നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Feast of Saint Francis Xavier | ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ തിരുനാൾ: തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നതെവിടെ

  Feast of Saint Francis Xavier | ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ തിരുനാൾ: തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നതെവിടെ

  ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഒരു ക്രിസ്ത്യൻ മിഷനറിയായിരുന്നു സെന്റ് ഫ്രാൻസിസ് സേവ്യർ

  സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഓർമ്മത്തിരുനാൾ

  സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഓർമ്മത്തിരുനാൾ

  • Share this:
   എല്ലാ വർഷവും ഗോവൻ ജനതയും ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളും തങ്ങളുടെ പ്രിയപ്പെട്ട സെന്റ് ഫ്രാൻസിസ് സേവ്യറിനെ (St Francis Xavier) ആദരിക്കാറുണ്ട്. ഡിസംബർ 3 നാണ് ഗോവയിൽ സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഓർമ്മത്തിരുനാൾ (Feast of St Francis Xavier) ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ ചരമ വാർഷികം ആചരിക്കുന്നതിനായി ലോകമെമ്പാടുമുള്ള ആളുകൾ നവംബർ അവസാന വാരം മുതൽ ജനുവരിയുടെ ആദ്യവാരം വരെയുള്ള കാലയളവിൽ ഗോവ (Goa) സന്ദർശിക്കുന്നു. മരണശേഷം അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ (Bom Jesus Basilica) വെള്ളിപ്പണിക്കാർ പണി കഴിപ്പിച്ച ഒരു വെള്ളിപ്പേടകത്തിൽ 1637 മുതൽ സൂക്ഷിച്ചിരിക്കുന്നു.

   പനാജിയിൽ ആഘോഷിക്കുന്ന സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഓർമ്മത്തിരുനാളിനെക്കുറിച്ച് അറിയേണ്ടതെല്ലാം:

   ചരിത്രം

   ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ഒരു ക്രിസ്ത്യൻ മിഷനറിയായിരുന്നു സെന്റ് ഫ്രാൻസിസ് സേവ്യർ. യൂറോപ്പിലും ഏഷ്യയിലും അദ്ദേഹം നടത്തിയ സുവിശേഷ പ്രചാരണ പ്രവർത്തനങ്ങളോടും മറ്റു സാമൂഹ്യ സേവന പ്രവർത്തനങ്ങളോടുമുള്ള ആദരവ് സൂചിപ്പിക്കാൻ, ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം മരണപ്പെട്ട ദിവസം വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ഓർമ്മത്തിരുനാൾ എന്ന നിലയ്ക്ക് ആചരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യർ മരിച്ചിട്ട് 400 വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും പൂർണമായി അഴുകി നശിച്ചിട്ടില്ല.

   അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും നശിക്കാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഓരോ പത്ത് വർഷം കൂടുമ്പോഴും അവ സന്ദർശകർക്ക് കാണാനുള്ള അവസരം ലഭിക്കും. 2014 ലാണ് ഒടുവിൽ അവ സന്ദർശകർക്കായി തുറന്നു കൊടുത്തത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി നൊവേന എന്നറിയപ്പെടുന്ന, ഒമ്പത് ദിവസം നീളുന്ന പ്രാർത്ഥനാ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്.

   ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വെച്ചാണ് സെന്റ് ഫ്രാൻസിസ് തിരുനാൾ ആഘോഷം നടക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ക്രൈസ്തവ ദേവാലയമാണ് ബോം ജീസസ് ബസിലിക്ക. 1605 ൽ നിർമാണം പൂർത്തിയാക്കിയ ഈ ബസിലിക്ക ഗോവയിലെ ഏറ്റവും പഴയ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ ബറോക്ക് വാസ്തുശൈലിയുടെ ഉത്തമ ഉദാഹരണം എന്ന നിലയ്ക്ക് കൂടി അറിയപ്പെടുന്ന പള്ളിയാണ് ഇത്. ഗോവയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ പള്ളി. പതിനേഴാം നൂറ്റാണ്ടിൽ ഫ്ലോറന്റൈൻ ശിൽപ്പിയായ ജിയോവന്നി ബാറ്റിസ്റ്റ നിർമിച്ച ശവകുടീരം ഏതാണ്ട് 10 വർഷത്തോളം സമയമെടുത്താണ് പൂർത്തിയാക്കിയത്.

   സ്‌പെയിനിൽ ഒരു പ്രഭു കുടുംബത്തിലാണ് സെന്റ് ഫ്രാൻസിസ് സേവ്യർ ജനിച്ചത്. വിശുദ്ധ ഇഗ്‌നേഷ് ലൊയോളയുടെ അനുയായി ആയിരുന്ന അദ്ദേഹം പിന്നീട് ആദ്യത്തെ ഏഴ് ജെസ്യൂട്ടുകളിൽ ഒരാളായി മാറി. 1540 ലാണ് അദ്ദേഹം സുവിശേഷ പ്രചാരത്തിനായി ഗോവയിൽ എത്തിയത്.

   Summary: Feast of Saint Francis Xavier 2021: The Feast of St Francis is celebrated at the Basilica of Bom Jesus, which is a UNESCO World Heritage Site. The Basilica is one of the oldest churches in Goa, which was completed in 1605
   Published by:user_57
   First published:
   )}