• HOME
 • »
 • NEWS
 • »
 • life
 • »
 • FEEL FREE TO TELL THE CASTE TO THE DOCTOR BEFORE GIVING THE ANESTHESIA 1 AR

അനസ്തേഷ്യ നൽകുന്ന ഡോക്ടറോട് ജാതി പറയാൻ മടിക്കേണ്ട; ഇവിടെ ജീവൻ രക്ഷിക്കാൻ ജാതി അറിയണം

ജാതി സംബന്ധമായ വിവരങ്ങൾ നിങ്ങൾക്ക് ഏത് അനസ്‌തേഷ്യയാണ് അനുയോജ്യമെന്ന് തീരുമാനിക്കാൻ ഡോക്ടറെ സഹായിക്കും

Representational image. (Photo courtesy: AFP)

Representational image. (Photo courtesy: AFP)

 • Share this:
  സൗമ്യ കലാസ

  ബെംഗളൂരു: നിങ്ങൾക്ക് എപ്പോഴെങ്കിലും ശസ്ത്രക്രിയ ആവശ്യമായാൽ, അനസ്തേഷ്യ നൽകുന്നതിനു മുമ്പ് ഡോക്ടർ നിങ്ങളുടെ ജാതി ചോദിച്ചാൽ അതിൽ അസ്വസ്തരാകേണ്ട ആവശ്യമില്ല. കാരണം അവർ നിങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ജാതി ചോദിക്കുന്നതെന്ന് മനസ്സിലാക്കുക. നിങ്ങളുടെ ജാതി സംബന്ധമായ വിവരങ്ങൾ നിങ്ങൾക്ക് ഏത് അനസ്‌തേഷ്യയാണ് അനുയോജ്യമെന്ന് തീരുമാനിക്കാൻ ഡോക്ടറെ സഹായിക്കും. അല്ലാത്ത പക്ഷം നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സമയം വെന്റിലേറ്ററിൽ കിടക്കേണ്ടി വന്നേക്കാം.

  വൈശ്യ ജാതിയും അനസ്തേഷ്യയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനുമുമ്പ്, അനസ്തേഷ്യയും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കണം. അനസ്‌തേഷ്യയെ ഒരു മരുന്നായി അല്ലെങ്കിൽ മരുന്നുകളുടെ സംയോജനമായി നമുക്കെല്ലാവർക്കും അറിയാം. ഇത് ശസ്ത്രക്രിയ സമയത്ത് വേദന അനുഭവപ്പെടാതിരിക്കാനും നിങ്ങൾ അബോധാവസ്ഥയിലാകാനും സഹായിക്കും.

  വിവിധ രാസവസ്തുക്കൾ

  മനുഷ്യശരീരത്തിൽ അസറ്റൈൽകോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ അടങ്ങിയിട്ടുണ്ട്. അതായത് നിങ്ങൾ അറിയാതെ മേശപ്പുറത്ത് തൊടുക എന്നാൽ നിങ്ങളുടെ ത്വക്ക് മേശയിൽ തൊടുമ്പോൾ തന്നെ അതിന്റെ സാന്നിധ്യം തിരിച്ചറിയുന്നു എന്നാണ്. ഇതിനായി തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നത് അസറ്റൈൽകോളിൻ ആണ്.

  ശസ്ത്രക്രിയ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെങ്കിൽ, ശസ്ത്രക്രിയയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഭക്ഷണം കഴിക്കരുതെന്ന് രോഗിയോട് നിർദ്ദേശിക്കാറുണ്ട്. ഒഴിഞ്ഞ വയറ് എന്നാൽ ശ്വസിക്കാൻ സഹായിക്കുന്ന ട്യൂബ് ഇടുമ്പോൾ (ഇൻട്യൂബേഷൻ) ഭക്ഷണ പദാർത്ഥങ്ങൾ ശ്വസന വ്യവസ്ഥയിലേക്ക് കടക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അനസ്തേഷ്യ നൽകിയ ശേഷം ഇൻട്യൂബേഷൻ നിർബന്ധമാണ്. കാരണം പേശികൾ വിശ്രമിക്കുകയും ശ്വാസകോശം ചുരുങ്ങുകയും ചെയ്യും. അതിനാൽ സക്സിനൈൽകോളിൻ എന്ന അനസ്തേഷ്യ മരുന്ന് കുത്തിവയ്ക്കുകയും ഇൻട്യൂബേഷൻ ഒരു മിനിറ്റിനുള്ളിൽ ആരംഭിക്കുകയും ചെയ്യും. മരുന്ന് ശരീരത്തിൽ പ്രവേശിച്ച് 40 സെക്കൻഡിനുള്ളിൽ പ്രവർത്തിച്ച് തുടങ്ങുമെന്നതിനാൽ രോഗിക്ക് പെട്ടെന്ന് ബോധം നഷ്ടപ്പെടും. മറ്റ് അനസ്തേഷ്യ മരുന്നുകൾ ഇതേ കാര്യം ചെയ്യാൻ 3 മുതൽ 5 മിനിറ്റ് വരെ സമയം എടുക്കും. അതുകൊണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്കായി സക്സിനൈൽകോളിൻ (Succinylcholine) ആണ് തിരഞ്ഞെടുക്കാറുള്ളത്. 80 മുതൽ 90 വർഷമായി ഉപയോഗിച്ചു വരുന്ന മരുന്നാണിത്. ബെംഗളൂരുവിലെ ജയനഗറിലുള്ള അപ്പോളോ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ന്യൂറോ അനസ്തേഷ്യസ്റ്റ് ഡോ. മുരളീധർ പറയുന്നു.

  ആന്റി-ഇഫക്ട് ഒരുപോലെ പ്രധാനമാണ്

  സക്സിനിൽകോളിൻ മനുഷ്യശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, സ്യൂഡോ കോളിനെസ്റ്ററേസ് എന്ന എൻസൈം അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങും. സ്യൂഡോ കോളിനെസ്റ്ററേസ് കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു എൻസൈമാണ്. സ്യൂഡോ കോളിനെസ്റ്ററേസ് സക്സിനിൽകോളിനെ മറികടന്നാൽ രോഗി ബോധം വീണ്ടെടുക്കും.

  ഇവിടെയാണ്, ജാതിയുടെ പ്രസക്തി. വൈശ്യർക്ക് ശരീരത്തിൽ സ്യൂഡോ കോളിനെസ്റ്ററേസിന്റെ കുറവുണ്ട് അല്ലെങ്കിൽ ഈ വിഭാഗത്തിൽപ്പെട്ട പല രോഗികളിലും ഇത് പൂർണ്ണമായും ശരീരത്തിൽ ഉണ്ടാകാറില്ല. അതായത്, ബോധത്തിലേക്ക് മടങ്ങുക എന്നത് അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമായി മാറും. അനസ്തറ്റിസ്റ്റ് രോഗി ഒരു വൈശ്യനാണെന്ന് തിരിച്ചറിയാതെ സക്സിനൈൽകോളിൻ നൽകിയാൽ രോഗി ചിലപ്പോൾ അബോധാവസ്ഥയിൽ തുടരാൻ സാധ്യതയുണ്ട്. ഇത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം, ബെംഗളൂരുവിലെ രാധാകൃഷ്ണ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ അനസ്‌തെറ്റിസ്റ്റ് ഡോ. അനുപമ വിശദീകരിച്ചു.

  Also Read- ഇന്ത്യന്‍ ആര്‍മിയുടെ പുതിയ മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്തൊക്കെയാണ്?

  അനസ്തേഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, ശ്വസന പേശികളും മറ്റ് ശരീരഭാഗങ്ങളും തളരും. അതിനാൽ, രോഗികൾക്ക് വെന്റിലേറ്റർ പിന്തുണ ആവശ്യമാണ്. അനസ്തെറ്റിക് മരുന്നിന്റെ ഇഫക്ട് ക്രമേണ കുറയുകയും കുറച്ച് സമയത്തിന് ശേഷം സാധാരണ സ്ഥിതിയിലേയ്ക്ക് ആകുകയും വേണം. പക്ഷേ, വൈശ്യരിൽ സ്യൂഡോ കോളിനെസ്റ്ററേസ് ഇല്ലാത്തതിനാൽ ഇത് സംഭവിക്കില്ല. മാത്രമല്ല രോഗി സ്വയം ശ്വസിക്കുകയില്ല, കോമ പോലെയുള്ള അവസ്ഥയിൽ തുടരാനുള്ള സാധ്യത കൂടുതലാണ്.

  വളരെ അപൂർവമാണെങ്കിലും, ഈ സാഹചര്യങ്ങൾ, കൃത്യസമയത്ത് മനസ്സിലാക്കിയില്ലെങ്കിൽ രോഗികൾ മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ വരെ അബോധാവസ്ഥയിൽ തുടരാം.

