• HOME
  • »
  • NEWS
  • »
  • life
  • »
  • Road Trip | റോ‍‍ഡ് ട്രിപ്പ് ഇഷ്ടപ്പെടുന്നവരാണോ? കേരളത്തിലെ മികച്ച അഞ്ച് റൂട്ടുകൾ ഇതാ

Road Trip | റോ‍‍ഡ് ട്രിപ്പ് ഇഷ്ടപ്പെടുന്നവരാണോ? കേരളത്തിലെ മികച്ച അഞ്ച് റൂട്ടുകൾ ഇതാ

കേരളത്തിലുമുണ്ട് റോഡ് യാത്രകൾ നടത്താൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ. അത്തരം ചില റൂട്ടുകൾ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.

  • Share this:
    ഓരോ യാത്രയും പുതിയ അനുഭവങ്ങളും ഓർമകളുമാണ് സമ്മാനിക്കുന്നത്. പല തരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവരുണ്ടാകാം. റോഡ് യാത്രകൾ (Road Trips) ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. ചിലപ്പോൾ കൂടെയുള്ള സുഹൃത്തുക്കളോ കുടുംബാം​ഗങ്ങളോ പ്രിയപ്പെട്ട ആരെങ്കിലുമോ ഒക്കെയാകാം യാത്രകളെ രസകരമാക്കുന്നത്. കോവിഡ് മഹാമാരിയുടെ വരവോടെ റോഡ് യാത്രകൾ പലർക്കും നടത്താൻ കഴിയാതെ വന്നിരുന്നു. എന്നാൽ ഇപ്പോൾ കോവിഡിന്റെ പിടിയിൽ നിന്ന് ലോകം പതിയെ പുറത്തു വന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവമായി തുടങ്ങി.

    ദൈവത്തിന്റെ സ്വന്തം നാട് (God’s own country) എന്നറിയപ്പെടുന്ന കേരളത്തിലുമുണ്ട് റോഡ് യാത്രകൾ നടത്താൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ. അത്തരം ചില റൂട്ടുകൾ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.

    തേക്കടി - മൂന്നാർ (Thekkady to Munnar)
    തേയിലത്തോട്ടങ്ങളും ചന്ദന മരങ്ങളും നിറഞ്ഞ പ്രദേശങ്ങളും ആസ്വദിക്കാൻ സാധിക്കുന്ന റൂട്ടാണിത്. തേക്കടിയിൽ നിന്ന് മൂന്നാറിലേക്കുള്ള റോഡ് യാത്രയിൽ മലമുകളിലെ തടാകങ്ങളുടെ മനോഹരമായ കാഴ്ചകളും കാണാം. ഡിസംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ഈ റൂട്ടിലൂടെയുള്ള റോഡ് യാത്ര പോകാൻ ഏറ്റവും അനുയോജ്യമായ സമയം. ആന പോലുള്ള ചില വന്യമൃഗങ്ങളെ ചിലപ്പോൾ റോഡിൽ കണ്ടേക്കാം.

    കൊച്ചി - ആലപ്പുഴ (Kochi to Alappuzha)
    കടൽത്തീരങ്ങളും കായൽ ഭം​ഗിയും ആസ്വദിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് കൊച്ചിയിൽ നിന്നും ആലപ്പുഴയിലേക്കുള്ള റോഡ് യാത്ര. കായലിലൂടെ ഒരു ബോട്ട് സവാരിയും നടത്താം. 1.5 മണിക്കൂർ ദൈർഘ്യം വരുന്ന ഈ യാത്ര റോഡ് യാത്ര സഞ്ചാരികൾ ആസ്വ​ദിക്കുമെന്നുറപ്പാണ്.

    ആലപ്പുഴ - അതിരപ്പള്ളി (Alappuzha to Athirapally)
    ആലപ്പുഴയിലെ നിന്ന് കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ അതിരപ്പള്ളിയിൽ എത്താൻ ഏകദേശം 3 മണിക്കൂർ എടുക്കും. ഗ്രാമങ്ങളുടെ ഭൂപ്രകൃതിയും, പച്ചപ്പ് നിറഞ്ഞ വയലുകളും, തെങ്ങിൻ തോപ്പുകളും, ഹൈവേയിലെ ഭക്ഷണവുമൊക്കെയായി ഈ റൂട്ട് വഴിയുള്ള റോഡ് യാത്ര ആഘോഷമാക്കാം. അതിരപ്പള്ളി വെള്ളച്ചാട്ടം കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. വേനലധിക്കാലത്തും മഴക്കാലത്തുമാണ് വിനോദ സഞ്ചാരികൾ ധാരാളമായി അതിരപ്പിള്ളിയിൽ എത്തിയിരുന്നത്.

    കണ്ണൂർ - കാസർകോഡ് (Kannur to Kasargod)
    ഈ രണ്ട് നഗരങ്ങൾക്കും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തുല്യ പ്രാധാന്യമുണ്ട്. ചരിത്ര പ്രസിദ്ധവും പ്രകൃതി രമണീയമായ സ്ഥലങ്ങളും ഇവിടെയുണ്ട്. തീരപ്രദേശത്തിന് സമാന്തരമായി വാഹനമോടിച്ച് പോയാൽ വാഴകൾ, തെങ്ങുകൾ, കടൽത്തീരങ്ങൾ എന്നിവയെല്ലാം നിറഞ്ഞ കൃഷി സ്ഥലങ്ങളും സഞ്ചാരികൾക്ക് കാണാനാകും.

    കൊച്ചി - കോട്ടയം (Kochi to Kottayam)
    കൊച്ചിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കോട്ടയത്തേക്കുള്ള റൂട്ട്, പലപ്പോഴും ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കേരളത്തിന്റെ സാഹിത്യ തലസ്ഥാനമായ കോട്ടയത്ത് വിശാലമായ നെൽവയലുകളും റബ്ബർ തോട്ടങ്ങളും കാണാനാകും.
    Published by:Jayesh Krishnan
    First published: