളുന്നു ബിരിയാണിയുടെ വകഭേദങ്ങൾ. ഇതൊന്നും വേണ്ടെന്നാണെങ്കിൽ വെജ്ബിരിയാണിയിലുമുണ്ട് പലവിധ രുചികൾ.

തിരുവനന്തപുരം പാളയത്തെ സംസം ഹോട്ടലിൽ അറേബ്യൻ വിഭവങ്ങൾ തേടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഭക്ഷണ പ്രേമികൾ എത്തുന്നുണ്ട്. ഷവായക്കും മറ്റു അറബിക് വിഭവങ്ങൾക്കും ഒപ്പം ബിരിയാണിക്കുമുണ്ട് ആരാധകർ ഏറെ. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടുത്തെ നോൺവെജ്ബിരിയാണികൾ തേടി എത്തുന്നത്. അഫ്ഗാനി മുതൽ മലബാറി വരെ എല്ലാ ബിരിയാണിയും ഉച്ചമുതൽ ഇവിടെ റെഡി.

ടെക്നോ പാർക്കിനു സമീപം ബിരിയാണിക്ക് മാത്രമായി ഒരു കടയുണ്ട്. അജ്‌വ ബിരിയാണിക്കട. ഇവിടെ ബിരിയാണിക്ക് കൂട്ടായ് സുലൈമാനിയാണ് വിളമ്പുന്നത്. നാടൻ രീതിയിൽ പാകം ചെയ്താണ് അജ്‌വ ബിരിയാണികൾ തങ്ങളുടെ പെരുമ കാണിക്കുക. അജ്‌വ ബിരിയാണിയുടെ കൂട്ടുകളും ഇത്തരത്തിൽ തനത് വിഭവങ്ങൾ മാത്രം ചേർത്ത് ഉണ്ടാക്കുന്നതാണെന്ന് കടയുടമ അവകാശപ്പെടുന്നു .

തിരുവന്തപുരത്തെ ബിരിയാണി കഥ പറഞ്ഞാൽ ഹലായിസ് ഹോട്ടലിനെ ഒരിക്കലും മാറ്റിനിർത്താനാവില്ല. ഹോട്ടലിനു സ്‌പെഷ്യൽ വിഭവങ്ങൾക്കായി പല ശാഖകൾ ഉണ്ടെങ്കിലും കഴക്കൂട്ടത്തെ ദമ് ബിരിയാണികടയാണ് ഏറ്റവും പ്രശസ്തം. ടെക്കികൾക്ക് ഇടയിൽ വൻ സ്വീകാര്യതയാണ് ഹലായിസ് ഹോട്ടലിന്. വിലയിലും മിതത്വം പാലിക്കുന്നു എന്ന പ്രത്യേകതയും ഹലായീസിന് ഉണ്ട്. ബീഫ് ബിരിയാണിയാണ് ഇവിടെ ഏറ്റവും പ്രശസ്തം.

വർഷങ്ങളുടെ പാരമ്പര്യ പെരുമയുള്ള ആസാദ് ഹോട്ടലിലെ ബിരിയാണിയ്ക്ക് ആരാധകർ ഏറെയാണ്. ഹോട്ടലിന്റെ ആമ്പിയൻസും ബിരിയാണിയുടെ രുചിയും കൂടി ചേരുമ്പോൾ ആസാദിനെ പിന്നെ മറക്കാൻ ആവില്ല. തിരുവനന്തപുരത്തു എത്തിയാൽ ആസാദിലെ ബിരിയാണിയാവും മനസ്സിൽ. ബിരിയാണിക്കൊപ്പം ഒട്ടുമിക്ക നോൺവെജ് വിഭവങ്ങളെല്ലാം ഇവിടെ ഉണ്ട്.

കരമനയിലെ കൊച്ചണ്ണന്റെകട മട്ടൺ ബിരിയാണിക്ക് പ്രശസ്തി ആർജിച്ച കടയാണ്. കൊച്ചണ്ണന്റെകട എന്നത് നാട്ടുകാരുടെ ഒരു വിളിപ്പേരാണ്. മട്ടൺ ബിരിയാണി മാത്രമല്ല മട്ടന്റെ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും. കടയുടെ പേരിൽ വലിയ പത്രാസ് ഒന്നും ഇല്ലെങ്കിലും പെരുമയ്ക്ക് യാതൊരു കുറവും ഇല്ല. നല്ല മട്ടൺ ബിരിയാണി കഴിക്കാനായി രണ്ടാമതൊന്നു ആലോചിക്കാതെ കരമനയിലെ കൊച്ചണ്ണന്റെ കടയിലേക്ക് പോകാം .
First published: April 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