ഇന്റർഫേസ് /വാർത്ത /Life / Rose Day 2023 | റോസ് ദിനം മുതൽ വാലെൻ്റൈസ് ഡേ വരെ; പ്രണയിതാക്കൾക്ക് ഇനി ആഘോഷ ദിനങ്ങൾ

Rose Day 2023 | റോസ് ദിനം മുതൽ വാലെൻ്റൈസ് ഡേ വരെ; പ്രണയിതാക്കൾക്ക് ഇനി ആഘോഷ ദിനങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

റോസ് ഡേയിൽ ആരംഭിച്ച്, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, ഒടുവില്‍ വാലന്റൈന്‍സ് ഡേ എന്നിങ്ങനെയാണ് വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

റോസ് ദിനത്തോട് കൂടിയാണ് വാലന്റൈന്‍സ് വീക്ക് ആരംഭിക്കുന്നത്‌. പ്രണയിനിയ്ക്ക് റോസാപ്പൂക്കൾ കൈമാറുന്ന ദിനമാണ് റോസ് ദിനം. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് കൈമാറുന്ന റോസാപ്പൂവിന്റെ ഓരോ നിറത്തിനും വ്യത്യസ്തമായ അർത്ഥങ്ങളാണുള്ളത്. യഥാര്‍ത്ഥ സ്‌നേഹത്തിന്റെ പ്രതീകമായാണ് ചുവന്ന റോസാപ്പൂക്കള്‍ കാണുന്നത്. മഞ്ഞ സൗഹൃദത്തിന്റെയും വെള്ള സമാധാനത്തിന്റെയും പ്രതീകമാണ്.

റോസ് ഡേയിൽ ആരംഭിച്ച്, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, ഒടുവില്‍ വാലന്റൈന്‍സ് ഡേ എന്നിങ്ങനെയാണ് വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നത്. വാലന്റൈൻസ് ദിനമടുത്തതോടെ ലോകമെമ്പാടുമുള്ള സിംഗിളായിട്ടുള്ള ആളുകള്‍ പലതരത്തിലുള്ള മീമുകളും പുറത്തിറക്കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് പുറമെ, നിങ്ങളുടെ മുന്‍ കാമുകനോട് രസകരമായി പ്രതികാരം ചെയ്യാനുള്ള അവസരവും യുഎസ്എയിലെ ഒഹായോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഇതിനായി നിങ്ങള്‍ ക്യാറ്റ് ലിറ്റര്‍ ബോക്സില്‍ നിങ്ങളുടെ മുന്‍ കാമുകന്റെ പേര് എഴുതിയിടണം. ഇതിനോടൊപ്പം അനിമല്‍ ഫ്രണ്ട് ഹ്യൂമന്‍ സൊസൈറ്റിക്ക് അഞ്ച് ഡോളര്‍ ( 400 രൂപ) സംഭാവനയായും നല്‍കണം. നല്‍കിയ പേരുകള്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോ മൃഗസംരക്ഷണ കേന്ദ്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യും. ഫെബ്രുവരി 12 വരെ സംഭാവനകള്‍ സ്വീകരിക്കുന്നതാണ്.

അടുത്തിടെ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളോട് ഒരു പങ്കാളിയെ കണ്ടെത്താന്‍ പറഞ്ഞുള്ള ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വര്‍ഷം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ‘വാലന്റൈന്‍സ് ഡേ പാര്‍ട്ടി’യെക്കുറിച്ചാണ് നോട്ടീസില്‍ പറയുന്നത്.

‘ഫെബ്രുവരി 14-ന് മുമ്പ് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തൂ’. ജാതി, മതം, നിറം, മതം, ലൈംഗികത എന്നിവ പരിഗണിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് ഒരു പങ്കാളിയെ കണ്ടെത്താനാണ് നോട്ടീസില്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്.

ട്വിറ്ററില്‍ നോട്ടീസിന്റെ ചിത്രം വൈറലായതോടെ പ്രതികരണവുമായി നിരവധി പേരെത്തി. തങ്ങളുടെ അക്കാദമിക് കാലഘട്ടത്തിലും ഇങ്ങനെ ഒന്ന് നടന്നിരുന്നെങ്കിലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം, നോട്ടീസില്‍ തീയതിയോ ബന്ധപ്പെട്ട അധികൃതരുടെ ഒപ്പോ ഇല്ല. എന്നാല്‍ ഇത് സത്യമാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ ഈ നോട്ടീസിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് നോട്ടീസിന്റെ ആധികാരികത പരിശോധിക്കാന്‍ ന്യൂഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശാഖയില്‍ നിന്ന് ന്യൂസ് 18ന് ലഭിച്ച വിവരം.

അതേസമയം, കഴിഞ്ഞ വര്‍ഷം വാലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഹൈദരാബാദില്‍ ബജ്‌റംഗ്ദള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

വാലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വലന്റെയ്ന്‍ കോലങ്ങളും കത്തിച്ചായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. വാലന്റെയ്ന്‍ ദിനം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചതാണ്. മഹാഭാരതം, രാമായണം പോലുള്ള നിരവധി പ്രണയകഥകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

First published:

Tags: Valentine day, Valentine's Day