• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മദേഴ്‍‍സ് ഡേ സെലിബ്രേറ്റ് ചെയ്തവർ ഫാദേഴ്‍‍സ് ഡേ മറക്കല്ലേ, അച്ഛനു നൽകാൻ ഇതാ പത്തു സമ്മാനങ്ങൾ

പിതൃദിനത്തിൽ അച്ഛന് നൽകാൻ പറ്റിയ സമ്മാനങ്ങൾ എന്തൊക്കെയാണ്?

news18
Updated: June 10, 2019, 3:24 PM IST
മദേഴ്‍‍സ് ഡേ സെലിബ്രേറ്റ് ചെയ്തവർ ഫാദേഴ്‍‍സ് ഡേ മറക്കല്ലേ, അച്ഛനു നൽകാൻ ഇതാ പത്തു സമ്മാനങ്ങൾ
പ്രതീകാത്മക ചിത്രം
news18
Updated: June 10, 2019, 3:24 PM IST
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‍‍സ് ഡേ ആയി ആഘോഷിക്കുന്നത്. എന്നാൽ, മെയ് മാസത്തിൽ മാതൃദിനം ആഘോഷിച്ചവർ മിക്കവരും ജൂൺ മാസത്തിലെ പിതൃദിനം ഓർക്കാറു പോലുമില്ല എന്നതാണ് സത്യം. ഇത്തവണ അങ്ങനെ മറക്കാതിരിക്കാം. അച്ഛന് ഒരു കിടിലൻ സമ്മാനവും വാങ്ങി നൽകാം. പിതൃദിനത്തിൽ അച്ഛന് നൽകാൻ പറ്റിയ സമ്മാനങ്ങൾ എന്തൊക്കെയാണ്?

ടെക് കിറ്റ്: ടെക്നോളജിയുമായി ബന്ധപ്പെട്ട ചെറിയ എന്തെങ്കിലും സമ്മാനങ്ങൾ നൽകാവുന്നതാണ്. ഇയർ ബഡ്സ്, ഫ്ലാഷ് ഡ്രൈവ്, ചാർജിംഗ് കേബിൾ, ഫോൺ സ്റ്റാൻഡ്, പവർ ബാങ്ക് അങ്ങനെ ടെക്നോളജിയുമായി ചേർന്ന് നിൽക്കുന്ന ചെറിയ എന്തെങ്കിലും സമ്മാനങ്ങൾ നൽകാവുന്നതാണ്.

യാത്ര ഇഷ്ടപ്പെടുന്ന അച്ഛന്: യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അച്ഛന് യാത്രയിൽ ഉപകരിക്കുന്ന വിധത്തിൽ ഒരു ട്രാവൽ ടോയിലെട്രി ബാഗ് നൽകാവുന്നതാണ്. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ഷേവിംഗ് സെറ്റ് എന്നിങ്ങനെ യാത്രയിൽ ആവശ്യമുള്ള സാധനങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഇത്തരത്തിലുള്ള ബാഗ് നൽകുന്നത് വളരെ നല്ലതായിരിക്കും.

വാച്ച് കേസ്/ വാച്ച് സ്റ്റാൻഡ്: അച്ഛന് വാച്ച് ശേഖരിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അച്ഛന്‍റെ പേര് എഴുതിയ ഒരു വാച്ച് സ്റ്റാൻഡ് നൽകാവുന്നതാണ്. അദ്ദേഹത്തിന്‍റെ വാച്ച് ശേഖരണച്ചിന് അതൊരു പ്രോത്സാഹനവും ആയിരിക്കും.

പേഴ്‍‍സണലൈസ്‍‍ഡ് ഫോൺ കവർ: കൈയിലൊതുങ്ങുന്ന വിലയക്ക് പേഴ്‍‍സണലൈസ്‍‍ഡ് ഫോൺ കവർ ഇപ്പോൾ മിക്ക മൊബൈൽ കമ്പനികളും നൽകാറുണ്ട്. ഫാമിലി ഫോട്ടോയോ അല്ലെങ്കിൽ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും പതിച്ച് പേഴ്‍‍സണലൈസ്‍‍ഡ് ഫോൺ കവർ തയ്യാറാക്കാവുന്നതാണ്.

പേഴ്‍‍സണലൈസ്‍‍ഡ് ഹാൻഡ് കർച്ചീഫ്: അച്ഛന്‍റെ പേര് എംബ്രോയിഡറി ചെയ്ത ഹാൻഡ് കർച്ചീഫുകൾ ഒരു നല്ല സമ്മാനമായിരിക്കും.

ഷേവിംഗ് കിറ്റ്/ ബെയേർഡ് ഗ്രൂമിംഗ് കിറ്റ്: എല്ലായ്പ്പോഴും പുരുഷൻമാർക്ക് ഒരു നല്ല ഷേവിംഗ് സെറ്റ് ആവശ്യമാണ്. അതുകൊണ്ട് ഒരു നല്ല ഷേവിംഗ് സെറ്റ് അച്ഛന് സമ്മാനിച്ചാൽ അതായിരിക്കും അച്ഛന് ഏറ്റവും സന്തോഷം നൽകുന്നത്.
Loading...

ഗിഫ്റ്റ് കാർഡ്: ഗിഫ്റ്റ് കാർഡ് നൽകിയാൽ അച്ഛന് ഇഷ്ടമുള്ള സമ്മാനം വാങ്ങാവുന്നതാണ്. ഓൺലൈൻ സൈറ്റുകളായ ആമസോൺ, മിന്ത്ര, ജബോംഗ്, ഫ്ലിപ് കാർട്, ബുക്ക് മൈ ഷോ, കഫേ കോഫി ഡേ അങ്ങനെ ഏതിൽ നിന്നു വേണമെങ്കിലും ഗിഫ്റ്റ് കാർഡ് വാങ്ങാവുന്നതാണ്.

പുസ്തകങ്ങൾ: നല്ലൊരു വായനക്കാരനാണ് അച്ഛനെങ്കിൽ അച്ഛന് ഇഷ്ടപ്പെട്ട കുറച്ച് നല്ല പുസ്തകങ്ങൾ വാങ്ങി നൽകാം. ബെസ്റ്റ് സെല്ലർ ആയിട്ടുള്ള ഏതെങ്കിലും പുസ്തകമോ ഒരുപാട് കാലത്തേക്ക് വായിക്കാൻ കഴിയുന്ന വിധത്തിലുള്ള പുസ്തകങ്ങളോ വാങ്ങി നൽകാം.

ജിം മെമ്പർഷിപ്പ്: ഫിറ്റ്നസ് ആഗ്രഹിക്കുന്ന അച്ഛനാണെങ്കിൽ ജിമ്മിൽ മെമ്പർഷിപ്പ് എടുത്തു നൽകാം. ഇഷ്ടമുള്ള ജിമ്മിൽ അംഗത്വം എടുത്തുനൽകാം.

ഫ്രയിം ചെയ്ത ഫോട്ടോകൾ: ജീവിതത്തിൽ എന്നും ഓർമിക്കുന്ന ചിത്രങ്ങൾ ഫ്രയിം ചെയ്ത ഫോട്ടോകൾ നൽകാവുന്നതാണ്.
First published: June 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...