HOME » NEWS » Life » FIRST FAMILY IN CALIFORNIA WITH THREE DADS ON THEIR CHILD BIRTH CERTIFICATE

'ഒറ്റ തന്തയ്ക്ക്' പിറന്നെന്ന വീരവാദം ഇനി പഴങ്കഥ; അച്ഛൻമാർ മൂന്ന്, വ്യത്യസ്തമായി ഒരു കുടുംബം, നിയമ ചരിത്രത്തിൽ ഇതാദ്യം

ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന തുല്യമായ അവകാശങ്ങൾ പോളിമോറസ് ദമ്പതികൾക്ക് നൽകുന്നതിന് ജൂലൈയിൽ മസാച്യുസെറ്റ്സ് നഗരമായ സോമർവില്ലെ വോട്ടു ചെയ്തിരുന്നു. അതേസമയം, കാലിഫോർണിയയിലെ ആദ്യത്തെ പോളിമോറസ് കുടുംബമായ തങ്ങളുടെ കുടുംബത്തെക്കുറിച്ച് രക്ഷകർതൃത്തെക്കുറിച്ചും ഇയാൻ മനസു തുറക്കുന്നു.

News18 Malayalam | news18
Updated: February 17, 2021, 7:16 PM IST
'ഒറ്റ തന്തയ്ക്ക്' പിറന്നെന്ന വീരവാദം ഇനി പഴങ്കഥ; അച്ഛൻമാർ മൂന്ന്, വ്യത്യസ്തമായി ഒരു കുടുംബം, നിയമ   ചരിത്രത്തിൽ ഇതാദ്യം
dads three
  • News18
  • Last Updated: February 17, 2021, 7:16 PM IST
  • Share this:
ആരുടെ സർട്ടിഫിക്കറ്റുകൾ എടുത്തു നോക്കിയാലും ഏത് സർട്ടിഫിക്കറ്റുകൾ എടുത്ത് നോക്കിയാലും അതിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഒരാളുടെ പേര് മാത്രമായിരിക്കും കാണുക. എന്നാൽ, ഇവിടെ ഒരു കുഞ്ഞിന് അച്ഛൻമാർ മൂന്നാണ്. അതെ, മൂന്നു പുരുഷൻമാരും അവരുടെ കുഞ്ഞും. ഇത് ആദ്യമായാണ് ഇങ്ങനെയൊരു കുടുംബം.

കാലിഫോർണിയയിൽ നിന്നുള്ള ഈ കുടുംബത്തിന്റെ വിശേഷങ്ങൾ വ്യത്യസ്തമാണ്. ഏതായാലും ഒരേ സെക്സിൽപ്പെട്ട 'ത്രബിൾ' പ്രണയിതാക്കളുടെ ജീവിതത്തിന് ഇരട്ടിയിൽ അധികം മധുരമാണ് ഈ കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ്. ഈ 'ഗേ ത്രബിൾ' പ്രണയിതാക്കൾക്ക് രണ്ട് മക്കളാണുള്ളത്. രണ്ടു മക്കൾക്കും അച്ഛൻമാർ മൂന്നു പേരാണ്.2017ലാണ് ഇക്കാര്യത്തിൽ ഇവർ നിയമപരമായി വിജയം നേടിയത്. സാൻ ഡീഗോയിൽ നിന്നുള്ള പോളിയാമോറസ് ത്രപ്പിളിന്റെ ജീവിതത്തിൽ ഈ നിയമവിജയം ഒരു നാഴികക്കല്ല് ആയിരുന്നു. കാലിഫോർണിയ ജഡ്ജി മൂന്ന് അച്ഛൻമാരുടെയും പേരുകൾ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ കുറിക്കാൻ അനുമതി നൽകിയതോടെയാണ് ഇത്. ഇയാൻ ജെങ്കിൻസ്, അലൻ മേഫീൽഡ്, ജെറെമി അല്ലൻ ഹോഡ്ഗെസ് എന്നിവരാണ് മകൾ പിപെറിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻമാരായി ഇടം നേടിയത്. മൂന്നു വയസുള്ള പിപെറിന് ഇപ്പോൾ ഒരു അർദ്ധസഹോദരൻ കൂടിയുണ്ട്. 14 വയസുള്ള മകൻ പാർകർ.

