ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി (Tulsi). ഇന്ത്യയില്‍ ഈ സസ്യത്തിനുള്ള മതപരമായ പ്രാധാന്യത്തിനുപുറമെ, തുളസിയുടെ ഇലകള്‍ പല ആവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചുമയും ജലദോഷവും അകറ്റാന്‍ ആളുകള്‍ ചായയ്ക്കൊപ്പം തുളസി ഇല ചേര്‍ക്കാറുണ്ട്. കാലാവസ്ഥ വൃതിയാനങ്ങള്‍ക്ക് അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി (Immunity) വര്‍ധിപ്പിക്കുന്ന ഒന്നായാണ് തുളസിയെ കണക്കാക്കുന്നത്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതിനാല്‍ തുളസി ഔഷധ സസ്യങ്ങളുടെ രാജ്ഞിയായി കണക്കാക്കപ്പെടുന്നു. തുളസി ഇലകളില്‍ വൈറ്റമിന്‍ കെ, എ, സി തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ മിനറെല്‍സും തുളസിയില്‍ അടങ്ങിയിട്ടുണ്ട്. തുളസി ചായയില്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം
കോവിഡ്-19 മഹാമാരിയ്ക്കിടെ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് തുളസി സഹായിക്കും. തുളസി ഇലകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വൈറസുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
തൊണ്ടയിലെ പ്രശ്നങ്ങള്‍
നിങ്ങള്‍ക്ക് ജലദോഷമോ തൊണ്ടവേദനയോ ഉണ്ടെങ്കില്‍ തുളസി ചേര്‍ത്ത ചായ ഉപയോഗിക്കുന്നത് ഗുണകരമാണ്. ചൂടുള്ള ചായയ്ക്കൊപ്പം ആന്റി-മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയ തുളസി കൂടി ചേര്‍ക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം നല്‍കും. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇത് വളരെ പ്രയോജനകരമാണ്.
രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും തുളസി ഉത്തമ ഔഷധമാണ്. തുളസിയില ചായയില്‍ ചേര്‍ത്തോ വെറുതെ ചവച്ചരച്ചോ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിന് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ട്.
സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്ന ഗുണങ്ങളും തുളസിയ്ക്കുണ്ട്. മഹാമാരിയെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് സമ്മര്‍ദ്ദവും മറ്റ് നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഒരു കപ്പ് തുളസി ചേര്‍ത്ത ചായ കുടിച്ച് സമ്മര്‍ദ്ദം ലഘൂകരിക്കാം.
Netra Suraksha| നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? നിങ്ങളുടെ കാഴ്ചയുടെ കാര്യത്തിൽ ശ്രദ്ധകാണിക്കൂ
ചര്‍മ്മങ്ങളിലെ അണുബാധ
തുളസി ചേര്‍ത്ത തൈലവും എണ്ണയും ചര്‍മ്മത്തിനും ഗുണകരമാണ്. മുറിവുമായും മറ്റും ബന്ധപ്പെട്ട അണുബാധയ്ക്കെതിരെ പോരാടാനും ഇത് സഹായിക്കുന്നു. കൂടാതെ, ഇലകള്‍ക്ക് വേദന കുറയ്ക്കാനുള്ള ഗുണങ്ങളുമുണ്ട്. അണുബാധ മൂലമുണ്ടാകുന്ന നീര്‍വീക്കം അല്ലെങ്കില്‍ വേദന നിയന്ത്രിക്കാനും തുളസി സഹായിക്കുന്നു.
Netra Suraksha| പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട നേത്ര സങ്കീർണതകൾ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കുകയാണ്. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി നിരവധി കാര്യങ്ങള്‍ നാം ചെയ്യുന്നുണ്ട്. അതുപോലെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനും ഈ മാരകമായ വൈറസില്‍ നിന്ന് സംരക്ഷണം ഉറപ്പു വരുത്തുന്നതിനും തുളസി ചേര്‍ത്തുള്ള പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.