• HOME
  • »
  • NEWS
  • »
  • life
  • »
  • Diabetic Retinopathy | പ്രമേഹരോഗികൾ ഡയബറ്റിക് റെറ്റിനോപ്പതി പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട അഞ്ച് മുന്‍കരുതലുകള്‍

Diabetic Retinopathy | പ്രമേഹരോഗികൾ ഡയബറ്റിക് റെറ്റിനോപ്പതി പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട അഞ്ച് മുന്‍കരുതലുകള്‍

  • Share this:
    പ്രമേഹ രോഗികളില്‍ (Diabetic Patients) കാഴ്ച സംബന്ധിയായ പ്രശ്‌നങ്ങള്‍ പതിവാണ്. പ്രമേഹം മൂലം കണ്ണിലെ റെറ്റിനയ്ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ ക്രമേണ സ്ഥായിയായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കാറുണ്ട്. ഈ അവസ്ഥയെ ഡയബറ്റിക് റെറ്റിനോപ്പതിയെന്നാണ് (Diabetic Retinopathy) പറയുന്നത്. അതായത്, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാരണം റെറ്റിനയുടെ രക്തക്കുഴലുകള്‍ തകരാറിലാകുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി.

    read also- Common Eye Issues | കണ്ണുകളെ ബാധിക്കുന്ന പൊതുവായ രോഗങ്ങൾ; അവയുടെ കാരണവും പരിഹാരങ്ങളും

    പ്രമേഹ രോഗികള്‍ നേരത്തെ തന്നെ രോഗനിര്‍ണയം നടത്തുകയോ കാഴ്ച സംബന്ധിയായ പ്രശ്‌നങ്ങളുടെ തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിക്കുകയോ ചെയ്തില്ലെങ്കിൽ അവരുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാന്‍ ഇടയാകും. അതിനാല്‍ ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണ്. ഡയബറ്റിക് റെറ്റിനോപ്പതിയെ ചില ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാൻ കഴിയും. ഡയബറ്റിക് റെറ്റിനോപ്പതി ഒഴിവാക്കാനുള്ള അഞ്ച് മുന്‍കരുതലുകള്‍ അറിയാം:

    1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക:

    പ്രമേഹം നിയന്ത്രിക്കുക എന്നതാണ് ഡയബറ്റിക് റെറ്റിനോപ്പതി തടയുന്നതിനുള്ള പ്രധാന മാര്‍ഗം. കാരണം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കണ്ണിലെ റെറ്റിനയുടെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. അതുകൊണ്ട് കൃത്യമായ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും മരുന്നുകള്‍ കഴിച്ചും പ്രമേഹം നിയന്ത്രണത്തിലാക്കിയാല്‍ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കും.

    2. വിശദമായ നേത്ര പരിശോധന:

    നേരത്തെ രോഗനിര്‍ണയം നടത്തിയാൽ തന്നെ പകുതി ചികിത്സ കഴിഞ്ഞുവെന്നാണ് പൊതുവെ പറയാറ്. ഡയബറ്റിക് റെറ്റിനോപ്പതിയും നേരത്തെ കണ്ടെത്തിയാല്‍ തടയാനാകും. പ്രമേഹമുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ വിശദമായ നേത്രപരിശോധന നടത്തണം. പലപ്പോഴും രോഗലക്ഷണങ്ങള്‍ അതിന്റെ വികസിത ഘട്ടത്തില്‍ മാത്രമേ പ്രകടമാകൂ എന്നതിനാല്‍, രോഗത്തെ അതിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ ഇത്തരം പരിശോധനകള്‍ സഹായിക്കും.

    3. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുക:

    പ്രമേഹത്തോടൊപ്പം, നമ്മുടെ കണ്ണുകള്‍ക്ക് വളരെയധികം ആയാസമുണ്ടാക്കുന്ന മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്‌ട്രോളും അവയില്‍ ചിലതാണ്. അന്ധതയിലേക്ക് നയിക്കുന്ന ഈ രോഗത്തില്‍ നിന്ന് കണ്ണുകള്‍ സംരക്ഷിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളിന്റെ അളവും പതിവായി പരിശോധിച്ച് അവ നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്.

    4. പഴങ്ങള്‍ കഴിക്കുക:

    പഴങ്ങള്‍ നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ സഹായിക്കുന്നു. എണ്ണമയമുള്ളതും ഉപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുന്നതിന് പകരം പഴങ്ങള്‍ കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ കുറയ്ക്കുക. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും പ്രമേഹമുള്ളവരില്‍ റെറ്റിനോപ്പതി തടയുകയും ചെയ്യുന്ന ധാരാളം പോഷകങ്ങള്‍ പഴങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

    5. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക:

    പുകവലിയും മദ്യപാനവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. നിങ്ങള്‍ സ്ഥിരമായി പുകവലിക്കുന്നവരോ മദ്യപാനികളോ ആണെങ്കില്‍, നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ ഇന്ന് തന്നെ അത്തരം ശീലങ്ങള്‍ ഉപേക്ഷിക്കണം.
    Published by:Arun krishna
    First published: