• HOME
  • »
  • NEWS
  • »
  • life
  • »
  • ആണിന്റെ 'കിന്നാര'മൊഴിവാക്കാൻ 'വ്യാജ മരണം'; ഇത് 'തുമ്പി'കളുടെ അസാധാരണ സ്വഭാവം

ആണിന്റെ 'കിന്നാര'മൊഴിവാക്കാൻ 'വ്യാജ മരണം'; ഇത് 'തുമ്പി'കളുടെ അസാധാരണ സ്വഭാവം

മുകളിൽ നിന്ന് താഴെ വീണ് ചലനമില്ലാതെ കിടന്ന ശേഷം ആൺതുമ്പികൾ പോയിയെന്ന് വ്യക്തമാകുമ്പോൾ പറന്നുപോവുകയുമാണ് പെൺതുമ്പികൾ ചെയ്യുന്നത്.

representative image

representative image

  • Last Updated :
  • Share this:
    തുമ്പികളുടെ അസാധാരണ സ്വഭാവത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് സൂറിച്ച് യൂണിവേഴ്സിറ്റിയിലെ സുവോളജിസ്റ്റ് റാസിം ഖലീഫ. ഇണചേരലിനായി ആൺ തുമ്പികൾ ഉപദ്രവിക്കുന്നത് ഒഴിവാക്കാനായി പെൺ തുമ്പികൾ വ്യാജമരണം വരിക്കുമെന്നാണ് റാസിം ഖലീഫയുടെ കണ്ടെത്തൽ.

    മുകളിൽ നിന്ന് താഴെ വീണ് ചലനമില്ലാതെ കിടന്ന ശേഷം ആൺതുമ്പികൾ പോയിയെന്ന് വ്യക്തമാകുമ്പോൾ പറന്നുപോവുകയുമാണ് പെൺതുമ്പികൾ ചെയ്യുന്നത്. ഇണചേരൽ ഒഴിവാക്കുന്നതിന് വ്യാജ മരണം വരിക്കുന്ന അപൂർവ ഇനം ജീവികളാണ് തുമ്പി വർഗത്തിൽപ്പെട്ടവ.

    also read: ഇന്ത്യൻ റെയിൽവെ ലോകത്തിന്റ ഭാഗമാകുന്നു; മൊസാംബിക്കിലേക്ക് 90 കോച്ചുകൾ എത്തിക്കും

    ലാർവയെ താപനില എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കാനായി ഖലീഫ ഇവയുടെ മുട്ടകൾ ശേഖരിച്ചിരുന്നു. എന്നാൽ രണ്ട് വേനൽക്കാലം ഖലീഫ ഇവയ്ക്കൊപ്പം സമയം ചെലവഴിച്ചു. ഇതിനിടെയാണ് സാധാരണ എല്ലാ ഇടങ്ങളിലും കാണപ്പെടുന്ന വിഭാഗത്തിലെ പെൺതുമ്പികളുടെ അപൂർവ സ്വഭാവം കാണാനിടയായത്.

    2015 ജൂലൈ 5ന് ഇക്കോളജി എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കുന്നു. അറോസയിൽ കുളത്തിന് സമീപം വിശ്രമിക്കുമ്പോഴാണ് പെൺതുമ്പികളിലെ ഈ വേറിട്ട സ്വഭാവത്തെ കുറിച്ച് കാണാനിടയായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തുമ്പി വിഭാഗത്തിലെ ജീവികളിലെ പൊതു സ്വഭാവമാണ് ഇതെന്നാണ് ഖലീഫ വ്യക്തമാക്കുന്നത്.
    First published: