• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നോമ്പുകാലത്തെ ഭക്ഷണം ഇങ്ങനെ വേണം

news18india
Updated: May 26, 2018, 6:10 PM IST
നോമ്പുകാലത്തെ ഭക്ഷണം ഇങ്ങനെ വേണം
news18india
Updated: May 26, 2018, 6:10 PM IST
നോമ്പെടുക്കൽ തന്നെയാണ് റമദാൻ മാസത്തെ ഏറ്റവും വലിയ പ്രത്യേകത. ശരീരത്തിന് മാത്രമല്ല മനസിനും നോമ്പെടുക്കുന്നതു കൊണ്ട് ഏറെ ഗുണങ്ങളാണുള്ളത്. നോമ്പുകാലത്ത് ദിവസവും 14 മണിക്കൂർ വരെയാണ് തുടർച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്നത്. അതിനാൽ നോമ്പ് തുടങ്ങുന്നതിന് മുമ്പ് പുലർച്ചെ കഴിക്കുന്ന ആദ്യ ഭക്ഷണം(സുഹൂർ) ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജവും നൽകുന്നതായിരിക്കണമെന്ന് വിദഗ്ധർ പറയുന്നു.

നോമ്പിന് മുമ്പ് പോഷണം ഏറെയുള്ള നല്ല ഭക്ഷണം കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഒരിക്കലും നോമ്പെടുക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാതിരിക്കരുത്. കാരണം ഒരു ദിവസത്തേക്ക് മുഴുവൻ ശരീരത്തിന് വേണ്ട ഊർജം ഇതിൽ നിന്നാണ് ലഭിക്കുന്നത്. കുതിർത്ത നട്ട്സ്, പാൽ, ജ്യൂസ്, പഴങ്ങൾ എന്നിവ രാവിലെ കഴിക്കുന്നത് നല്ലതാണ്.

ദിവസം മുഴുവൻ ഊർജസ്വലതയോടെയിരിക്കാൻ മുട്ട, ഇറച്ചി, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓട്സ് കൊണ്ടുണ്ടാക്കിയ പറാത്ത കഴിക്കുന്നതും നല്ലതാണ്.

നോമ്പുതുറ ഭക്ഷണത്തിലും വളരെയധികം കരുതൽ വേണം. നാരങ്ങ വെള്ളം കുടിച്ച് നോമ്പ് അവസാനിപ്പിക്കുന്നതാണ് ഉത്തമം. ഇതിനൊപ്പം ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്. നിരവധി പോഷക ഘടകങ്ങളാണ് ഈന്തപ്പഴത്തിലുള്ളത്. പ്രമേഹ രോഗികൾ ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉത്തമം.

നോമ്പുതുറന്ന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മാത്രമെ സാധാരണ ഭക്ഷണം കഴിക്കാവൂ. ബിരിയാണി, റൊട്ടി, ഇറച്ചി, മുട്ട, വെജിറ്റബിൾ സാലഡ് എന്നിവ ഉൾപ്പെടുത്താം.
First published: May 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