ദത്തെടുത്ത ഭ്രൂണങ്ങൾ ഉപയോഗിച്ച് വാടക ഗർഭപാത്രത്തിലൂടെയാണ് രണ്ടു കുഞ്ഞുങ്ങളും പിറന്നത്. ഇതിനിടയിൽ ഇയാൻ ഒരു പുസ്തകവും എഴുതി, 'മൂന്നു പുരുഷൻമാരും ഒരു കുഞ്ഞും' എന്നാണ് പുസ്തകത്തിന്റെ പേര്. മാർച്ചിൽ പുസ്തകം റിലീസ് ചെയ്യും. അവരുടെ വ്യത്യസ്തമായ കുടുംബത്തെക്കുറിച്ചും സ്ഥിരതയുള്ള രക്ഷകർതൃത്തെക്കുറിച്ചുള്ള നുറുങ്ങുകളും ആണ് പുസ്തകത്തിൽ ഉള്ളത്. അതേസമയം, ചില യുഎസ് സംസ്ഥാനങ്ങൾ പോളിമോറസ് കുടുംബങ്ങളോട് ക്രൂരമായാണ് പെരുമാറാറുള്ളത്.
You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന തുല്യമായ അവകാശങ്ങൾ പോളിമോറസ് ദമ്പതികൾക്ക് നൽകുന്നതിന് ജൂലൈയിൽ മസാച്യുസെറ്റ്സ് നഗരമായ സോമർവില്ലെ വോട്ടു ചെയ്തിരുന്നു. അതേസമയം, കാലിഫോർണിയയിലെ ആദ്യത്തെ പോളിമോറസ് കുടുംബമായ തങ്ങളുടെ കുടുംബത്തെക്കുറിച്ച് രക്ഷകർതൃത്തെക്കുറിച്ചും ഇയാൻ മനസു തുറക്കുന്നു.
ഡോക്ടർ ഇയാൻ ജെങ്കിൻസ് (45), അദ്ദേഹത്തിന്റെ പങ്കാളികളായ സാൻ ഡീഗോയിൽ നിന്നുള്ള അലൻ മേഫീൽഡ്, ജെറമി അല്ലൻ ഹോഡ്ജസ് എന്നിവർ ചേർന്നാണ് നിയമ ചരിത്രം സൃഷ്ടിച്ചത്. 2017ൽ ഒരു ജഡ്ജി മകളെ പൈപ്പറിന്റെ ജനന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ സമ്മതിച്ചതോടെ യു‌എസിൽ‌ കൂടുതൽ‌ നിയമപരമായ അംഗീകാരം നേടുന്ന പോളിമോറസ് കുടുംബമായി‌. ഇപ്പോൾ മകളെ കൂടാതെ 14 മാസം പ്രായമുള്ള പാർക്കർ എന്നു പേരുള്ള ഒരു മകൻ കൂടിയുണ്ട് ഇവർക്ക്.

കാമുകിയുടെ സാന്നിധ്യത്തിൽ കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു

ഇയാനും അലനും പതിനേഴു വർഷമായി ഒരുമിച്ചു ജീവിക്കുന്നു. തങ്ങളുടെ പങ്കാളിയായ ജെറമി കഴിഞ്ഞ എട്ട് വർഷമായി അവർക്കൊപ്പമുണ്ട്. ഏതായാലും മൂന്ന് അച്ഛൻമാർക്കും മൂന്ന് വിളിപ്പേരുകളാണ് ഉള്ളത്. ജെറെമിയെ മക്കൾ ഡാഡി എന്നാണ് വിളിക്കുന്നത്. അലനെ ഡാഡ എന്ന് വിളിക്കുമ്പോൾ ഇയാനെ പപ്പ എന്നാണ് വിളിക്കുന്നത്.‘എല്ലാവരും ദൈവത്തിന്റെ സന്തതികൾ’; അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് മുസ്ലിം വ്യാപാരി

എട്ടു വർഷം മുമ്പാണ് ഈ കുടുംബത്തിന്റെ കഥ തുടങ്ങുന്നത്. 2003ലാണ് ഇയാനും അലനും കണ്ടുമുട്ടിയത്. എന്നാൽ, ആ സമയത്ത് അവർക്ക് കുട്ടികളെ വേണോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ ജെറമി 2012 ൽ അവരോടൊപ്പം പങ്കാളിയായി ചേർന്നപ്പോൾ കുട്ടികളെക്കുറിച്ച് അവർ ചർച്ച ചെയ്യാൻ തുടങ്ങി.

മേഗൻ എന്ന സ്ത്രീ സുഹൃത്ത് ഇവർക്ക് ഭ്രൂണം വാഗ്ദാനം ചെയ്തു. ഭ്രൂണങ്ങൾക്ക് വാടക ഗർഭപാത്രം മറ്റൊരു സുഹൃത്ത് വാഗ്ദാനം ചെയ്തു. ഇതിനു ശേഷം നിരവധി അഭിഭാഷകർക്ക് പണം നൽകി. ആദ്യം പൈപറും പിന്നാലെ പാർകറും ജനിച്ചു. നിരന്തരമായ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ജനന സർട്ടിഫിക്കറ്റിൽ മൂന്ന് അച്ഛൻമാരുടെയും പേരുകൾ ചേർക്കാൻ അനുമതി ലഭിക്കുകയായിരുന്നു.
Published by: Joys Joy
First published: February 17, 2021, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories