ഉയരമുള്ള ശരീരം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. അതുകൊണ്ടു തന്നെ ആളുകൾ തങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ ഉയരം ലഭിക്കാൻ സഹായിക്കുന്ന പല വഴികളും തേടിപ്പോവാറുമുണ്ട്. ശാരീരിക വളർച്ചക്കും വികാസത്തിനും വ്യായാമം ചെയ്യുക എന്നത് വളരെ പ്രധാനമാണ് എന്നതിൽ ആർക്കും തർക്കമൊന്നുമില്ല. എന്നാൽ, ഇതിൽ പോഷകാഹാരം കൂടെ അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
കൃത്യമായ പോഷകാഹാര രീതി പിൻതുടരുന്ന ആളുകൾക്ക് ആവശ്യമായ ഉയരം ലഭിക്കുമെന്ന് മാത്രമല്ല അവ ശാരീരിക ആരോഗ്യവും ഉറപ്പു വരുത്താൻ സഹായിക്കുകയും ചെയ്യും. വൈറ്റമിനുകളും, മിനറലുകളും മറ്റു പോഷക വസ്തുക്കളും നിറഞ്ഞ ഭക്ഷണങ്ങളാണ് തെരെഞ്ഞെടുക്കേണ്ടത്.
പ്രവർത്തിക്കുന്നത് ഗൾഫിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച്; കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ സൂഫിയാന്റെ നിർണായക മൊഴിസാധാരണ ഗതിയിൽ ഒരാളുടെ ശാരീരിക വളർച്ച 18 മുതൽ 20 വയസിന് ഇടയിലുള്ള പ്രായത്തിൽ അവസാനിക്കാറുണ്ട്. അതിന് ശേഷമുള്ള ശാരീരിക വളർച്ച വളരെ കുറവാണ്. അതുകൊണ്ടാണ് കൃത്യമായ ഭക്ഷണ രീതി പിന്തുടരണമെന്ന് വിധഗ്ധർ ഉപദേശിക്കുന്നതും. യഥാർത്ഥത്തിൽ പോഷകാഹാരം കഴിക്കുക എന്നത് എല്ലാവരും എല്ലാ കാലത്തും പിന്തുടരേണ്ട ഒരു ശീലമാണ്.
ശരീരത്തിന്റെ പൊക്കം കൂടാനും അസ്ഥികളുടെ ദൃഢത ഉറപ്പു വരുത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് താഴെ പറയുന്നത്.
ശവക്കല്ലറകളുടെ ഫോട്ടോയെടുക്കൽ വിനോദമാക്കി യുവതി; ഇതുവരെ പകർത്തിയത് രണ്ടു ലക്ഷം ചിത്രങ്ങൾബീൻസ്പ്രോട്ടീൻ അടങ്ങിയ പച്ചക്കറി ഇനത്തിൽപ്പെട്ടതാണ് ബീൻസ്. ബീൻസ് പൊക്കം കൂടാൻ സഹായിക്കുമെന്ന് വിധഗ്ധർ പറയുന്നു. കൂടാതെ ബീൻസിൽ ഫോലെറ്റ്, ഫൈബർ എന്നിവയും ഉൾപ്പെടുന്നു. ഇത് ശാരീരിക ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചിക്കൻപ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണം ശരീരത്തിലെ പേശികളെയും കോശങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കും. സ്ഥിരമായി ചിക്കൻ കഴിക്കുന്നവർക്ക് പൊക്കം കൂടുമെന്ന് ആരോഗ്യവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
മുട്ടശാരീരിക ആരോഗ്യത്തിന് മുട്ടയേക്കാൾ മികച്ച മറ്റൊരു ഭക്ഷണം ഇല്ല. പ്രോട്ടീൻ നിറഞ്ഞ ഈ ഭക്ഷണം പൊക്കം കൂടാൻ മാത്രമല്ല എല്ലുകളെ ബലപ്പെടുത്താനും സഹായിക്കും. ദിവസേന മുട്ട കഴിക്കൽ പതിവാക്കുക നല്ലതാണ്.
പാൽപാലിനെ പൂർണമായ ഭക്ഷണം എന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറ്. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, മാഗ്നേഷ്യം എന്നിവ പാലിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വികാസത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും പാൽ ഗുണകരാണ്.
ബദാംനിരവധി ധാതുക്കളും വൈറ്റമിനുകളും നിറഞ്ഞതാണ് ബദാം. മാങ്കനീസ്, ഫൈബർ, മഗ്നേഷ്യം തുടങ്ങിയ ഘടകങ്ങൾ ബദാമിൽ ഉൾക്കൊള്ളുന്നു. വൈറ്റൻ - ഇ ഇതിൽ അടങ്ങിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
ചുരുക്കത്തിൽ, നിങ്ങൾക്കോ, അല്ലങ്കിൽ നിങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്കോ പൊക്കം കൂടണം എന്ന ആഗ്രഹമുണ്ടെങ്കിൽ, അല്ലെങ്കിൽ കൂടുതൽ ആരോഗ്യവാന്മാരായി മാറണം എന്ന് താൽപര്യം ഉണ്ടെങ്കിൽ ഉടൻ തന്നെ മുകളിൽ പറഞ്ഞ ഭക്ഷണം കഴിക്കുക പതിവാക്കേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.