• HOME
 • »
 • NEWS
 • »
 • life
 • »
 • FIVE SEX TIPS TO MAKE HER FEEL AMAZING IN BED AR

സ്ത്രീകൾ പുരുഷന്മാരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ത്? കിടപ്പറയിൽ സ്ത്രീകളുടെ മനം കവരാന്‍ 5 വഴികൾ

ന്യൂസ് 18 അവതരിപ്പിക്കുന്ന 'ലെറ്റ്സ് ടോക്ക് സെക്സ്'എന്ന പക്തിയിൽ ഇത്തവണ ഓരോ പുരുഷനും അറിയാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യത്തിനാണ് ഉത്തരം നൽകുന്നത്. കിടക്കയിൽ സ്ത്രീകൾ എന്താണ് ആഗ്രഹിക്കുന്നത് ?

sexcouple

sexcouple

 • Share this:
  ഭാരത സംസ്കാരമനുസരിച്ച് ലൈംഗികതയെക്കുറിച്ച് പറയുന്നത് പോലും പലര്‍ക്കും ലജ്ജയും അതിലേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു വിഷയമാണ്. തൽഫലമായി, മിക്ക വ്യക്തികളും ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിനോ പലപ്പോഴും ഒരു ആധികാരികതയും ഇല്ലാത്ത ഓൺലൈൻ വിവരങ്ങളെയാണ് ആശ്രയിക്കുന്നത്. അല്ലെങ്കിൽ സുഹൃത്തുക്കളുടെ ശാസ്ത്രീയമല്ലാത്ത ഉപദേശങ്ങൾ കേള്‍ക്കും.

  ലൈംഗികതയെക്കുറിച്ചുള്ള വ്യാപകമായ ഇത്തരം തെറ്റായ ധാരണകളെ തിരുത്തുന്നതിന്, ന്യൂസ് 18.കോം എല്ലാ വെള്ളിയാഴ്ചയും 'ലെറ്റ്സ് ടോക്ക് സെക്സ്' എന്ന ഒരു പ്രതിവാര ലൈംഗിക പംക്തി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാവർക്കും അവരുടെ ലൈംഗിക പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനാകുമെന്നും ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങൾ ശാസ്ത്രീയമായ ഉൾക്കാഴ്ചയോടെയും സൂക്ഷ്മതയോടെയും പരിഹരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

  സെക്സോളജിസ്റ്റായ പ്രൊഫ. (ഡോ) സരൺഷ് ജെയിൻ ആണ് ഈ കോളം കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ കോളത്തിൽ, ഓരോ പുരുഷനും അറിയാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം നൽകുന്നത്. കിടക്കയിൽ സ്ത്രീകൾ എന്താണ് ആഗ്രഹിക്കുന്നത് ?

  പുരുഷാധിപത്യത്തിന്റെ നിയമങ്ങൾ നമ്മള്‍ എല്ലാത്തിലും ബാധകമാക്കിയിട്ടുണ്ട്. ലൈംഗിക ജീവിതത്തില്‍ പോലും. ഇന്ത്യയിൽ, സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് ജോലിസ്ഥലങ്ങളിലോ സമൂഹത്തിലോ മാത്രമല്ല, കിടപ്പുമുറികളില്‍ പോലും പലരും വിലകൽപ്പിക്കാറില്ല.

  എന്നാൽ, പുരുഷന്മാർ ഇതുവരെ മനസ്സിലാക്കാത്ത ഒരു കാര്യം, സ്ത്രീകൾക്കും പുരുഷനു തുല്യമായി ലൈംഗികത ആസ്വദിക്കാൻ കഴിയും. സെക്സിലൂടെ സ്ത്രീകൾക്ക് പരമാവധി ആനന്ദം കിട്ടുമ്പോൾ, അവർ ആ ആനന്ദം അതേ അളവില്‍ തിരികെ നൽകാൻ സന്നദ്ധരാകും. അതിനാൽ, നിങ്ങൾ‌ക്ക് സന്തോഷകരമായ ഒരു ലൈംഗിക ജീവിതം വേണമെങ്കിൽ‌, ആദ്യപടിയായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പങ്കാളിക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തുകയാണ്.

  സ്ത്രീയുടെ ആഗ്രഹങ്ങൾ അറിയുക

  ഒരിക്കലും നല്ല ലൈംഗികതയിലേക്ക് നയിക്കാത്ത ഒരു ലൈംഗിക ജീവിതം സ്വാർത്ഥതയാണ്. അതിനാൽ, നിങ്ങളുടെ സന്തോഷം എത്രത്തോളം നിങ്ങള്‍ക്ക് പ്രധാനമാണോ അത്രത്തോളം അവളുടെ സന്തോഷം അവള്‍ക്കും പ്രധാനമാണ്. അവൾക്ക് എന്താണ് വേണ്ടതെന്ന് സത്യസന്ധമായി തുറന്നു സംസാരിക്കുക തന്നെ വേണം. കിടക്കയിൽ അവൾ എന്താണ് ഇഷ്ടപ്പെടുന്നതെന്നും അവൾക്ക് എങ്ങനെയുള്ള ഭാവനകൾ ആണുള്ളതെന്നും (ഫാന്റസികള്‍) അവളുടെ മൂഡ് മാറ്റുന്നതെന്താണെന്നും അവളോട് നേരിട്ടു തന്നെ ചോദിക്കുക.

  അവളെ നല്ല മൂഡിലാക്കുന്ന അല്ലെങ്കിൽ അവളെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങളോ പ്രവർത്തനങ്ങളോ പൊസിഷനുകളോ ഉണ്ടോയെന്ന് അന്വേഷിച്ച് അറിയുക. പരസ്പരം നല്ല അടുപ്പമില്ലാത്തവർ തമ്മിലുള്ള ലൈംഗികത ഒരിക്കലും ആനന്ദത്തിലേക്ക് നയിക്കില്ല. അതിനാൽ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുക. നിങ്ങളുടെ പങ്കാളിയെ അടുത്തറിയാൻ ഒരു ശ്രമം നടത്തുക.

  Also Read- ലുക്കിൽ അല്ല, പേഴ്സണാലിറ്റിയിൽ ആണ് കാര്യം; മഹാമാരി കാലത്ത് ഇന്ത്യയിലെ അവിവാഹിതരുടെ ചിന്തകൾ

  ഏറ്റവും പ്രധാനമായി, കിടക്കയിൽ മാന്യമായി പെരുമാറുക എന്നത് വളരെ പ്രധാനമാണ്‌. നിങ്ങൾക്ക് രതിമൂർച്ഛ ലഭിച്ചു എന്നുള്ളതുകൊണ്ട് ലൈംഗിക ബന്ധം അവസാനിപ്പിക്കാം എന്ന് കരുതരുത്. സ്ത്രീയുടെ ആഗ്രഹം അംഗീകരിക്കുന്നതിലെ നിർണായകമായ ഒരു ഭാഗം അവൾ ആഗ്രഹിക്കുന്ന രീതിയിൽ അവള്‍ക്ക് ലൈംഗിക സംതൃപ്തി നൽകുക എന്നതാണ്. ഭാഗ്യവശാൽ പുരുഷന്മാരെക്കാള്‍, സ്ത്രീകൾക്ക് പലതരം ലൈംഗിക രതിമൂർച്ഛകളുണ്ടാകാറുണ്ട്, മാത്രമല്ല സ്ത്രീകൾക്ക് ചിലപ്പോൾ വ്യത്യസ്ത തരം രതിമൂർച്ഛകളും ഉണ്ടാകാം.

  രതിമൂർച്ഛകൾ

  ലൈംഗിക പങ്കാളി എന്ന നിലയ്ക്ക് അവളുടെ എല്ലാത്തരം രതിമൂർച്ഛകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. മിക്കപ്പോഴും, സ്ത്രീകളുടെ രതിമൂർച്ഛയെന്നത് ക്ളിറ്റോറൽ രതിമൂർച്ഛയുമായി ബന്ധപ്പെടുത്തിയാണ്‌ പുരുഷന്മാർ ചിന്തിക്കുന്നത്. അതിനാൽത്തന്നെ പങ്കാളികൾക്ക് അത്തരം രതിമൂർച്ഛ നൽകാൻ കഴിയുന്നില്ലെങ്കിൽ തങ്ങൾ മതിയായ കഴിവുള്ളവരല്ലെന്ന് അവർ പലപ്പോഴും കരുതുകയും ചെയ്യാറുണ്ട്. സ്ത്രീകൾക്ക് അത്തരം പരിമിതികള്‍ ഇല്ല എന്നുള്ള കാര്യം പുരുഷന്മാർ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സ്ത്രീ ശരീരത്തിൽ മുപ്പതിലധികം ഈറോജൈനസ് സോണുകളും അവയ്ക്കൊപ്പം തന്നെ 11 ലധികം രതിമൂർച്ഛ രീതികളുമുണ്ട്. അതിനാൽ, നിങ്ങളുടെ പങ്കാളിയ്ക്ക് ലൈംഗിക സംതൃപ്തി നൽകുന്നതിൽ നിങ്ങൾ മിടുക്കനാണെങ്കിൽ പോലും, ക്ളിറ്റോറൽ രതിമൂർച്ഛയിൽ മാത്രം ആ ശ്രദ്ധ ഒതുങ്ങി നിൽക്കരുത് പകരം, മറ്റെല്ലാ തരത്തിലുള്ള രീതികളും പരീക്ഷിക്കുക. മിശ്രിത രതിമൂർച്ഛ (ബ്ലെന്‍ഡഡ് ഓര്‍ഗാസം) മുതൽ പരമ്പരാഗത രീതിയിലുള്ള യോനിസംബന്ധമായ രതിമൂർച്ഛ (വജൈനല്‍ ഓര്‍ഗാസം) വരെ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

  സ്ത്രീയെ മുൻകൈയെടുക്കാൻ അനുവദിക്കുക

  അതെ, ഇത് നിങ്ങൾ ചിന്തിക്കുന്നത് പോലെ തന്നെ വളരെ എളുപ്പമാണ്. നിങ്ങളൊന്ന് വെറുതെ കിടന്നാല്‍ മാത്രം മതി. അവളെ മുൻകൈയെടുക്കാൻ അനുവദിക്കുക. ഇത് പല സ്ത്രീകള്‍ക്കും വളരെയധികം ഇഷ്ടമുള്ളതും ഇത് അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതുമാണ്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൾക്ക് താല്പര്യമുണ്ടാക്കുകയും ഒരു 'സെക്സി; ഫീലിംഗ് ഉണ്ടാകുകയും ചെയ്യും.

  മുൻകൈ എടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നന്നായി ചേരുന്ന നിരവധി പൊസിഷനുകളുണ്ട്, കൗഗേള്‍, റിവേഴ്സ് കൗഗേള്‍, അല്ലെങ്കിൽ‌ കൗഗേള്‍ വിത്ത് ട്വിസ്റ്റ് എന്നിവയും അതുപോലെ തന്നെ റിവേഴ്സ് മിഷനറി, സൈഡ്‌വെയ്സ് സാഡിൽ‌ തുടങ്ങിയവയും സ്ത്രീകൾക്ക് മുൻകൈ എടുക്കാവുന്ന പൊസിഷനുകളാണ്. ഇവ ആയാസരഹിതമായ രീതിയില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീയ്ക്ക് താല്പര്യമുണ്ടാക്കും.

  Also Read- ഓട്ടോറിക്ഷ ആശുപത്രിയുടെ അഞ്ചാം നിലയിൽ; എങ്ങനെ എത്തിയെന്ന് അന്വേഷണം

  ചില സമയങ്ങളിലെ സ്ത്രീകളുടെ മടി അനുവദിക്കുക
  ലൈംഗികതയ്ക്കും ശാരീരിക അധ്വാനം ആവശ്യമുണ്ടെന്നും പുരുഷന്മാർ മനസ്സിലാക്കണം. ഒരു ദിവസം മുഴുവൻ നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക ജോലിക്കുശേഷം കുട്ടികളെ പരിചരിക്കുന്നതും വീട്ടുജോലികൾ ചെയ്യുന്നതും ആയാസകരമാണെന്ന് പുരുഷന്മാര്‍ വളരെ അപൂർവ്വമായെങ്കിലും സമ്മതിക്കുന്നതാണ്‌. ആയാസകരമായ ഈ ജോലികള്‍ക്കുശേഷം മറ്റൊന്നിനും കഴിയാത്ത വിധം അവൾ ക്ഷീണിതയാകാം. അതിനാൽ, അതു മനസ്സിലാക്കി അവളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാതെ ആവശ്യാനുസരണം വിശ്രമിക്കാന്‍ അനുവദിക്കണം. ഇത് ദമ്പതിമാർ തമ്മിലുള്ള ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പിന് കരുത്തേകും.

  ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ക്ക് ശാരീരികമായ ആയാസമില്ലാതെ അവര്‍ക്ക് അനുയോജ്യമാംവിധം ആസ്വദിക്കാന്‍ പറ്റുന്ന നിരവധി പൊസിഷനുകളുണ്ട്. ആ പൊസിഷനുകള്‍ സ്വീകരിക്കുക വഴി ആയാസരഹിതമായി അവര്‍ക്ക് രതിമൂർച്ഛ നേടാനും ലൈംഗിക ബന്ധം ആസ്വദിക്കാനും സാധിക്കും. സ്പൂൺ പൊസിഷന്‍, അല്ലെങ്കിൽ ഡൗണ്‍വേര്‍ഡ് ഡോഗ്, ഫെയ്‌സ്‌ഓഫ് അല്ലെങ്കിൽ ഏവർക്കും സ്വീകാര്യമായ പരമ്പരാഗത മിഷനറി പൊസിഷന്‍ എന്നിവ പരീക്ഷിക്കുക. അത് അവള്‍ക്ക് സന്തോഷം നൽകുമെന്നു മാത്രമല്ല, ആ ദിവസത്തെ എല്ലാ ക്ഷീണവും തളർച്ചകളും മൂലമുണ്ടാകുന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ അവൾക്ക് കരുത്തേകുകയും ചെയ്യും.

  ലൈംഗിക മരവിപ്പ്

  നിങ്ങളുടെ നല്ല രീതിയിലുണ്ടായിരുന്ന ലൈംഗിക ജീവിതം ഫലത്തിൽ വരണ്ടുണങ്ങി കരിഞ്ഞു പോകുന്നതിന്‌ നിരവധി കാരണങ്ങളുണ്ടാകാം. സ്ത്രീകൾക്ക് ലൈംഗികതയോട് താല്പര്യം കുറയുക, നിരാശ കാണിക്കുകയോ ലൈം​ഗിക ബന്ധത്തിനിടെ അസ്വസ്ഥത കാണിക്കുകയോ ചെയ്യുക. ഇതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ചിലപ്പോൾ, വൈകാരികമായ അസംതൃപ്തി ലൈംഗികതയോട് താല്പര്യം ഉണ്ടാകാതിരിക്കുന്നതിലേക്ക് നയിച്ചേക്കാം; അതുമാത്രമല്ല, ഹോർമോൺ അസന്തുലിതാവസ്ഥ അല്ലെങ്കിൽ പ്രസവം പോലുള്ള കാരണങ്ങളാലും ഇത് സംഭവിക്കാം.

  കാരണം എന്തുതന്നെയായാലും, നിങ്ങളുടെ പങ്കാളിയുമായി ഇത് ചർച്ച ചെയ്യുകയും നിങ്ങൾ ഇരുവരും ഒരുമിച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നുള്ളത് വളരെ പ്രധാനമാണ്. ഓർക്കുക, ദാമ്പത്യ ബന്ധത്തിൻറെ അടിസ്ഥാനവും കെട്ടുറപ്പു നല്‍കുന്നതുമായ ഘടകം എന്നത് ദമ്പതിമാര്‍ക്ക് ഇരുവര്‍ക്കും സംതൃപ്തി നൽകുന്ന ലൈംഗിക ജീവിതമാണ്.
  Published by:Anuraj GR
  First published:
  )}