• HOME
  • »
  • NEWS
  • »
  • life
  • »
  • FIREFIGHTERS RESCUE A WILD BOAR TRAPPED UNDER A VEHICLE WHILE CROSSING THE ROAD

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനത്തിനടിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന എത്തി പന്നിയെ രക്ഷിക്കുകയായിരുന്നു.

കാറിനടിയില്‍ കുടുങ്ങിയ പന്നിയെ രക്ഷിക്കുന്ന അഗ്നിരക്ഷാസേന

കാറിനടിയില്‍ കുടുങ്ങിയ പന്നിയെ രക്ഷിക്കുന്ന അഗ്നിരക്ഷാസേന

  • Last Updated :
  • Share this:
    വെഞ്ഞാറമൂട്: റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാട്ടുപന്നി കാറിന്റെ കാറിനടിയില്‍ കുടുങ്ങി. ചൊവ്വാഴ്ച വാമനപുരം സംസ്ഥാനപാതയിലാണ് സംഭവം. റോഡ് മുറിച്ച് കിടക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ പന്നി വെപ്രാളം കാണിച്ചതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കാറില്‍ നിന്നിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറി.

    കാര്‍ മറച്ചിടാന്‍ പന്നി ശ്രമിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന എത്തി പന്നിയെ രക്ഷിക്കുകയായിരുന്നു. കാറ് പൊക്കി ഉയര്‍ത്തിയാണ് കാറിനടിയില്‍ കുടുങ്ങിയ പന്നിയെ പുറത്തെത്തിച്ചത്.

    കാറിനടിയില്‍ നിന്ന് രക്ഷപ്പെട്ടതോടെ പന്നി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടായിരുന്നു.

    ബിവറേജില്‍ കുപ്പി വാങ്ങാനുളള ക്യൂവിനിടെ റേഷന്‍ കാര്‍ഡ് കളഞ്ഞു; കണ്ടെത്തി നല്‍കി കരുതലോടെ പൊലീസ്

    ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാന്‍ ക്യൂ നിന്നയാളുടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ റേഷന്‍ കാര്‍ഡ് കാണാനില്ല. പരാതിയുമായി എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഏതാനും മണിക്കൂറിനുള്ളില്‍ പരിഹാരമായി. എരുമേലി കൊരട്ടിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

    എരുമേലി കൊരട്ടിയില്‍ വിദേശ മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങാനെത്തിയ മണിപ്പുഴ സ്വദേശിയുടെ റേഷന്‍ കാര്‍ഡാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. പിന്നാലെ എരുമേലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എസ് എച്ച് ഒ എം. മനോജിന്റെ നിര്‍ദേശ പ്രകാരം സ്റ്റേഷനിലെ ക്യാമറാ സെല്‍ ജീവനക്കാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊരട്ടി ബിവറേജസിന് മുന്നിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

    മദ്യം വാങ്ങാനെത്തിയ ആളുടെ പക്കല്‍ നിന്ന് രേഖകള്‍ നഷ്ടപ്പെടുന്നതും സ്‌കൂട്ടര്‍ യാത്രികന്‍ എടുക്കുന്നതും നിരീക്ഷണ ക്യാമറയില്‍ നിന്ന് പൊലീസ് കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ മനസിലാക്കി ഉടമയെ കണ്ടെത്തിയാണ് ഏതാനും സമയത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് പൊലീസ് തിരികെ വാങ്ങി ഉടമയ്ക്ക് കൈമാറിയത്.
    Published by:Jayesh Krishnan
    First published:
    )}