HOME » NEWS » Life » FIVE REASONS WHY CHOCOLATES ARE GOOD FOR YOU GH

ചോക്ലേറ്റുകൾ സൂപ്പറാണ്; ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങൾ

ചോക്ലേറ്റ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കും. ഇത് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.

News18 Malayalam | news18-malayalam
Updated: February 19, 2021, 10:05 PM IST
ചോക്ലേറ്റുകൾ സൂപ്പറാണ്; ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങൾ
ചോക്ലേറ്റ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കും. ഇത് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.
  • Share this:
ചോക്ലേറ്റുകൾ ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. വാലന്റൈൻസ് ദിനത്തിൽ ചോക്ലേറ്റ് വിൽ‌പന കുത്തനെ വർദ്ധിച്ചു. വാലന്‍റൈൻ ദിനത്തിൽ മാത്രമല്ല, പ്രായഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റുകൾ. ഇന്ന് ലോകത്തിൽ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നാണ് ചോക്കലേറ്റ്. പല ആഘോഷങ്ങളിലും പ്രത്യേക രൂപത്തിലുള്ള ചോക്കലേറ്റ് സമ്മാനിക്കുന്നത് ഒരു പതിവായി കഴിഞ്ഞിരിക്കുന്നു. ഈസ്റ്ററിലെ ചോക്കളേറ്റ് ബണ്ണികളും എഗ്ഗുകളും, ഹനുക്കായിലെ ചോക്കലേറ്റ് നാണയങ്ങളും, ക്രിസ്തുമസിലെ സാന്റക്ലോസിന്റെയും മറ്റും രൂപത്തിലുള്ള ചോക്കലേറ്റ്, വാലന്റൈൻസ് ദിനത്തിലെ ഹൃദയ രൂപത്തിലുള്ള ചോക്കലേറ്റും ചില ഉദാഹരണങ്ങൾ മാത്രമാണ്. തണുത്തതും ചൂടുള്ളതുമായ പാനീയങ്ങളിൽ ചേർത്ത് ചോക്ക്ലേറ്റ് മിൽക്ക്, ഹോട്ട് ചോക്കലേറ്റ് എന്നിവ നിർമ്മിക്കുന്നതിനും ചോക്ക്ലേറ്റ്  ഉപയോഗിക്കുന്നു. ഇവിടെയിതാ ചോക്ലേറ്റ് കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന അഞ്ച് നേട്ടങ്ങൾ ഇതാ..

മാനസികാവസ്ഥ മെച്ചപ്പെടുത്തും- ചോക്ലേറ്റുകളിൽ ആനന്ദമൈഡ് അടങ്ങിയിട്ടുണ്ടത്രേ. “ആനന്ദ” എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഈ പേര് വന്നത്. സ്നേഹ വികാരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്ന ഫെനൈത്തിലൈലാമൈൻ എന്ന രാസ സംയുക്തവും ചോക്ലേറ്റുകളിൽ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റുകളിലെ കഫീൻ ഒരു ഉത്തേജകമായി പ്രവർത്തിക്കുകയും കാപ്പിയുടെ അതേ ഊർജ്ജസ്വലത നൽകുകയും ചെയ്യുന്നു. ഇവ രണ്ടും കൊക്കോ ബീൻസിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

You May Also Like- മുട്ട-തക്കാളി സാലഡ്: ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിഭവം ഇതാണ്

സമ്മർദ്ദം കുറയ്ക്കും- ചോക്ലേറ്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൊക്കോയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ സമ്മർദ്ദം കുറയ്ക്കുമെന്ന് ചില പഠന റിപ്പോർട്ടുകളുണ്ട്. ഡാർക്ക് ചോക്ലേറ്റിലും മിൽക്ക് ചോക്ലേറ്റിലും അത്തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തെ ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ നിർവീര്യമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റുകളിൽ മിൽക്ക് ചോക്ലേറ്റുകളേക്കാൾ കൂടുതൽ ഫ്ളവനോൾ അടങ്ങിയിട്ടുണ്ട്.

തലച്ചോറിന് ഗുണം- തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് തന്മാത്രകളായ ഫ്ളവനോളുകൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോളുകൾ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുകയും ഓർമ്മ, പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. പ്രായമായവരിൽ, ചോക്ലേറ്റ് അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഹൃദയത്തെ സംരക്ഷിക്കും- ഗവേഷണമനുസരിച്ച്, ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലുള്ള രോഗങ്ങൾ (സിവിഡി) കുറയ്ക്കുന്നതിനും നല്ലതാണ്. ചോക്ലേറ്റ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കും. ഇത് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും. ഡാർക്ക് ചോക്ലേറ്റ് രക്തക്കുഴലുകളിലൂടെയുള്ള സാധാരണ രക്തപ്രവാഹത്തിന് സഹായിക്കും.

Also Read- Broccoli Health Benefits| ബ്രൊക്കോളി നിസാരക്കാരനല്ല; ഈ പച്ചക്കറി പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

വൃക്കകളെ സംരക്ഷിക്കും- ഡാർക്ക് ചോക്ലേറ്റ് വൃക്കകളെ സംരക്ഷിക്കുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ളവനോളുകൾ വൃക്കകളുടെ പ്ര വർത്തനത്തിന് ആവശ്യമായ കോശങ്ങളിലെ ഓക്സിജൻ നിലനിർത്താൻ സഹായിക്കുന്നു.
Published by: Anuraj GR
First published: February 19, 2021, 10:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories