ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറെ സാമ്യമുണ്ട്. സംസ്ക്കാരം, സംഗീതം, കവിത എന്നിവയിലൊക്കെയുള്ള സാമ്യത ഭക്ഷണകാര്യത്തിലുമുണ്ട്. പാകിസ്താൻ പാചകരീതി ഇന്ത്യയിൽ വളരെ പ്രചാരത്തിലാണെങ്കിലും, ഇന്ത്യൻ രുചിപ്പെരുമയ്ക്കു പാകിസ്ഥാനിലും ആരാധകരേറെയാണ്.
റെഡ്ഡിറ്റിൽ അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ, പാകിസ്ഥാന്റെ ഹൃദയഭാഗമായ കറാച്ചിയിലെ കേരള ഭക്ഷണം വിളമ്പുന്ന
മലബാറി റെസ്റ്റോറന്റ് പരിചയപ്പെടുത്തുന്നു. കറാച്ചിയിലെ വെല്ലിംഗ്ടൺ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന മലബാറി ഭക്ഷണശാല കറാച്ചിയിലെ കുടിയേറ്റ മലയാളി സമൂഹത്തിൽ മാത്രമല്ല, തദ്ദേശീയർക്കിടയിലും ഒരു ജനപ്രിയ റെസ്റ്റോറന്റാണ്.
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ എന്നീ എല്ലാത്തരം മലബാറി വിഭവങ്ങളും ഈ റെസ്റ്റോറന്റിൽ ലഭ്യമാണ്. കേരളീയർക്ക് ഏറെ പ്രിയപ്പെട്ട ഊണും മീൻകറിയും ഈ റെസ്റ്റോറന്റിൽ വിളമ്പുന്നു.
പ്രശസ്ത യൂട്യൂബറായ സമീർ ഖോക്കറുടെ 'സമീർ കീ വ്ലോഗ്സ്' എന്ന യൂട്യൂബ് ചാനലിലാണ് ഈ റെസ്റ്റോറന്റിനെക്കുറിച്ചുള്ള വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. വീഡിയോ നിർമ്മിച്ചതു ഇദ്ദേഹമാണ്, റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന നിരവധി ആളുകളോടും പാചകക്കാരോടും സംസാരിക്കുന്നത് കാണാം.
പാകിസ്ഥാനിലെ കറാച്ചിയിൽ നിരവധി മലയാളികളുണ്ട്. വിഭജനത്തിന് മുമ്പും ശേഷവും പാകിസ്ഥാനിലേക്ക് കുടിയേറിവരാണ് ഇവർ. ഇവരുടെ പുറപ്പാടിന്റെ കഥകൾ പാകിസ്ഥാനിലേക്ക് കുടിയേറിയ മറ്റ് മുസ്ലിംകളിൽ നിന്ന് അൽപം വ്യത്യസ്തമാണ്.
1921 ൽ മലപ്പുറം ജില്ലയിൽ നടന്ന മാപ്പിള കലാപത്തിനിടയിലാണ് കേരളത്തിൽ നിന്ന് ആദ്യമായി മലയാളി മുസ്ലീങ്ങളുടെ കുടിയേറ്റം ഉണ്ടായത്. അവിടെ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ
മാപ്പിള ലഹള അഥവ മലബാർ കലാപം നയിച്ചു.
മലബാറി മുസ്ലീം സമുദായത്തെ പിന്തുണയ്ക്കുന്നതിനായി മലബാർ മുസ്ലീം ജമാത്ത് കറാച്ചിയിൽ നിരവധി സ്കൂളുകളും മലബാറി ഹോട്ടലുകളും നടത്തുന്നു. ഇവരുടെ മാതൃഭാഷയും സംസ്കാരവും അടുത്ത കാലത്തായി മാറിവരുന്നു. പ്രമുഖ ഇന്ത്യൻ വംശജനായ പാകിസ്ഥാൻ രാഷ്ട്രീയക്കാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു ബി.എം. കുട്ടി. 2019 ഓഗസ്റ്റിലാണ് അദ്ദേഹം അന്തരിച്ചത്. ബിഎം കുട്ടിയുടെ വിയോഗം പാകിസ്ഥാനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.
പാക്കിസ്ഥാനിലെ മലയാളി സമൂഹത്തിന് പുറമെ, പാകിസ്ഥാനിലെ കുടിയേറ്റക്കാരുടെ ജീവിതത്തിന്റെ സാംസ്കാരിക സത്ത പകർത്താനും പാക്കിസ്ഥാനിൽ താമസിക്കുന്ന ഇന്ത്യയിൽ നിന്നുള്ള മറ്റ് ന്യൂനപക്ഷ സമുദായങ്ങളെ അടയാളപ്പെടുത്താനും "സമീർ കെ വ്ലോഗ്സ്" യൂട്യൂബ് ചാനൽ ശ്രമിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.