  പരിഹാരം

  വൈശ്യരല്ലാത്ത വ്യക്തികളിൽ നിന്ന് രക്തം സ്വീകരിക്കുന്നത് ഇതിന് ഒരു പരിഹാരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതുവഴി ക്രമേണ കുറവുള്ള എൻസൈം ശരീരത്തിലേക്ക് പ്രവേശിക്കും. ഇത് രോഗിയെ ഉണർത്താൻ സഹായിക്കുന്നു. “ഇതിന് തീർച്ചയായും കുറച്ച് സമയമെടുക്കും, പക്ഷേ ഫലപ്രദമാണ്. എന്റെ പരിശീലന കാലയളവിൽ അങ്ങനെയൊരു രോഗിയെ കണ്ടിട്ടില്ലെങ്കിലും, എന്റെ ബിരുദാനന്തര ബിരുദ സമയത്ത് ഇത്തരത്തിൽ ഒരു കേസ് കണ്ടിട്ടുണ്ട്. രോഗിക്ക് രക്തം നൽകി ഒപ്പം മറ്റ് പല മരുന്നുകളും നൽകി. ഒരു ദിവസത്തിനുള്ളിൽ ബോധം വന്നു ”ഡോ. അനുപമ പറയുന്നു.

  പേശികളെ അയയ്ക്കുന്നതിന് സഹായിക്കുന്ന മറ്റ് ചില മരുന്നുകളാണ് റോകുറോണിയം, ആട്രാക്യൂറിയം തുടങ്ങിയവ. സക്സിനൈൽകോളിനേക്കാൾ ശരീരത്തിൽ പ്രവർത്തിക്കാൻ കുറച്ച് സമയം കൂടുതലെടുക്കുമെങ്കിലും അവ ഒരുപോലെ ഫലപ്രദമാണ്. അതിനാൽ, എൻസൈമുകളുടെ പശ്ചാത്തലം പരിശോധിക്കാത്ത രോഗികൾക്ക്, മറ്റ് അനസ്തെറ്റിക് മരുന്നുകളാണ് മുൻകരുതൽ നടപടിയായി ഉപയോഗിക്കുന്നത്. എന്നാൽ അനാഥാലയങ്ങളിലെ അന്തേവാസികൾ, വ്യത്യസ്ത ജാതിയിൽ നിന്നുള്ളവരുടെ കുട്ടികൾ അല്ലെങ്കിൽ വൈശ്യ വംശത്തിന്റെ കുടുംബപ്പേരുകൾ പേരിനൊപ്പം ചേർക്കാത്ത ആളുകൾ എന്നിവരിൽ അപകടസാധ്യത അൽപ്പം കൂടുതലാണ്.

  ജാഗരൂകരായിരിക്കുക

  ഇന്ത്യയിലെ വൈശ്യരിലും ജർമ്മനിയിലെ ഏതാനും ചില വംശീയ വിഭാഗങ്ങളായ പേർഷ്യൻ ജൂത മതവിഭാഗക്കാരിലും സ്യൂഡോ കോളിനെസ്റ്ററേസിന്റെ കുറവ് സാധാരണയായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ വൈശ്യർ സാധാരണയായി ചെട്ടി, ഷെട്ടി, ചെട്ടിയാർ, ഗുപ്തൻ, ശ്രേഷ്‌ടി തുടങ്ങിയ കുടുംബപ്പേരുകളോടെ അറിയപ്പെടാറുണ്ട്. ചില വൈശ്യർ ആര്യ വംശത്തിന്റെ നേരിട്ടുള്ള പിൻഗാമികളാണെന്ന് അവകാശപ്പെടുന്നു. അനസ്തേഷ്യയും വൈശ്യരും തമ്മിലുള്ള ബന്ധം ഇപ്പോഴും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഒരു പ്രത്യേക ജാതിയിൽപ്പെടുന്നവരുമായി ബന്ധപ്പെട്ട ഒരു എൻസൈമിന്റെ കുറവ് അതിശയിപ്പിക്കുന്ന സത്യമാണ്. കൂടാതെ, തലമുറകളായി സമൂഹത്തിനുള്ളിൽ നടക്കുന്ന വിവാഹങ്ങൾ ഈ കുറവ് തുടരുന്നതായി ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു.
  Published by:Anuraj GR
  First published:
  )}