നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡ് പ്രതിസന്ധിക്കിടെ യുവതികളുടെ ആത്മഹത്യാനിരക്ക് ഉയരുന്നു; ഈ കണക്കുകൾ ഒരു മുന്നറിയിപ്പോ?

  കോവിഡ് പ്രതിസന്ധിക്കിടെ യുവതികളുടെ ആത്മഹത്യാനിരക്ക് ഉയരുന്നു; ഈ കണക്കുകൾ ഒരു മുന്നറിയിപ്പോ?

  കോവിഡ് വ്യാപനത്തിന്‍റെ പ്രത്യാഘാതം വളരെ കുറഞ്ഞിരിന്നിട്ടു പോലും ജപ്പാനിൽ ആത്മഹത്യാനിരക്ക് ഇത്രയുമധികം വർധിച്ചിട്ടുണ്ടെങ്കിൽ അത് മറ്റ് രാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പാണ്. ഇത് എവിടെയും സംഭവിക്കാമെന്ന മുന്നറിയിപ്പ്. വിദഗ്ധർ പറയുന്നു.

  • Share this:
   ടോക്യോ: കോവിഡ് വ്യാപനം ആഗോളതലത്തിൽ പല പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്. രോഗവ്യാപനവും നിയന്ത്രണങ്ങളും ലോക്ക്ഡൗണുമെല്ലാം ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. വർക്ക് ഫ്രം ഹോം അടക്കം തൊഴിലിലും വ്യക്തി ജീവിതത്തിലും പെട്ടെന്ന് വന്ന മാറ്റങ്ങൾ ആളുകളെ പലതരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മാനസിക-ശാരീരിക സമ്മർദ്ദങ്ങൾ ഗുരുതരമായി തന്നെ ആളുകളെ ബാധിച്ചു എന്നതിന് തെളിവുകളാണ് ജപ്പാനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

   ഈ ലോക്ക്ഡൗൺ കാലത്ത് ജപ്പാനിൽ ആത്മഹത്യാനിരക്ക് വളരെ കൂടിയെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്ത്രീകൾ. രോഗവ്യാപനത്തിന് മുമ്പ് ജപ്പാനിലെ ആത്മഹത്യാനിരക്കിൽ പുരുഷന്മാരായിരുന്നു മുന്നില്‍. ധാരാളം കൗൺസിലിംഗ് സംവിധാനങ്ങൾ ഉണ്ടെങ്കിലും സഹായം തേടാനുള്ള മടിയാണ് പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് കൂടാൻ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

   Also Read-Silk Smitha | സിൽക്ക് സ്മിത; തെന്നിന്ത്യ കീഴടക്കിയ മാസ്മരികതയ്ക്ക് അറുപതാം പിറന്നാൾ

   ആരോഗ്യമന്ത്രാലയം ഇക്കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബർ റിപ്പോർട്ട് ചെയ്യപ്പെട്ട 2158 ആത്മഹത്യകളിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണ്. 2019 ഒക്ടോബറിലെ കണക്കുകൾ വച്ചു നോക്കുമ്പോൾ പുരുഷന്മാരുടെ ആത്മഹത്യാനിരക്കിൽ 20% വർധനവുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീകളുടെ ആത്മഹത്യാനിരക്കിൽ 80% ആണ് വർധനവ്. കുത്തനെയുള്ള ഈ വർധനവാണ് നിലവിലെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മുതലാണ് നിരക്ക് ഉയരാൻ തുടങ്ങിയത് എന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

   Also Read-രണ്ടു കാമുകിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു; ഇനി ഒന്നിച്ച് ഗർഭിണികളാകണം; ആഗ്രഹം പ്രകടിപ്പിച്ച് യുവാവ്

   ജൂലൈയോടെയാണ് സാഹചര്യങ്ങൾ മാറിത്തുടങ്ങിയതെന്നാണ് കൗണ്‍സിലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവർ പറയുന്നത്. ജീവനൊടുക്കാൻ തോന്നുന്നു എന്നറിയിച്ചു കൊണ്ട് നൂറുകണക്കിന് കോളുകളാണ് ഓരോ കൗൺസിലിംഗ് സെന്‍ററുകളിലുമെത്തിയത്. ഇതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മനസിലായതെന്നാണ് ഓൺലൈൻ കൗൺസിലിംഗ് സർവീസ് സ്ഥാപകനായ കോകി ഒസോറ പറയുന്നത്. കോവിഡ് പ്രതിസന്ധി വരുത്തിയ സമ്മര്‍ദ്ദങ്ങൾ തന്‍റെ ക്ലയിന്‍റുകളുടെ ജീവിതത്തെ തലകീഴായി തന്നെ മറിച്ചുവെന്നാണ് സൈക്യാട്രിസ്റ്റ് ആയ ചിയോകോ ഉച്ചിദയുടെ വാക്കുകൾ.

   Also Read-2020ല്‍ യാഹുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്

   മഹാമാരി വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിലും അടച്ചുപൂട്ടലുകളിലും ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് പാർട്ട് ടൈം ജോലികളിലും സ്ഥിരിമല്ലാത്ത ജോലികളിലും ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരായ സ്ത്രീകളാണ്. ടോക്യോ പ്രൊഫസറായ മിച്ചികോ ഉയിഡയുടെ നേതൃത്വത്തിൽ നടന്ന ഒരു സർവേയിൽ ആത്മഹത്യ ചെയ്ത സ്ത്രീകളിൽ മൂന്നിൽ ഒരുഭാഗവും നാൽപ്പത് വയസിൽ താഴെ മാത്രം പ്രായമുള്ളവരായിരുന്നു. ജോലി നഷ്ടപ്പെട്ടതും വരുമാനം ഇല്ലാതായതുമാണ് ഇവരെ കടുംകൈ എടുക്കാൻ പ്രേരിപ്പിച്ചതെന്നും സർവേയിൽ തെളിഞ്ഞു.

   Also Read-50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

   ജോലി നഷ്ടപ്പെട്ടതോടെ എങ്ങനെ ജീവിതം മുന്നോട്ട് പോകുമെന്നോർത്തും കുടുംബത്തെ എങ്ങനെ പിന്തുണയ്ക്കുമെന്നും ഓർത്ത് പല സ്ത്രീകളും കടുത്ത സമ്മർദ്ദത്തിലായി. ഇതാണ് ആത്മഹത്യകൾക്ക് മുഖ്യ കാരണമെന്നാണ് ഫ്രീ കൗൺസിലിംഗ് സേവനം നടത്തി വരുന്ന ഒസോറ പറയുന്നത്. ജോലിയും തുടർന്നവർക്കാകട്ടെ ജോലിസമയം നീണ്ടതും ഭാരിച്ച ജോലിയും അവരുടെ മാനസികാരോഗ്യത്തെ തന്നെ ബാധിച്ചുവെന്നും വിദഗ്ധർ പറയുന്നു.

   Also Read-ഷാംപൂ ഉപയോഗം കേൾവി ശക്തി ഇല്ലതാക്കുമോ? ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച യുവതിയുടെ അനുഭവം

   വീട്ടിലിരുന്നുള്ള ജോലി തുടക്കത്തിൽ പലർക്കും സന്തോഷമായിരുന്നുവെങ്കിലും പിന്നീട് പല പ്രശ്നങ്ങളും ഉയര്‍ന്നു. പെട്ടെന്ന് ആരുടെയെങ്കിലും ഒരു പിന്തുണ ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ അടുത്തൊരാൾ ഇല്ലാതെ വരുന്ന സാഹചര്യമാണ് വര്‍ക്ക് ഫ്രം ഹോം അന്തരീക്ഷം കൊണ്ടുണ്ടായത്. അതുപോല തന്നെ സീനിയറായ ആളുകളിൽ നിന്നും ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും കിട്ടാതെയായി. ഓഫീസിൽ ജോലി ചെയ്യുന്ന സമയങ്ങളിൽ ഇത്തരത്തിൽ ഒരു പ്രോത്സാഹനം ലഭിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാൻ ഇടയാക്കിയിരുന്നു. എന്നാൽ വീട്ടിലിരുന്ന് ജോലിയിൽ ഇതും ഇല്ലാതെയായി.   മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ജപ്പാനിൽ കോവിഡ് 19 നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. ജനങ്ങൾ സ്വന്തമായി പ്രതിരോധ കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയുള്ള ഒരു രാജ്യത്താണ് വർധിച്ച ആത്മഹത്യാനിരക്കിൽ ലോക്ക് ഡൗണിനെ പഴിചാരുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പ്രത്യാഘാതം വളരെ കുറഞ്ഞിരിന്നിട്ടു പോലും ജപ്പാനിൽ ആത്മഹത്യാനിരക്ക് ഇത്രയുമധികം വർധിച്ചിട്ടുണ്ടെങ്കിൽ അത് മറ്റ് രാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പാണ്. ഇത് എവിടെയും സംഭവിക്കാമെന്ന മുന്നറിയിപ്പ്. വിദഗ്ധർ പറയുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}