ഇന്റർഫേസ് /വാർത്ത /Life / Diary Writing | സമ്മര്‍ദ്ദം കുറയ്ക്കാം; എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്താം; ഡയറി എഴുതുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങൾ

Diary Writing | സമ്മര്‍ദ്ദം കുറയ്ക്കാം; എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്താം; ഡയറി എഴുതുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങൾ

ഒരാളുടെ ജീവിതത്തെ സ്വയം വിലയിരുത്താനും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമെല്ലാം ഡയറി എഴുത്തിലൂടെ സാധിക്കും.

ഒരാളുടെ ജീവിതത്തെ സ്വയം വിലയിരുത്താനും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമെല്ലാം ഡയറി എഴുത്തിലൂടെ സാധിക്കും.

ഒരാളുടെ ജീവിതത്തെ സ്വയം വിലയിരുത്താനും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമെല്ലാം ഡയറി എഴുത്തിലൂടെ സാധിക്കും.

  • Share this:

ഡയറി എഴുതുന്നതിനു (Diary Writing)പിന്നില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഒരാളുടെ മനസ്സ് മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ മടി തോന്നിക്കുന്ന ആളുകള്‍ക്ക് ഒരു ഉത്തമ മാര്‍ഗമാണ് ഡയറി എഴുത്ത്. ഡയറി എഴുതുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളും അനുഭവങ്ങളും ഓർമകളായി സൂക്ഷിക്കുന്നതിനുള്ള ഒരിടം കൂടിയാണ് ഡയറി. ഒരാളുടെ ജീവിതത്തെ സ്വയം വിലയിരുത്താനും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമെല്ലാം ഡയറി എഴുത്തിലൂടെ സാധിക്കും. ഓരോ ദിവസത്തേയും ഓര്‍മ്മകള്‍, ചിന്തകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍ അങ്ങനെ പലതും ഡയറിയില്‍ രേഖപ്പെടുത്താം.

പലരും പല കാരണങ്ങളാലാണ് ഡയറി എഴുതുന്നത്. അത്തരം കാരണങ്ങളിൽ ചിലത്:

ചിന്തകളെ ഏകോപ്പിക്കും

നിങ്ങളുടെ ചിന്തകളെ(thoughts) ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന ശീലമാണ് ഡയറി എഴുത്ത്. ദൈനംദിന പരിപാടികളെ കുറിച്ച്, നിങ്ങളുടെ ചിന്തകളെക്കുറിച്ച് വികാരങ്ങളെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകളെക്കുറിച്ച്... അങ്ങനെ എന്തും ഡയറിയിൽ എഴുതാം. നിങ്ങളുടെ ഓർമകളിലേക്കുള്ള ശേഖരം കൂടിയാണ് ഇത്. പഴയ ചില ഓര്‍മ്മകളോ മറ്റെന്തെങ്കിലും അനുഭവങ്ങളോ എഴുതുന്നതിലൂടെ പിന്നീട് നിങ്ങൾ കണ്ടെത്തിയെന്നു വരാം.

Also Read-‘നോവൽ ഫാക്ടറി’ അല്ല; ഒരുപാട് സമയമെടുത്ത് എഴുതിയാൽ മികച്ചതാവുമെന്ന് ‍വിചാരിക്കുന്നില്ല

എഴുതാനുള്ള കഴിവ് മെച്ചപ്പെടും

സർ​ഗാത്മക രം​ഗത്തും ഡയറി എഴുത്ത് നിങ്ങൾക്ക് മുതൽക്കൂട്ടാകും. എഴുതാനുള്ള നിങ്ങളുടെ കഴിവ് (writing skills) മെച്ചപ്പെടുത്താൻ ഡയറി എഴുത്ത് സഹായിക്കും. ഒരുപക്ഷേ, നിങ്ങള്‍ക്ക് എഴുതാന്‍ അനുയോജ്യമായ ഒരു വിഷയം പലപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. എന്നിരുന്നാലും നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ചിന്തകള്‍ ഡയറിയില്‍ കുറിക്കാന്‍ തുടങ്ങുക എന്നതാണ്. എത്രയധികം എഴുതുന്നുവോ അത്രത്തോളം നിങ്ങളുടെ എഴുത്തും മെച്ചപ്പെടും.

ലക്ഷ്യങ്ങള്‍ തയ്യാറാക്കാം

നിങ്ങളുടെ ലക്ഷ്യങ്ങൾ, സ്വപ്‌നങ്ങൾ, പുതുവര്‍ഷത്തിലെ തീരുമാനങ്ങൾ.. അങ്ങനെ പലതും രേഖപ്പെടുത്താനുള്ള ഒരിടം കൂടിയാണ് ഡയറി. ഇക്കാര്യങ്ങളെല്ലാം ഒരു ഡയറിയില്‍ സൂക്ഷിക്കുന്നതിലൂടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും വഴിത്തിരിവുകളുമൊക്കെ ട്രാക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. പുതിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാനും അത് നിങ്ങളെ സഹായിക്കും.

Also Read-ഹൃദയസ്തംഭനം: രോഗിയെ രക്ഷിക്കാൻ ആദ്യം നൽകേണ്ടത് CPR; ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആശയങ്ങളുടെ റെക്കോര്‍ഡിംഗ്

നിങ്ങളുടെ എല്ലാ ചിന്തകളും എപ്പോള്‍ വേണമെങ്കിലും എവിടെയും എഴുതാം എന്നതാണ് ഡയറി എഴുത്ത് ശീലമാക്കുന്നതിന്റെ ഗുണം. ചിന്തയില്‍ വരുന്ന ആശയങ്ങളെല്ലാം ഡയറിയില്‍ കുറിച്ചു വെയ്ക്കാം. പിന്നീട് കൂടുതല്‍ ആശയങ്ങള്‍ കണ്ടെത്തുന്നതിനും നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനും ഈ കുറിപ്പുകള്‍ ഉപയോഗിക്കാം.

സമ്മര്‍ദ്ദം ഒഴിവാകും

നമ്മുടെ വിഷമങ്ങള്‍ മറ്റൊരാളുമായി പങ്കുവെച്ചാല്‍ പകുതി ആശ്വാസം ലഭിക്കുമെന്ന് പൊതുവെ പറയാറുണ്ട്. അതുപോലെ തന്നെ, നിങ്ങളുടെ ഉള്ളിലെ വികാരങ്ങളെ കുറിച്ച് എഴുതുന്നത് നിങ്ങളുടെ ആശങ്കകളും നിരാശകളും സങ്കടങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. കാലക്രമേണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് പിരിമുറുക്കവും പ്രശ്‌നങ്ങളും കുറയ്ക്കാനും ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കും.

First published:

Tags: Life positive, Life style